നാട്ടുവാര്‍ത്തകള്‍

ഇക്കുറി ഉമ്മന്‍ചാണ്ടിയേക്കാള്‍ യോഗ്യത ചെന്നിത്തലയ്ക്ക്

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇടതു മുന്നണിയുടെ ആവേശമെല്ലാം ചോരുന്ന കാഴ്ചയാണ് കാണുന്നത്. വോട്ടെടുപ്പിന് മുമ്പുവരെ നൂറിലേറെ സീറ്റുകള്‍ ഉറപ്പിച്ചു പറഞ്ഞ സി.പി.എം ഇപ്പോഴത് എണ്‍പതിലേയ്ക്ക് ചുരുക്കി. യുഡിഎഫാകട്ടെ ഭരണം ലഭിക്കുമെന്ന നല്ല ആത്മവിശ്വാസത്തിലാണ്. വിവാദ വിഷയങ്ങളും ചില അടിയൊഴുക്കുകളും ആണ് ഇടതു മുന്നണിക്കു തിരിച്ചടിയായത്. യുഡിഎഫ് ഇത്തവണ അധികാരത്തിലെത്തിയാല്‍ അവര്‍ അതിനു ഏറ്റവും കടപ്പെട്ടിരിക്കുന്ന വ്യക്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടായിരിക്കും. കാരണം കഴിഞ്ഞ അഞ്ചുവര്‍ഷം രമേശ് നടത്തിയ ഇടപെടലുകള്‍ സര്‍ക്കാരിനും സിപിഎമ്മിനും കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ 'ഉമ്മന്‍ചാണ്ടി ഫാക്ടര്‍' ആയിരുന്നില്ല ഇത്തവണ ഉണ്ടായിരുന്നത്. യുഡിഎഫ് ഭൂരിപക്ഷം നേടിയാല്‍ രമേശാണ് മുഖ്യമന്ത്രി പദവിയ്‌ക്കു അര്‍ഹന്‍. അത് എ ഗ്രൂപ്പ് സമ്മതിച്ചു കൊടുക്കില്ലെങ്കിലും.

ജനപ്രീതിയുടെ കാര്യത്തില്‍ വിവിധ ചാനലുകള്‍ നടത്തിയ സര്‍വേയില്‍ എഴുതിത്തള്ളപ്പെട്ട പേരായിരുന്നു ചെന്നിത്തലയുടേത്. കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയും അവയില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ പിന്നീട് തിരുത്തേണ്ടിവരുകയും ചെയ്തിട്ടും ചെന്നിത്തലയുടെ പ്രാധാന്യം സര്‍വേക്കാര്‍ അവഗണിച്ചു. ആരോപണങ്ങളില്‍പ്പെട്ടിട്ടും പിണറായി നാല്പതിലേറെ ശതമാനവുമായി ഒന്നാമതും 27 ശതമാനത്തോളം നേടി ഉമ്മന്‍ചാണ്ടിയുമായിരുന്നു തൊട്ടു പിന്നില്‍. ചെന്നിത്തലയുടെ സ്ഥാനം പത്തില്‍ താഴെയും. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ രഹസ്യ റിപ്പോര്‍ട്ട് പ്രകാരം രമേശിന്റെ ജനപ്രീതി 39% ആയിരുന്നു.

പൊതുഖജനാവിന്റെയും പൊതുമുതലിന്റെയും സംരക്ഷണത്തിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളുടെ പേരിലാണ് ജനം രമേശിനെ ഓര്‍ക്കുന്നത്.പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാം മാസം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ രാജിവയ്‌ക്കേണ്ടി വന്ന ബന്ധു നിയമന വിവാദം മുതല്‍ അദാനിക്ക് വൈദ്യുതി കരാര്‍ നല്‍കിയതിലെ ദുരൂഹത വരെ പ്രതിപക്ഷത്തിന്റെ എല്ലാ ഇടപെടലുകളുടെയും സൂത്രധാരകന്‍ രമേശ് ആയിരുന്നു.

കേരള രാഷ്ട്രീയം കഴിഞ്ഞ അഞ്ചു വര്‍ഷവും ഏറ്റവുമധികം ശ്രദ്ധിച്ച നേതാക്കളുടെ മുന്‍നിരയില്‍ത്തന്നെയാണ് രമേശ് ചെന്നിത്തലയ്ക്കു സ്ഥാനം. ഈ സര്‍ക്കാര്‍ വന്നശേഷം ആദ്യം ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലയ്‌ക്കെതിരേ മുന്‍ ആഭ്യന്തര മന്ത്രികൂടിയായ രമേശ് ശക്തമായി രംഗത്തു വന്നിരുന്നു. മാവോയിസ്റ്റു ബന്ധം ആരോപിച്ച് യു.എ.പി.എ. കേസ് ചുമത്തിയ അലനും ഷുഹൈബിനും വേണ്ടി വാദിക്കാനും ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കാനും രമേശ് തയാറായത് പതിവു കോണ്‍ഗ്രസ് പ്രതിപക്ഷ നേതാക്കളുടെ ശൈലിയില്‍ നിന്നു വ്യത്യസ്ഥമായിരുന്നു.

സ്പ്രിംഗ്‌ളര്‍ മുതല്‍ ഇരട്ട വോട്ടു വരെ പിണറായി സര്‍ക്കാരിനെതിരേ രമേശ് ചെന്നിത്തല തൊടുത്തുവിട്ട വിഷയങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പ്രതിപക്ഷത്തിനു വേണ്ടിയാണ് പ്രധാന മാധ്യമങ്ങളെല്ലാം നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രിയും എല്‍.ഡി.എഫും ആരോപിക്കുകവരെ ചെയ്തു. എന്നാല്‍ അതേ മാധ്യമങ്ങള്‍തന്നെ പ്രീപോള്‍ സര്‍വേകളില്‍ രമേശിനെ കൈവിട്ടു.

നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പത്തു ശതമാനത്തില്‍ താഴെ മാത്രം ജനപിന്തുണയുള്ള നേതാവായി രമേശിനെ ചാനലുകള്‍ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പരസ്യമായി രംഗത്തുവന്നിരുന്നു. തന്നെ തകര്‍ക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സര്‍വേകളില്‍ കഴമ്പില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉയര്‍ന്നുവന്ന ആഴക്കക്കടല്‍ വിവാദവും, ഇരട്ടവോട്ടും ചെന്നിത്തലയാണ് ഉയര്‍ത്തികൊണ്ടുവന്നത്. ഇത് രണ്ടും ഇടതുമുന്നണിയ്ക്കു തിരിച്ചടിയായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. തീരദേശമേഖലകളിലെ ശക്തമായ പോളിങ് ഇതിന്റെ സൂചനയാണ്. 45ല്‍ പരം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് തീരദേശമേഖലയാണ്. ഇതില്‍ ഭൂരിപക്ഷവും നേടുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.

വോട്ടെടുപ്പ് ദിവസം ശബരിമല വിഷയം സജീവമാക്കി നിര്‍ത്താനും പ്രതിപക്ഷം വിജയിച്ചു . ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിലേതു പോലെയുള്ള വികാരം ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് കരുതുന്നു. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ഗുണംചെയ്യുക കോണ്‍ഗ്രസിനാണെന്നു സര്‍വേ ഫലങ്ങളും സൂചിപ്പിക്കുന്നുണ്ട്. നിയമനവിവാദം യുവാക്കളില്‍ ഇടതുമുന്നണിക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു .

 • കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധന, എറണാകുളത്ത് 3000 കടന്നു
 • ജലീലിനും സര്‍ക്കാരിനും തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹെെക്കോടതി
 • കേരളത്തിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിക്കും കോവിഡ്
 • ദൃശ്യം മോഡല്‍ കൊല: രണ്ടര വര്‍ഷം മുമ്പ് ജ്യേഷ്ഠനെ അനുജന്‍ കൊന്നു പറമ്പില്‍ കുഴിച്ചുമൂടി
 • ഇന്ത്യയില്‍ നിന്നുള്ളവര്‍ 48 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റീവ് ഫലം ഹാജരാക്കണം
 • കോവിഡ് നിയന്ത്രണാതീതം; ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ
 • മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമവുമായി ബിജെപി നേതാവ്!
 • വൈഗയുടെ കൊല: പിതാവ് സനുവിന്റെ കുറ്റസമ്മത മൊഴിയിലും ദുരൂഹത
 • കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാകാമെന്ന് കെ.കെ ശൈലജ
 • ഉപദേശങ്ങളെല്ലാം മണ്ടത്തരങ്ങള്‍; മുഖം നഷ്ടപ്പെട്ട് പിണറായിയും കൂട്ടരും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway