ചരമം

തീപിടിച്ച വാനിനുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ചേര്‍ത്തല: കണിച്ചുകുളങ്ങരയില്‍ തീപിടിച്ച വാനിനുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി . രാവിലെ 5.45 ഓടെയാണ് കണിച്ചുകുളങ്ങര പടിഞ്ഞാറ് ഭാഗത്ത് വാഹനം കത്തുന്നത് കാണുന്നത്. ഇതു കണ്ട നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചശേഷം പരിശോധിച്ചപ്പോഴാണ് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ചന്തിരൂര്‍ സ്വദേശി രാജീവ് ആണ് മരിച്ചത്. രണ്ട് ടിപ്പര്‍ ലോറികളുടെ ഉടമയായിരുന്ന രാജീവ്, കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പണി ഇല്ലാതെ വന്നതോടെ ലോറികള്‍ വിറ്റിരുന്നു. കൊവിഡ് വന്നതോടെ കടബാധ്യതയിലാകുകയും ചെമ്മീന്‍ പീലിംഗ് കമ്പനിയില്‍ ജീവനക്കാരെ എത്തിക്കുന്ന വാന്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

രാജീവിന് ബാധ്യതയുണ്ടായിരുന്നുവെന്നും ഭാര്യാ സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.

കോവിഡ് കാലത്തു ജീവിത മാര്‍ഗം വഴിമുട്ടി രണ്ടു ഡസനോളം പേരാണ് കേരളത്തില്‍ ജീവനൊടുക്കിയത്

 • കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
 • 9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; ഭാര്യ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍
 • കോന്നിയില്‍ അയല്‍വാസിയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച നിലയില്‍
 • മാഞ്ചസ്റ്ററിലെ ഫിലോമിനയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ; സംസ്‌കാരം ശനിയാഴ്ച
 • ഹാലിഫാക്‌സില്‍ മണിമല സ്വദേശി അന്തരിച്ചു; ആദരാഞ്ജലികളുമായി യുകെ മലയാളി സമൂഹം
 • ജോബി തോമസിന്റെ സംസ്‌കാര ചടങ്ങ് ഇന്ന്
 • പൂന്തുറ സിറാജ് അന്തരിച്ചു
 • തിരുവനന്തപുരത്ത് ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു; ഭാര്യ കസ്റ്റഡിയില്‍
 • ചേര്‍ത്തലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ ജഡം കായലില്‍
 • നാട്ടില്‍ ചികിത്സയ്‌ക്കെത്തിയ യുകെ മലയാളി സിറിയക് അഗസ്റ്റിന്‍ അന്തരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway