വിദേശം

മാനസികാരോഗ്യം മുഖ്യം; ജീവനക്കാര്‍ക്ക് ഒരാഴ്ച നിര്‍ബന്ധിത അവധി നല്‍കി നൈക്ക്


കേവിഡ് 19 മഹാമാരിയുടെ പ്രതിസന്ധിക്കിടെ ജീവനക്കാരുടെ മാനസികാരോഗ്യത്തിന് വലിയ വില കല്പിച്ച് പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയായ നൈക്ക്. മാനസിക ക്ലേശങ്ങള്‍ ലഘൂകരിക്കുന്നതിന് വിശ്രമത്തിനും ഉല്ലാസത്തിനുമായി ഒറിഗണിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ജീവനക്കാര്‍ക്ക് ഒരാഴ്ച അവധി നല്‍കിയിരിക്കുകയാണ് കമ്പനി.

വെള്ളിയാഴ്ച അവധിക്ക് പോകുന്ന ജീവനക്കാര്‍ തിങ്കളാഴ്ച പതിവുപോലെ ജോലിക്ക് എത്തേണ്ടതില്ല. ഒരാഴ്ച ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിച്ച് ഭാരമിറക്കിവച്ച മനസ്സുമായി ഓഫീസില്‍ എത്തിയാല്‍ മതിയെന്നാണ് നൈക്ക് സീനിയര്‍ മാനേജര്‍ മാറ്റ് മാരസ്സോ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. ഹെഡ് ഓഫീസ് ഒരാഴ്ച പൂര്‍ണ്ണമായൂം അടഞ്ഞുകിടക്കും. അടുത്ത തിങ്കളാഴ്ച മാത്രമേ തുറക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നാമെല്ലാവരും ക്ലേശകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം ഏറെ കഠിനമായിരുന്നു. എല്ലാ മനുഷ്യരും ഏറെ കഷ്ടപ്പാടിലാണ് കഴിയുന്നത്.. എന്നാല്‍ സഹപ്രവര്‍ത്തകരോട് കമ്പനി പുലര്‍ത്തുന്ന സഹാനുഭൂതിയും ദയയും വരും ദിവസങ്ങളില്‍ മെച്ചപ്പെട്ട ജോലി സാംസ്‌കാരം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നു പ്രതീക്ഷയുണ്ട്.'- മാറ്റ് മാരസ്സോ പറഞ്ഞു. ഇതൊരു വാരാന്ത്യ അവധി മാത്രമല്ല. ഈ ദിവസങ്ങളില്‍ ആരും ജോലി ചെയ്യരുത്. മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കിയേ പറ്റൂ. -അദ്ദേഹം പറയുന്നു.

കമ്പനിയുടെ തീരുമാനത്തെ ജീവനക്കാര്‍ സ്വാഗതം ചെയ്തു. ഇത് ലോകമെമ്പാടുമുള്ള പ്രൊഡക്ഷന്‍ യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കണമെന്നും ലറിസ്സ ഗ്രീന്‍ എന്ന സ്റ്റാഫ് അഭിപ്രായപ്പെട്ടു.

നേരത്തെ ഡേറ്റിംഗ് ആപ്പായ ' Bumble' അവരുടെ 700 ഓളം ജീവനക്കാര്‍ക്ക് ഒരാഴ്ച അവധി നല്‍കിയിരുന്നു. ഏപ്രില്‍ മാസത്തില്‍ LinkedIn കമ്പനിയും ജീവനക്കാര്‍ക്ക് ഒരാഴ്ച അവധി അനുവദിച്ചിരുന്നു.

 • ഓസ്‌ട്രേലിയയില്‍ ഭൂചലനം; പലയിടങ്ങളിലും നാശനഷ്ടങ്ങള്‍, പരിഭ്രാന്തരായി മലയാളി സമൂഹം
 • കാനഡയില്‍ മൂന്നാമതും ജസ്റ്റിന്‍ ട്രൂഡോ; കേവല ഭൂരിപക്ഷമില്ല
 • യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്: 8 പേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്
 • ഓസ്‌ട്രേലിയ വിദേശ യാത്രാ വിലക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടി; വെട്ടിലായി മലയാളികള്‍
 • കേരളത്തിന്റെ നാടന്‍ വാറ്റ് കാനഡയില്‍ അവതരിപ്പിച്ച് മലയാളികള്‍; വന്‍ ഡിമാന്റ്
 • കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് ഇരട്ട ചാവേര്‍ സ്‌ഫോടനം; 13 യുഎസ് സൈനികരടക്കം 90 മരണം
 • അഫ്ഗാനിലെ മന്ത്രി ഇപ്പോള്‍ ഉപജീവനത്തിന് ജര്‍മനിയില്‍ പിസ ഡെലിവറി ബോയ്
 • അഫ്ഗാനില്‍ രക്ഷാദൗത്യത്തിനെത്തിയ യുക്രൈയിനിന്റെ വിമാനം റാഞ്ചി ഇറാനിലേക്ക് കൊണ്ടുപോയി
 • കാബൂള്‍ എയര്‍പോര്‍ട്ടില്‍ സ്ഥിതി വഷളാവുന്നു; പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ജര്‍മനിയും അമേരിക്കയും
 • കൈകഴുകി ബൈഡന്‍: വിമാനത്തില്‍ നിന്നും ആളുകള്‍ താഴെ വീണത് 5 ദിവസം മുമ്പത്തെ കാര്യമെന്ന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway