സിനിമ

അമ്മയുടെ രണ്ടാം വിവാഹത്തിന് എന്തുകൊണ്ട് സമ്മതിച്ചില്ല, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ്. തന്റെ യൂട്യൂബ് ചാനലിലൂടെപിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ രഞ്ജിനി പങ്കുവെച്ചിരുന്നു. തന്റെ അമ്മയോടൊപ്പം വിശേഷങ്ങള്‍ പറയുകയാണ് രഞ്ജിനി. വിവാഹത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെ കുറിച്ചും അച്ഛന്‍ മരിച്ചിട്ടും അമ്മ രണ്ടാമത് വിവാഹം കഴിക്കാത്തതിന്റെ കാരണങ്ങളുമാണ് ഇരുവരും ഒരുമിച്ച് പങ്കുവയ്ക്കുന്നത്.

ഒരു പെണ്‍കുട്ടിയുടെ വിവാഹപ്രായം പതിനെട്ട് വയസ്സാണ്. ഇരുപതുവയസ്സുള്ളപ്പോഴാണ് ഞാന്‍ വിവാഹിതയാകുന്നത്. അന്ന് നമുക്കൊന്നും ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. 25 വയസ്സ് കഴിയാതെ പെണ്‍കുട്ടികള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം നമുക്ക് പക്വത എത്തുന്നത് പ്രായം അതാണെന്ന് രഞ്ജിനിയുടെ അമ്മ സുജാത പറയുന്നു. എനിക്ക് രണ്ട് മക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് അവരുടെ കാര്യത്തിനാണ് ഞാന്‍ പ്രധാന്യം കൊടുത്തത്. എനിക്ക് മുന്നിലേക്ക് വേറൊരാള്‍ വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നോ തോന്നിയിട്ടില്ല. പക്ഷേ എന്റെ അമ്മയുടെയും അച്ഛന്റെയും പിന്തുണ എപ്പോഴും ഉണ്ടായിരുന്നു. എന്റെ ജീവിതരീതി അങ്ങനെ ആയത് കൊണ്ടാവും തോന്നാത്തതെന്നും സുജാത കൂട്ടിച്ചേര്‍ത്തു.

രഞ്ജിനിയും തന്റെ വിവാഹ കാഴ്ചപ്പാടുകളെ കുറിച്ച് തുറന്നു പറഞ്ഞു. '28 വയസ്സ് ആയപ്പോഴാണ് എനിക്കൊരു ആത്മവിശ്വാസം വന്നത്. എന്നെ കുറിച്ച്, സാമ്പത്തികം, കുടുംബത്തെ കരകയറ്റുന്നതിനെ കുറിച്ചൊക്കെ ബോധ്യം വന്നത് അപ്പോഴാണ്. കുട്ടികളെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ട് പോലുമില്ല. പക്ഷേ 28 വയസ്സ് ആയപ്പോഴെക്കും എന്റെ ശരീരം ബയോളജിക്കലി അത് തിരിച്ചറിയാന്‍ തുടങ്ങി. കുട്ടികളെ കാണുമ്പോള്‍ പ്രത്യേകമായൊരു അടുപ്പം തോന്നി. മാതൃത്വം ഒരു വികാരമാണല്ലോ. അതെനിക്ക് ഫിസിക്കലി തോന്നി തുടങ്ങിയത് മുപ്പത് വയസ്സൊക്കെ ആയപ്പോഴാണ്. ആ സമയത്ത് വേണമെങ്കില്‍ വിവാഹം കഴിക്കാം. അല്ലെങ്കില്‍ ഒരു കുട്ടിയെ ദത്തെടുക്കാം.' രഞ്ജിനി പറയുന്നു.

വിവാഹത്തിന് പ്രായമൊന്നും പറയാന്‍ പറ്റില്ല. അത് ഓരോരുത്തരുടെയും അനുഭവം പോലെയാണ്. 20 വയസ്സിലാണ് അമ്മ വിവാഹം കഴിക്കുന്നത്. പക്ഷേ അമ്മയുടെ മുപ്പതാമത്തെ വയസ്സില്‍ വളരെ ചെറിയ പ്രായത്തില്‍ അച്ഛന്‍ മരിച്ചു. അമ്മയുടെ വിവാഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. 'രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന്', പക്ഷേ ഞാന്‍ സമ്മതിച്ചില്ല. നിങ്ങളത് ചെയ്യാന്‍ പാടില്ല. കാരണം എനിക്കത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. വേറൊരാള്‍ എന്റെ കുടുംബത്തില്‍ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത് ഒട്ടും വിചാരിക്കാത്ത കാര്യമാണ്. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ട് വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കത്തില്ലെന്ന് അന്ന് പറഞ്ഞിരുന്നു.' രഞ്ജിനി വ്യക്തമാക്കി.

'പക്ഷേ ഈ വിവാഹാലോചനകളൊക്കെ ഞാനറിയാതെ അച്ഛനും അമ്മയും നടത്തിയ ആലോചനകളായിരുന്നു. അങ്ങനെ ഒരാളെ എന്റെ ജീവിതതത്തിലേക്ക് കൊണ്ട് വരാന്‍ എനിക്ക് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്നും ഇന്നും അങ്ങനൊരു ചിന്ത പോലും എന്റെ മനസില്‍ വന്നിട്ടില്ല. ഇത് ആഗ്രഹിക്കുന്നവരോട് എനിക്ക് എതിര്‍പ്പില്ല.' സുജാത പറഞ്ഞു.

'എന്നാല്‍ പന്ത്രണ്ടാം ക്ലാസിലൊക്കെ എത്തി കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നപ്പോള്‍ അമ്മയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോളാന്‍ ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു. കാരണം ലൈംഗികമായും മറ്റും അറിവു വന്നത് എനിക്ക് അപ്പോഴായിരുന്നു. പക്ഷേ അമ്മ ഈ ജീവിതത്തില്‍ സന്തോഷവതിയായിരുന്നു.' രഞ്ജിനി പറയുന്നു.

  • തെലുങ്കില്‍ നായികയായി നസ്രിയ, വില്ലനായി ഫഹദും
  • തിയേറ്ററുകള്‍ അടയ്ക്കില്ല; തീരുമാനം ഉടമകള്‍ക്ക് എടുക്കാം
  • ജീവന് ഭീഷണി; നടന്‍ ആദിത്യനെതിരെ വെളിപ്പെടുത്തലുമായി അമ്പിളി ദേവി
  • 'NILA'S ARRIVAL'; കുഞ്ഞിന്റെ ജനന വീഡിയോയുമായി പേളി മാണി
  • ഷൂട്ടിംഗ് നിര്‍ത്തി; മലയാള സിനിമ വീണ്ടും പെട്ടിയിലായി; റിലീസ് നീളും
  • വിവേകിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചു തെന്നിന്ത്യന്‍ സിനിമാ ലോകം
  • തമിഴ് ഹാസ്യ സൂപ്പര്‍ താരം വിവേക് അന്തരിച്ചു
  • പിന്നോക്ക വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്ക് സൗജന്യ സിനിമാപരിശീലനവുമായി വെട്രിമാരന്‍
  • സീറ്റു കിട്ടാത്ത കെ വി തോമസ് സിനിമ അഭിനയത്തിലേക്ക്
  • തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധര്‍മ്മജന്‍ നേപ്പാളിലെത്തി
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway