യു.കെ.വാര്‍ത്തകള്‍

ഡവോണില്‍ 32-കാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ഇറാഖി പൗരന് 20 വര്‍ഷം ജയില്‍

ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം ലഭിക്കാതെവന്ന ഇറാഖി പൗരന്‍ 32-കാരിയെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ സംഭവത്തില്‍ 20 വര്‍ഷം ജയില്‍ശിക്ഷ. അസം മംഗോറിയാണ് 32-കാരിയായ ലൊറെയിന്‍ കോക്‌സിനെ വകവരുത്തിയത്. ഡവോണിലെ എക്‌സെറ്ററില്‍ നൈറ്റ് ഔട്ട് കഴിഞ്ഞ് മടങ്ങവെയാണ് കോക്‌സിനെ അസം കൂട്ടിക്കൊണ്ടുപോയത്.

കോക്‌സിനെ വകവരുത്തിയ അസം ഇവരുടെ ശരീരം വെട്ടിമുറിച്ച് വുഡ്‌ലാന്‍ഡില്‍ ഉപേക്ഷിക്കാനും ശ്രമിച്ചു. ക്രൂരമായ സംഭവത്തില്‍ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. 20 വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷം പരോളിന് പരിഗണിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.

കോക്‌സ് ധരിച്ചിരുന്ന ടി-ഷര്‍ട്ട് ഉപയോഗിച്ചാണ് അസം ഇവരെ ശ്വാസം മുട്ടിച്ചത്. ഈ ഷര്‍ട്ട് ഇവരുടെ വായില്‍ നിന്നാണ് കണ്ടെത്തിയത്. ഇതിന് ശേഷം കോക്‌സിന്റെ സിം കാര്‍ഡ് തന്റെ ഫോണിലിട്ട് സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ് ചെയ്ത് ജീവനോടെ ഉള്ളതായി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.

എട്ട് ദിവസത്തോളമാണ് ശരീരഭാഗങ്ങള്‍ ഇയാള്‍ മുറിയില്‍ സൂക്ഷിച്ചത്. അടുത്തുള്ള കടകളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച ശേഷം ഉപേക്ഷിക്കാനും ശ്രമിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ ശരീരഭാഗങ്ങള്‍ പലയിടങ്ങളിലായാണ് അസം ഉപേക്ഷിച്ചത്.

 • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
 • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
 • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
 • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
 • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
 • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
 • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
 • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
 • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
 • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway