ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഈസ്റ്റര്‍ ചാരിറ്റിയുടെ ശേഖരിച്ച മൂന്നുലക്ഷത്തി എണ്‍പത്തയ്യായിരത്തി അറുനൂറ്റി അന്‍പത്തി മൂന്നു രൂപയുടെ (3,85,653 )ചെക്ക് (3845 പൗണ്ട് ) ,ബുധനാഴ്ച വൈകുന്നേരം റെജിയുടെ പത്തനംതിട്ടയിലെ കൈപ്പട്ടൂരിലെ വീട്ടില്‍ എത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ ) കമ്മറ്റി അംഗം ബിനോയ് ജോര്‍ജ് റെജിക്ക് കൈമാറി. ലിവര്‍പൂള്‍ മലയാളികളായ മജു വര്‍ഗീസ് ,സാബു എന്നിവര്‍ സന്നിഹിതരായിരുന്നു . കൂലിപ്പണിക്കിടയില്‍ കാലില്‍ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന റെജിക്കും ,രോഗം മൂലം കഷ്ട്ടപ്പെടുന്ന മകനും കുടുംബത്തിനും ഇതൊരു ചെറിയ ആശ്വാസമാകും എന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ വിശ്വസിക്കുന്നു. സംഭാവനകള്‍ നല്കി സഹായിച്ച എല്ലാവരോടും ഭാരവാഹികള്‍ നന്ദി പറഞ്ഞു.
റെജിക്കു ഒരു കൃത്രിമ കാലുവയ്ക്കാന്‍ സഹായിക്കണം എന്ന അഭ്യര്‍ത്ഥയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ലിവര്‍പൂളില്‍ താമസിക്കുന്ന റെജിയുടെ സഹപാഠിയായ ഹരികുമാര്‍ ഗോപാലനാണ് ഹരിക്കും തന്റെ സതീര്‍ത്ഥനെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ്.