സ്പിരിച്വല്‍

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് തിരുനാളിന് കൊടിയേറി

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കര്‍മങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് വികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജെനറാളുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു. ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷനും സംയുക്തമായി ആചരിക്കുന്ന എട്ട് നോയമ്പ് ആചാരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എല്ലാ ദിവസവുംരാവിലെ 10 മണിക്ക് ഇംഗ്ലീഷ് കുര്‍ബാനയും വൈകുന്നേരം 5.45 ന് മലയാളം കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. ഞായര്‍ ദിവസം പതിവ് പോലുള്ള കുര്‍ബാന സമയം ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 11 ന് ഉച്ചകഴിഞ്ഞു പ്രധാന തിരുനാള്‍ ആഘോഷം 3 മണിക്ക് ആരംഭിക്കുന്നതായിരിക്കും.

തിരുനാള്‍ ദിനത്തില്‍ കുട്ടികളെ അടിമവെയ്ക്കുന്നതിന്, കഴുന്ന് എടുക്കുന്നതിനും കൂടാതെ സമൂഹ വിരുന്നും ഒരുക്കിയിരിക്കുന്നു. ക്രിസ്തീയമായ സാഹോദര്യവും പങ്കുവെയ്ക്കലും വിളിച്ചോതുന്ന ഈ തിരുന്നാള്‍ ആഘോഷത്തില്‍ പ്രാര്‍ത്ഥനാപൂര്‍വം പങ്ക് ചേരുവാന്‍ എല്ലാവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു എന്ന് മോണ്‍സിഞ്ഞോര്‍ ഫാ ജോര്‍ജ് തോമസ് ചേലക്കല്‍ പറഞ്ഞു.

St.Alphonsa Mission

Greencoat Road

Leicester

Leicestershire

LE3 6NZ

United Kingdom

Email: keralacatholicsleicester@gmail.com

Phone: (0116) 287 5232

http://www.stalphonsaleicester.org.uk/

 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രതിമാസ സത്‌സംഗവും ദീപാവലി ആഘോഷങ്ങളും ഒക്ടോബര്‍ 30ന്
 • റോമന്‍ സൂനഹദോസ്: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ തല ഒരുക്കങ്ങള്‍ ഉദ്ഘാടനം ചെയ്തു
 • കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന 'ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ' 25 മുതല്‍ 28 വരെ
 • 'താബോര്‍'; മഹാമാരിയെ മറികടന്ന് യേശുവില്‍ ഉണരാന്‍ ജീവിത നവീകരണ ധ്യാനം നവംബര്‍ 19 മുതല്‍ 21 വരെ
 • സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് പേരുകള്‍ നല്‍കുവാനുള്ള അവസാനദിവസം ഞായറാഴ്ച
 • രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9 ന്; മരിയാംബികയുടെ മാധ്യസ്ഥം തേടി വിശ്വാസികള്‍ വീണ്ടും ബഥേലിലേക്ക്
 • പെയ്തു തീരാത്ത അനുഗ്രഹ വര്‍ഷം; ഭക്തിയുടെ പാരമ്യത്തില്‍ എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
 • സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
 • എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഒക്ടോബര്‍ 2 ന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway