യു.കെ.വാര്‍ത്തകള്‍

യുകെയിലെ ഹൈസ്ട്രീറ്റിലെ ഷോപ്പുകള്‍ തിങ്കളാഴ്ച സജീവമാകും; വില്‍പനയില്‍ വര്‍ധനയേറുന്നു

ലോക് ഡൗണിനെ തുടര്‍ന്ന് അടച്ചു പൂട്ടപ്പെട്ട യുകെയിലെ ഹൈസ്ട്രീറ്റിലെ ഷോപ്പുകള്‍ തിങ്കളാഴ്ച മുതല്‍ സജീവമാകുമെന്നു റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഷോപ്പുകള്‍ തുറന്നതിന് ശേഷം വില്‍പനയില്‍ പടിപടിയായി ക്രമേണ വര്‍ധനവ് പ്രകടമായിരുന്നു. ഹൈ സ്ട്രീറ്റിലെ നോണ്‍-എസെന്‍ഷ്യല്‍ ഷോപ്പുകളിലെ വില്‍പന പതിവ് പടി തിരിച്ച് വരുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്.ലോക്ക്ഡൗണിനെ തുടര്‍ന്ന് ആഴ്ചകളായി അടച്ചിടാന്‍ നിര്‍ബന്ധിതമായ ഷോപ്പുകള്‍ക്ക് ഇതോടെ ആശ്വാസമായിരിക്കുകയാണ്.

എന്നാല്‍ ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്നും ഷോപ്പുകളിലെത്തുന്നവരുടെ എണ്ണം മാര്‍ച്ചിലും കുറവായിരുന്നു. പക്ഷേ ഷോപ്പുകളിലെത്തുന്നവരുടെ വാര്‍ഷിക ഇടിവ് മാര്‍ച്ച് അവസാനം പകുതിയായി കുറഞ്ഞിരുന്നു.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് വില്‍പനയില്‍ 48 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് സ്പ്രിംഗ്‌ബോര്‍ഡ് പ്രവചിച്ചിരിക്കുന്നത്. മാര്‍ച്ചിലെ ആദ്യ ആഴ്ചക്കും അവസാന ആഴ്ചകള്‍ക്കും മധ്യേ ഷോപ്പിംഗ് സെന്ററുകളിലെത്തിയ കണ്‍സ്യൂമര്‍മാരുടെ എണ്ണം 69 ശതമാനത്തില്‍ നിന്നും 62.5 ശതമാനമായി ഇടിഞ്ഞിരുന്നു.

2019ലെ ഇതേ സമയവുമായി താരതമ്യപ്പെടുത്തുമ്പോഴാണീ ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണത്തിലെ വാര്‍ഷിക കുറവായ 29.8 ശതമാനം ഈസ്റ്റര്‍ വീക്കെന്‍ഡിന് മുന്നോടിയായി 14.8 ശതമാനമായി കുറഞ്ഞിരുന്നു. ഈസ്റ്റര്‍ ഷോപ്പിംഗിനായി കൂടുതല്‍ പേര്‍ ഷോപ്പിംഗ് സെന്ററുകളിലെത്തി. നാല് ദിവസത്തെ ബാങ്ക് ഹോളിഡേക്കിടെ സെന്‍ട്രല്‍ ലണ്ടന്‍, മറ്റ് പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളിലെ ഷോപ്പുകളിലെത്തുന്നവരില്‍ 2020 മാര്‍ച്ചിലെ ഇതേ സമയത്തേക്കാള്‍ മൂന്നിരട്ടി വര്‍ധനവുണ്ടായി.

പ്രധാന നഗരങ്ങളിലെ എസെന്‍ഷ്യല്‍ ഷോപ്പുകളില്‍ കൂടുതല്‍ കണ്‍സ്യൂമര്‍മാര്‍ എത്തിച്ചേര്‍ന്നിരുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇക്കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗിനേക്കാള്‍ സ്റ്റോറുകളിലെത്തി നേരിട്ട് ഷോപ്പിംഗ് നടത്തുന്നവരേറിയിരുന്നു. ബ്രിക്ക്‌സ് ആന്‍ഡ് മോര്‍ട്ടാര്‍ സ്‌റ്റോറുകളിലെത്തുന്നവരേറിയിരുന്നുവെന്നാണ് സ്പ്രിംഗ്‌ബോര്‍ഡ് എടുത്ത് കാട്ടുന്നു. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് നേരിട്ടുള്ള ഷോപ്പിംഗിന് താല്‍പര്യവും ധൈര്യവും പുലര്‍ത്തുന്നവരേറി വരുന്നതും ഹൈസ്ട്രീറ്റിന്റെ ആത്മവിശ്വാസമേറ്റുന്നുണ്ട്. ഹൈസ്ട്രീറ്റ് വീണ്ടും സജീവമാകുന്നത് നൂറുകണക്കിന് മലയാളി ബിസിനസുകാര്‍ക്കും ആയിരക്കണക്കിന് ജീവനക്കാര്‍ക്കും ആശ്വാസകരമാണ്.

 • യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും
 • യുകെയില്‍ മൂന്നാം കോവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും
 • ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍; യുകെയിലേക്കുള്ള മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍
 • രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
 • ഏഴു പതിറ്റാണ്ടിനു ശേഷം ഫിലിപ്പില്ലാതെ രാജ്ഞിയുടെ 95-ാം പിറന്നാള്‍ ദിനം
 • എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം
 • 18നും 24നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും 500 പൗണ്ട് കോവിഡ് റിലീഫ് ലംപ്‌സം അനുവദിക്കണമെന്ന് ടോറി എംപിമാര്‍
 • ബ്രിട്ടനിലെ സ്വയം പ്രഖ്യാപിത ഇന്ത്യന്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗ ആരോപണവുമായി നാല് വനിതാ ഭക്തര്‍
 • 3 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും
 • ഇന്ത്യ റെഡ് ലിസ്റ്റിലേക്ക് : അവധിക്ക് നാട്ടില്‍ പോകുക ഈ വര്‍ഷവും എളുപ്പമാകില്ല
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway