വെല്ലിംഗ്ടണ്‍: ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ച് ന്യൂസിലാന്റ്. ഞായറാഴ്ച്ച മുതലാണ് യാത്രാ വിലക്ക് നിലവില്‍ വരുന്നത്. ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസീന്ത ആര്ഡേന് ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യക്കാര്‍ക്കും നിലവില്‍ ഇന്ത്യയില്‍ ഉള്ള ന്യൂസിലാന്റ് പൗരന്മാര്ക്കും വിലക്ക് ബാധകമായിരിക്കുമെന്നും ജെസീന്ത വ്യക്തമാക്കി. ഇന്ത്യയിലെ സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും യാത്രവിലക്ക് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. കര്‍ശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ച് നടപ്പാക്കുമെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രിയെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ന്യൂസിലാന്റ് മലയാളികള്‍ക്കൊക്കെ വിലക്ക് തിരിച്ചടിയാവും. കോവിഡ് പ്രതിരോധത്തില്‍ ലോക ശ്രദ്ധ നേടിയ രാജ്യമാണ് ന്യൂസിലാന്റ്. അതുകൊണ്ടാണ് ഇന്ത്യയിലെ പുതിയ സാഹചര്യത്തില്‍ വിലക്ക് കൊണ്ടുവന്നത്. ഇന്ത്യയില്‍ അടുത്തമാസവും കേസുകള്‍ കൂടുമെന്ന മുന്നാണറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലാന്റ് യാത്രാ വിലക്ക് നീട്ടാനാണ് സാധ്യത.
കഴിഞ്ഞ 24 മണിക്കൂറില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1,26,789 പേര്‍ക്കാണ് ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി.