യു.കെ.വാര്‍ത്തകള്‍

ചികിത്സയിലായിരുന്ന ബോറിസിന്റെ അമ്മ ഷാര്‍ലറ്റ് ജോണ്‍സണ്‍-വാള്‍ അന്തരിച്ചു

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അമ്മയും ചിത്രകാരിയുമായ ഷാര്‍ലറ്റ് ജോണ്‍സണ്‍-വാള്‍ (79)അന്തരിച്ചു. ലണ്ടനിലെ പാഡിംഗ്ടണ്‍ സെയിന്റ് മേരീസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

രണ്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളുടെ അമ്മയാണെങ്കിലും ഷാര്‍ലറ്റ് പക്ഷെ 2015-ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് താന്‍ ഒരിക്കല്‍ പോലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ടുചെയ്തിട്ടില്ല എന്നാണ്. സമ്പന്ന സോഷ്യലിസ്റ്റുകള്‍ക്കിടയിലായിരുന്നു ഇവര്‍ വളര്‍ന്നു വന്നത്. ഇതുവരുടെ രാഷ്ട്രീയ വീക്ഷണത്തേയും കാര്യമായി സ്വധീനിച്ചിരുന്നു.

ഒരു തികഞ്ഞ കലാകാരിയായിരുന്നു തന്റെ അമ്മ എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. തങ്ങളുടെ കുടുംബത്തിലെ ഏത് കാര്യങ്ങള്‍ക്കും അവസാന വാക്കായിരുന്നു അമ്മയുടേതെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ലെറ്റിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ നിരവധി അനുശൊചന സന്ദേശങ്ങള്‍ ബോറിസ് ജോണ്‍സനെ തേടിയെത്തി. ആദ്യം എത്തിയത് ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മറുടെ സന്ദേശമായിരുന്നു.

ടോറി എം പി ആന്‍ഡ്രൂ റോസിന്‍ഡെല്‍, കാനഡയില്‍ പ്രധാനമന്ത്രിയുടേ പ്രത്യേക പ്രതിനിധി കോണോര്‍ ബേണ്‍സ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സഹ ചെയര്‍മാന്‍ അമാന്‍ഡ മില്ലിംഗ് തുടങ്ങിയ പല പ്രമുഖരും അനുശോചനം അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

1970 കളില്‍ യൂറോപ്യന്‍ മനുഷ്യാവകാശ കമ്മീഷന്റെ പ്രസിഡന്റായിരുന്ന ബാരിസ്റ്റര്‍ സര്‍ ജെയിംസ് ഫോസെറ്റിന്റെ മകളായി 1942-ല്‍ ആയിരുന്നു ഷാര്‍ലറ്റിന്റെ ജനനം . ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠനം ആരംഭിച്ചെങ്കിലും അവിടെവെച്ച് പരിചയപ്പെട്ട സ്റ്റാന്‍ലി ജോണ്‍സനുമായുള്ള വിവാഹശേഷം 1963-ല്‍ പഠനം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പറന്നു. പിന്നീട് തന്റെ ബിരുദപഠനം പൂര്‍ത്തിയാക്കുവാനായി ഇവര്‍ തിരിച്ചെത്തി. നിരവധി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ചിത്ര രചനയ്ക്ക് വിഷയമായിട്ടുണ്ടെങ്കിലും ഷാര്‍ലെറ്റിന്റെ പോര്‍ട്രെയിറ്റുകളാണ് കൂടുതല്‍ പ്രസിദ്ധമായത്.

2015-ല്‍ 2,000 ചിത്രങ്ങള്‍ വരച്ചു പൂര്‍ത്തിയാക്കിയ ഇവര്‍ 2015-ല്‍ ലണ്ടനിലെ മാള്‍ ഗാലറീസില്‍ ഒരു ചിത്രപ്രദര്‍ശനവും നടത്തിയിരുന്നു. ബോറിസ് ജോണ്‍സനു പുറമെ മുന്‍ കണ്‍സര്‍വേറ്റീവ് എം പി ജോ ജോണ്‍സണ്‍, പത്രപ്രവര്‍ത്തക ആയ റേച്ചല്‍ ജോണ്‍സണ്‍, വ്യവസായി ലിയോ ജോണ്‍സണ്‍ എന്നിവരാണ് ഷാര്‍ലറ്റിന്റെ മക്കള്‍.

 • യുകെയില്‍ പാമ്പുകള്‍ കാലിയായി; പെട്രോളിനും ഡീസലിനുമായി നെട്ടോട്ടം
 • ഭക്ഷ്യ, ഇന്ധന വിതരണം താറുമാറായി; 5000 വിദേശ ഡ്രൈവര്‍മാരെ ഇറക്കാന്‍ ബോറിസ്
 • സബീനക്കു കണ്ണീരോടെ യാത്രാമൊഴി; മറ്റൊരു നിരപരാധിയെ കൂടി നഷ്ടമായെന്ന് കെയ്റ്റ്
 • ബ്രിട്ടനില്‍ കെയര്‍ , ഷെഫ്, സെയില്‍സ് അസിസ്റ്റന്റ്, ഡ്രൈവര്‍ ജോലിക്കായി പതിനായിരക്കണക്കിന് ഒഴിവുകള്‍
 • എന്‍എച്ച്എസില്‍ കോവിഡ് അഡ്മിഷനുകള്‍ കുറഞ്ഞെങ്കിലും രോഗികളും മരണവും കൂടി
 • ലണ്ടനില്‍ യുവ അധ്യാപിക സബീനയുടെ കൊല; 38 കാരന്‍ അറസ്റ്റില്‍
 • ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തരമായി ബ്രിട്ടന്‍ വിസ മാറ്റങ്ങള്‍ പരിഗണിക്കുന്നു; മലയാളി കര്‍ഷകര്‍ക്കും സുവര്‍ണ്ണാവസരം
 • യുകെയില്‍ ലോറി ഡ്രൈവര്‍ ക്ഷാമം രൂക്ഷം: ബിപി പെട്രോള്‍ സ്റ്റേഷനുകള്‍ അടയ്ക്കുന്നു
 • യുകെയിലെ കോവിഡ് കേസുകള്‍ 7.5 മില്ല്യണ്‍ പിന്നിട്ടു; പുതുതായി 34,460 കേസുകളും 166 മരണങ്ങളും
 • കോവിഡ് വൈറസ് ദുര്‍ബലമായി; ഇനി ജലദോഷം പോലെ വന്നുപോകുമെന്ന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway