ആരോഗ്യം

രണ്ടാം തരംഗം യുവാക്കളെ ആക്രമിച്ചപ്പോള്‍ മൂന്നാം തരംഗം കുട്ടികളെ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് രണ്ടാം തരംഗം യുവാക്കളെ കൂടുതലായി ആക്രമിച്ചപ്പോള്‍ മൂന്നാം തരംഗം ഇന്ത്യയിലെ കുട്ടികളെയാകും ബാധിക്കുക എന്ന നിരീക്ഷണവുമായി ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥന്‍. കുട്ടികളെ രൂക്ഷമായി ബാധിക്കുന്ന മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ നിര്‍മ്മിത 'നേസല്‍ കൊവിഡ് വാക്‌സിന്‍' ഫലപ്രദമായിരിക്കുമെന്നും സൗമ്യ സ്വാമിനാഥന്‍ നിരീക്ഷിച്ചു.

കുത്തിവെയ്പ്പില്ലാതെ മൂക്കിലൂടെ സ്വീകരിക്കാനാകുന്ന ഈ വാക്‌സിന്‍ ഈ വര്‍ഷം ലഭ്യമാവില്ലെങ്കിലും കുട്ടികളിലെ രോഗബാധയെ പ്രതിരോധിക്കുന്നതിന് ഇത് ഏറെ ഗുണം ചെയ്യുമെന്ന് ശിശുരോഗ വിദഗ്ധകൂടിയായ സൗമ്യ വ്യക്തമാക്കി. ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന നേസല്‍ വാക്‌സിനുകള്‍ കുട്ടികളിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇവ ശ്വാസകോശ നാളികള്‍ക്ക് പ്രതിരോധം നല്‍കും. മുതിര്‍ന്നവര്‍ക്ക്, പ്രത്യേകിച്ച് അധ്യാപകര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.

അധ്യാപകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയാല്‍, അതൊരു വലിയ ചുവടുവെപ്പായിരിക്കും. നേസല്‍ വാക്‌സിന്‍ കുത്തിവെപ്പിനെക്കാള്‍ എളുപ്പമാര്‍ഗമായതിനാല്‍ അത് വിപണിയില്‍ എത്തിയാല്‍ ജനപ്രിയമായി തീരും എന്നതില്‍ സംശയമില്ലെന്നും സൗമ്യ നിരീക്ഷിക്കുന്നു.

കോവിഡ് വ്യാപന സാധ്യത കുറഞ്ഞെങ്കില്‍ മാത്രമേ സ്‌കൂളുകള്‍ വീണ്ടും തുറക്കാനാവൂ. അതുകൊണ്ട് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. എന്നാല്‍ ഈ വര്‍ഷം അത് നടപ്പിലാകും എന്ന് കരുതുന്നില്ല, കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ കുറയുമ്പോള്‍ സ്‌കൂളുകള്‍ തുറക്കണം. ബാക്കി രാജ്യങ്ങള്‍ അതാണ് ചെയ്തത്- അവര്‍ പറഞ്ഞു.

ഒക്ടോബറോടെ ഇന്ത്യയില്‍ മൂന്നാമ തരംഗത്തിന് സാധ്യതയുണ്ടെന്നു ശാസ്ത്രജ്ഞര്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയില്‍ വകഭേദം സംഭവിച്ച രണ്ടാം തരംഗത്തില്‍ 50 വയസില്‍ താഴെയുള്ളവര്‍ കൂടുതലായി മരണമടഞ്ഞിരുന്നു.

 • ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനെ ഭയക്കേണ്ട- യുകെ മെഡിസിന്‍സ് റെഗുലേറ്റര്‍
 • യുകെയിലെ മലയാളികളടക്കമുള്ള വംശീയ ന്യൂനപക്ഷങ്ങളില്‍ വൈറ്റമിന്‍ ഡി ' ഭയപ്പെടുത്തുന്ന' അളവില്‍ കുറവ്, പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് പിടികൂടും
 • ഡെങ്കിപ്പനി കോവിഡിനെതിരെ പ്രതിരോധശേഷി നല്‍കുമെന്ന് പഠനം
 • കോവിഡ് ബാധ; ആഗോളമായി സ്ലീപ്പിങ് സിക്ക്‌നെസ് ഉണ്ടായേക്കുമെന്ന് ഗവേഷകര്‍
 • ലോക്ക്ഡൗണ്‍ : 70 ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളാവുമെന്നു റിപ്പോര്‍ട്ട്
 • പുതിയ കൊറോണ വൈറസ് കണ്ടെത്തി; ലോകമെങ്ങും പടരുമെന്ന് ആശങ്ക
 • ബ്രിട്ടനില്‍ ലിവര്‍ കാന്‍സര്‍ മൂലമുള്ള മരണം 50% കൂടി; കാരണങ്ങള്‍ നിരത്തി കാന്‍സര്‍ റിസേര്‍ച്ച് യുകെ
 • ബസുകളില്‍ സ്നാക്സ് നിരോധനം, എല്ലാ ജങ്ക് ഫുഡിനും അധിക നികുതി- കുട്ടികളിലെ പൊണ്ണത്തടിക്കെതിരെ ശക്തമായ നടപടികള്‍
 • കൂള്‍ഡ്രിങ്ക്സില്‍ വിജയം; ഇനി എല്ലാത്തരം മധുര പലഹാരങ്ങള്‍ക്കും ഷുഗര്‍ടാക്‌സ് ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം
 • യുകെയിലെ യുവാക്കളില്‍ പ്രമേഹം പകര്‍ച്ചവ്യാധിപോലെ പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway