സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സി. എസ്. എസ്. എ. യുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് മെത്രാന്‍ സമിതിയുടെ പുതിയ കാത്തലിക്ക് സേഫ്ഗാര്‍ഡിംഗ് സ്റ്റാന്റേഡ് ഏജന്‍സിയുടെ (സി. എസ്. എസ്. എ.) നിയമമനുസരിച്ചുള്ള സബ്കമ്മറ്റി നിലവില്‍ വന്നു. പുതിയ കമ്മറ്റി അംഗങ്ങളായി റവ. മോണ്‍. ആന്റെണി ചുണ്ടെലിക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. ഫാന്‍സ്വാ പത്തില്‍, ഷിബു വെളുത്തേപ്പിള്ളി, ലിഷ മാത്യു, ലിജോ രെഞ്ചി, റിജോ ആന്റെണി, പോള്‍ ആന്റെണി, ആന്‍സി ജോണ്‍സണ്‍, ജെസ്റ്റിന്‍ ചാണ്ടി, ജിമ്മി, ഡോ. മാത്യു എന്നി വരെ നിയമിക്കുകയുണ്ടായി.

സഭയുടെ ദൗത്യ നിര്‍വഹണത്തില്‍ എല്ലാവര്‍ക്കും സുരക്ഷ നല്‍കുക, കുട്ടി കള്‍ക്കും സവിശേഷശ്രദ്ധ ആവശ്യമുള്ള മുതിര്‍ന്നവര്‍ക്കും നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുക എന്നെ കാര്യങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ടാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. 2018 നവംബറിലാണ് സേഫ്ഗാര്‍ഡിംഗ് കമ്മീഷന്‍ സ്ഥാപിച്ചത്.

ഡോ. ഷിബു വെളുത്തേപ്പിള്ളി പുതിയ സേഫ്ഗാര്‍ഡിംഗ് കോഡിനേറ്ററായി ചുമതല ഏറ്റു. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ ജൂലൈ 31 ശനിയാഴ്ച 10:30 മണിക്കു കൂടിയ യോഗത്തില്‍ മുന്‍ സേഫ്ഗാര്‍ഡിംഗ് കോഡിനേറ്ററായിരുന്ന ലിജോ രെഞ്ചിക്കും സേഫ്ഗാര്‍ഡിംഗ് കമ്മീഷന്റെ ചെയര്‍പേര്‍സണായി പ്രവര്‍ത്തിച്ച ഡോ. മിനി നെല്‍സണും ഒപ്പം എല്ലാ കമ്മീഷന്‍ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയും അവരുടെ സ്തുത്യര്‍ഹമായ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

എപ്പാര്‍ക്കിയുടെ സേഫ്ഗാര്‍ഡിംഗ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ രൂപതയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

www.eparchyofgreatbritain. org


  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
  • സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
  • എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഒക്ടോബര്‍ 2 ന്
  • ബോള്‍ട്ടണ്‍ സെന്റ്. ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍
  • സൗത്താംപ്ടണ്‍ സെന്റ് തോമസ് മിഷനില്‍ പ്രഥമ കാരുണ്യ നിറവില്‍ 27 മാലാഖ കുരുന്നുകള്‍
  • ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് തിരുനാളിന് കൊടിയേറി
  • സാല്‍ഫോര്‍ഡ് വിശുദ്ധ എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും തിരുനാളും ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു
  • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ വീണ്ടും ബെഥേലിലേക്ക്
  • സെപ്റ്റംബര്‍ മാസ രണ്ടാം കണ്‍വെന്‍ഷനായി ബര്‍മിങ്ഹാം ബെഥേല്‍ സെന്റര്‍ ഒരുങ്ങുന്നു
  • ഗ്രേറ്റ്ബിട്ടന്‍ രൂപതയില്‍ ദൈവവിളി തിരിച്ചറിയല്‍ പ്രോഗ്രാമും ദൈവവിളി പ്രാര്‍ത്ഥനാചരണവും
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway