യു.കെ.വാര്‍ത്തകള്‍

ആഴ്ചകള്‍ക്ക് ശേഷം പ്രതിദിന കോവിഡ് ബാധ 30,000ല്‍ താഴെ; മരണത്തിലും കുറവ്

ആഴ്ചകള്‍ക്ക് ശേഷം ബ്രിട്ടനു ആശ്വാസമായി പ്രതിദിന കോവിഡ് ബാധ 30,000ല്‍ താഴെ എത്തി. ആറ് ആഴ്ച്ചകള്‍ക്ക് ശേഷം കോവിഡ് വ്യാപനതോതും മരണനിരക്കും കുറയുവാന്‍ തുടങ്ങിയതിന്റെ സൂചനകള്‍ പുറത്തുവരുന്നു. ഇന്നലെ 29,173 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. അതുപോലെ പ്രതിദിന മരണസംഖ്യ കഴിഞ്ഞയാഴ്ച്ചയിലെ 68 എന്നതില്‍ നിന്നും 56 ലേക്ക് താഴ്ന്നു.

സ്‌കോട്ട്‌ ലാന്‍ഡില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5,912 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 1000-ല്‍ അധികം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, കോവിഡ് മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നും ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും മൂന്നാം തരംഗം ശക്തമാകില്ല എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

ഈ മാസത്തോടെ തന്നെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന പരിപാടി ആരംഭിക്കും. അതുപോലെ, ഇനിയൊരു രോഗവ്യാപനത്തെ നേരിടാന്‍ ആവശ്യമായ മാസ്‌ക് ഉള്‍പ്പടെയുള്ള ഉപകരണങ്ങളുംടെ ലഭ്യതയും ഉറപ്പുവരുത്തും.

 • യുകെയില്‍ പാമ്പുകള്‍ കാലിയായി; പെട്രോളിനും ഡീസലിനുമായി നെട്ടോട്ടം
 • ഭക്ഷ്യ, ഇന്ധന വിതരണം താറുമാറായി; 5000 വിദേശ ഡ്രൈവര്‍മാരെ ഇറക്കാന്‍ ബോറിസ്
 • സബീനക്കു കണ്ണീരോടെ യാത്രാമൊഴി; മറ്റൊരു നിരപരാധിയെ കൂടി നഷ്ടമായെന്ന് കെയ്റ്റ്
 • ബ്രിട്ടനില്‍ കെയര്‍ , ഷെഫ്, സെയില്‍സ് അസിസ്റ്റന്റ്, ഡ്രൈവര്‍ ജോലിക്കായി പതിനായിരക്കണക്കിന് ഒഴിവുകള്‍
 • എന്‍എച്ച്എസില്‍ കോവിഡ് അഡ്മിഷനുകള്‍ കുറഞ്ഞെങ്കിലും രോഗികളും മരണവും കൂടി
 • ലണ്ടനില്‍ യുവ അധ്യാപിക സബീനയുടെ കൊല; 38 കാരന്‍ അറസ്റ്റില്‍
 • ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തരമായി ബ്രിട്ടന്‍ വിസ മാറ്റങ്ങള്‍ പരിഗണിക്കുന്നു; മലയാളി കര്‍ഷകര്‍ക്കും സുവര്‍ണ്ണാവസരം
 • യുകെയില്‍ ലോറി ഡ്രൈവര്‍ ക്ഷാമം രൂക്ഷം: ബിപി പെട്രോള്‍ സ്റ്റേഷനുകള്‍ അടയ്ക്കുന്നു
 • യുകെയിലെ കോവിഡ് കേസുകള്‍ 7.5 മില്ല്യണ്‍ പിന്നിട്ടു; പുതുതായി 34,460 കേസുകളും 166 മരണങ്ങളും
 • കോവിഡ് വൈറസ് ദുര്‍ബലമായി; ഇനി ജലദോഷം പോലെ വന്നുപോകുമെന്ന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway