സ്പിരിച്വല്‍

ദൈവകരുണയുടെ സുവിശേഷവുമായി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍; അനുഗ്രഹ സന്ദേശവുമായി മാര്‍.സ്രാമ്പിക്കലും

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ നടക്കും. പ്രമുഖ വചന പ്രഘോഷകനും സെഹിയോന്‍ , അഭിഷേകാഗ്‌നി മിനിസ്ട്രികളുടെ ഡയറക്ടറുമായ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ അനുഗ്രഹ സന്ദേശമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കും.

വെസ്റ്റ് മിനിസ്റ്റര്‍ രൂപത വൈദികന്‍ മോണ്‍സിഞ്ഞോര്‍. ഷേമസ് ഒബോയില്‍ ഇംഗ്ലീഷ് കണ്‍വെന്‍ഷനില്‍ ശുശ്രൂഷകളില്‍ പങ്കുചേരും.

മാനുഷിക ജീവിതാന്തരീക്ഷത്തെ തകിടംമറിക്കുന്ന വര്‍ത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവില്‍ അതിജീവിച്ച് , വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ക്ക് യേശുവില്‍ പുതുജീവനും പ്രത്യാശയുമേകിക്കൊണ്ട് നടന്നുവരുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ കോവിഡ് മഹാ മാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലാണ് നടക്കുക . മള്‍ട്ടിക്കള്‍ച്ചറല്‍ സംസ്‌ക്കാരം നിലനില്‍ക്കുന്ന യൂറോപ്പില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോന്‍ യുകെ യുടെ സ്ഥാപക ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ നടക്കുമ്പോഴും 8894210945 എന്ന നമ്പറില്‍ സൂം ലിങ്ക് വഴി പ്രാര്‍ത്ഥിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്

പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്‌സിന്‍ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി നടക്കുന്ന ഈ കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയില്‍ യുകെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍ .12 മുതല്‍ 2 വരെ കുട്ടികള്‍ക്കും 2 മണിമുതല്‍ 4 വരെ ഇംഗ്ലീഷിലും കണ്‍വെന്‍ഷന്‍ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന, ജപമാല , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന , എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നാളെ 2021 ഏപ്രില്‍ 10 ന് ശനിയാഴ്ച്ച രാവിലെ 9 മുതല്‍ സെഹിയോന്‍ മിനിസ്ട്രി യുകെ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ +44 7506 810177

അനീഷ് 07760 254700?

ബിജുമോന്‍ മാത്യു 07515 368239

  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മീനഭരണി മഹോത്സവം 30ന് ക്രോയിഡോണില്‍
  • വാല്‍ത്തംസ്‌റ്റോയിലുള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • വാല്‍താംസ്‌റ്റോയില്‍ വലിയ നൊയമ്പിലെ ആറാമത്തെ ബുധനാഴ്ചയിലെ മരിയന്‍ ദിനാചരണം ഇന്ന്
  • നാല്‍പ്പതാം വെള്ളിയാഴ്ചയിലെ വി. കുര്‍ബാനയും കുരിശിന്റെ വഴിയും എയില്‍സ്‌ഫോര്‍ഡ് ദേവാലയത്തില്‍
  • വാല്‍താംസ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
  • രണ്ടാം ശനിയാഴ്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ 9ന്
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മഹാശിവരാത്രി ആചരണം വെള്ളിയാഴ്ച
  • സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ വാര്‍ഷിക ധ്യാനം
  • പതിനേഴാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം നാളെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions