യു.കെ.വാര്‍ത്തകള്‍

ഏപ്രില്‍ 12ഓടെ യുകെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കുമെന്ന് ശാസ്ത്രജ്ഞര്‍; 74% പേര്‍ വൈറസിന് എതിരെ സുരക്ഷിതരാകും!


ബ്രിട്ടന്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന ഏപ്രില്‍ 12 ഓടെ രാജ്യം ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കുമെന്ന് ശാസ്ത്രജ്ഞര്‍. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്റെ മോഡലിംഗ് പ്രകാരം തിങ്കളാഴ്ചയോടെ കോവിഡിന് എതിരെ 73.4 ശതമാനം ജനങ്ങള്‍ സുരക്ഷിതരാകുമെന്നാണ് കണ്ടെത്തല്‍. ഈ ആഴ്ച പുറത്തുവന്ന ഇംപീരിയല്‍ കോളേജ് കണക്കുകള്‍ മാസാവസാനത്തോടെ കേവലം 34 ശതമാനം പേര്‍ക്കു മാത്രമാണ് ആന്റിബോഡി സുരക്ഷ സാധ്യമാകുകയെന്ന് അവകാശപ്പെട്ടപ്പോഴാണ് അത് തിരുത്തി തിരുത്തുമായി യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് .
ജൂണ്‍ 21ന് തന്നെ ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ സമ്പൂര്‍ണ്ണമായി നീക്കാനുള്ള വഴിയാണ് ഒരുങ്ങുന്നതെന്ന് യുസിഎല്‍ പറയുമ്പോള്‍ ബോറിസ് ജോണ്‍സന്റെ റോഡ് മാപ്പ് മുന്‍പ് കരുതിയത് പോലെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം.

രോഗത്തിന് എതിരെ ആവശ്യത്തിന് ആളുകള്‍ സുരക്ഷിതരായി കഴിയുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ സ്വാഭാവികമായ നിലയില്‍ ജനസമൂഹത്തില്‍ പടരുന്നത് നില്‍ക്കുന്ന അവസ്ഥയാണ് ഹെര്‍ഡ് ഇമ്മ്യൂണിറ്റി. സേജ് ഗ്രൂപ്പിന്റെ കണക്കുകൂട്ടലുകളിലേക്ക് ഡാറ്റയായി എത്തുന്നതാണ് ഇംപീരിയല്‍ കോളേജ് ഫലങ്ങള്‍.
ജൂണില്‍ ലോക്ക്ഡൗണ്‍ സമ്പൂര്‍ണ്ണമായി നീക്കുന്നത് പ്രതിദിനം ആയിരം മരണങ്ങളിലേക്ക് തിരിച്ചുപോകാന്‍ കാരണമാകുമെന്നാണ് സേജ് ഭയപ്പെടുത്തുന്നത്.

എന്നാല്‍ സ്ഥിതി മറിച്ചാണെന്ന് യുസിഎല്‍ ഡാറ്റ വ്യക്തമാക്കുന്നു. മാര്‍ച്ച് 14ന് അവസാനിച്ച ആഴ്ചയില്‍ ഇംഗ്ലണ്ടിലെ 54.7 ശതമാനം പേരില്‍ വൈറസിനെതിരെ പോരാടുന്ന പ്രോട്ടീനുകളുടെ സാന്നിധ്യം ഉള്ളതായി ഒഎന്‍എസ് സര്‍വ്വെ വ്യക്തമാക്കിയിട്ടുണ്ട്.

7.1 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് ആദ്യ ഡോസ് കൊവിഡ്-19 വാക്‌സിന്‍ നല്‍കിയത്. ഇതോടെ മാര്‍ച്ചിലെ കണക്കുകളെ മറികടക്കുന്ന നിലയില്‍ ബ്രിട്ടനിലെ ജനങ്ങളില്‍ ആന്റിബോഡി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തം. '50 ശതമാനം മുതിര്‍ന്നവര്‍ക്ക് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞു, ഏകദേശം 42 ശതമാനം പേര്‍ വൈറസിനെയും നേരിട്ടു, 10 ശതമാനത്തോളം പേര്‍ക്ക് മുന്‍പ് തന്നെ പ്രതിരോധശേഷിയുണ്ട്. ഇത് പ്രകാരമാണ് 70 ശതമാനത്തിലേറെ പേര്‍ പ്രതിരോധം കൈവരിച്ചതായി മോഡലിംഗ് വ്യക്തമാക്കുന്നത് എന്ന്', യുസിഎല്‍ തിയററ്റിക്കല്‍ ന്യൂറോസയന്റിസ്റ്റ് പ്രൊഫസര്‍ കാള്‍ ഫ്രിസ്റ്റണ്‍ ഡെയ്‌ലി ടെലിഗ്രാഫിനോട് വിശദമാക്കി.

അതിനിടെ, തിങ്കളാഴ്ച മുതല്‍ യുകെയില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാനിരിക്കെ മൂന്നാം ഘട്ട കോവിഡ് വ്യാപനത്തെക്കുറിച്ചു മുന്നറിയിപ്പുമായി സേജ് ശാസ്ത്രജ്ഞര്‍ രംഗത്തുവന്നിരുന്നു. സമ്മറില്‍ ലോക്ക്ഡൗണ്‍ വിലക്കുകള്‍ നീങ്ങുമ്പോള്‍ രാജ്യത്തു മൂന്നാം ഘട്ട കോവിഡ് വ്യാപനം സംഭവിക്കുമെന്നാണ് സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇതോടെ കോവിഡ് ഇന്‍ഫെക്ഷനും, മരണങ്ങളും വീണ്ടും ഉയര്‍ന്ന് തുടങ്ങുമെന്നും സേജ് വ്യക്തമാക്കി.


ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ ജനുവരിയിലെ നിലവാരത്തിലേക്ക് ഉയരുമെന്നാണ് സേജ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍. മൂന്നാം ഘട്ട വ്യാപനം ജൂലൈ അവസാനത്തോടെയോ, ആഗസ്റ്റ് ആദ്യത്തിലോ പീക്കില്‍ എത്തും. വിലക്കുകള്‍ സമ്പൂര്‍ണ്ണമായി നീക്കുമ്പോഴാണ് മൂന്നാം ഘട്ട വ്യാപനത്തിലേക്ക് നയിക്കുകയെന്നാണ് സേജ് ശാസ്ത്രജ്ഞരുടെ നിലപാട്. എങ്കിലും വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനാല്‍ ആശുപത്രി പ്രവേശനവും, മരണങ്ങളും കുറഞ്ഞ് നില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍.

ജൂണ്‍ 21ന് ഇതുവരെയുള്ള എല്ലാ നിയമപരമായ വിലക്കുകളും അവസാനിപ്പിക്കാനാണ് ബോറിസ് ജോണ്‍സന്റെ ദേശീയ റോഡ്മാപ്പ്. എന്നാല്‍ നാലാമത്തെയും, അവസാനത്തെയും വിലക്കുകള്‍ നീക്കുമ്പോള്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പത്തിലാകില്ലെന്നാണ് മൂന്ന് യൂണിവേഴ്‌സിറ്റികള്‍ നടത്തിയ മോഡലിംഗ് ആശങ്ക പ്രകടിപ്പിക്കുന്നത്. അതിനിടെ വകഭേദം പുതിയ വൈറസ് ഭീഷണി സൃഷ്ടിക്കുമോ എന്ന ആശങ്കയും ഉണ്ട്.

 • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
 • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
 • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
 • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
 • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
 • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
 • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
 • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
 • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
 • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway