യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ അര ലക്ഷം ഡോക്ടര്‍മാരുടെ കുറവ്; കടുത്ത മുന്നറിയിപ്പുമായി ബിഎംഎ


എന്‍എച്ച്എസിനെ ബുദ്ധിമുട്ടിലാക്കുന്ന വിന്റര്‍ സീസണ്‍ വരാനിരിക്കെ ഡോക്ടര്‍മാരുടെ കുറവ് ഗുരുതര പ്രതിസന്ധിയായി മാറുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ 50,000 ഡോക്ടര്‍മാരുടെ കുറവുള്ളതായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. ആയിരം രോഗികള്‍ക്ക് 2.8 ഡോക്ടര്‍മാര്‍ മാത്രമാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ആയിരം രോഗികള്‍ക്ക് 3.7 ഡോക്ടര്‍മാരുണ്ട്.

ഈ കുറവ് പരിഹരിക്കാന്‍ 31 ശതമാനം മെഡിക്കല്‍ ഫോഴ്‌സിനെ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് ബിഎംഎ വ്യക്തമാക്കുന്നത്. ഏകദേശം 49,162 ഫുള്‍ ടൈം ഇക്വലന്റ് ഡോക്ടര്‍മാരെ ഇതിനായി നിയോഗിക്കേണ്ടി വരും. പുതിയ കണക്കുകള്‍ പ്രകാരം പ്രൈമറി, സെക്കന്‍ഡറി കെയര്‍ ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്, 50,191 എഫ്ടിഇ ഡോക്ടര്‍മാരുടെ കുറവുണ്ടെന്നാണ് കണക്ക്.

'ഫ്‌ളൂ സീസണ്‍ അടുത്തെത്തുമ്പോള്‍ ജീവനക്കാരുടെ എണ്ണം സാധാരണയിലും കുറവാണ്. നമ്മുടെ സര്‍വ്വീസുകള്‍ ഇത് എങ്ങിനെ നേരിടുമെന്നത് അജ്ഞാതമാണ്. ഇതില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോയെന്ന് പോലും അറിയില്ല', ബിഎംഎ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ചാന്ദ് നാഗ്‌പോള്‍ പറഞ്ഞു. അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ബില്ലില്‍ വര്‍ക്ക്‌ഫോഴ്‌സ് പ്രൊവിഷനായി ഭേദഗതികള്‍ വരുത്താനുള്ള ഇടപെടലുകള്‍ നടത്തുന്നതായി ബിഎംഎ കൂട്ടിച്ചേര്‍ത്തു.

എന്‍എച്ച്എസ് ചികിത്സ ലഭ്യമാകാതെ വരുന്നതോടെ അഞ്ചില്‍ ഒരാള്‍ വീതം പ്രൈവറ്റ് ചികിത്സയിലേക്ക് തിരിയാന്‍ നിര്‍ബന്ധിതമാകുന്നുവെന്ന് ചാരിറ്റി എന്‍ഗേജ് ബ്രിട്ടന്‍ നടത്തിയ സര്‍വ്വെ കണ്ടെത്തിയിരുന്നു. 'ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടെ എണ്ണവും, ഇയു രാജ്യങ്ങളിലെ എണ്ണവും തമ്മിലുള്ള വ്യത്യാസം കൂടി വരുന്നത് ഭയപ്പെടുത്തുന്നതാണ്. മഹാമാരിക്ക് മുന്‍പുള്ള ദശകത്തില്‍ ഈ ട്രെന്‍ഡ് തിരുത്തുന്നതില്‍ പരാജയപ്പെട്ടു. ഇത് മുന്നോട്ടുള്ള ദൗത്യം വലുതാക്കി', ഡോ. നാഗ്‌പോള്‍ ചൂണ്ടിക്കാണിച്ചു.

 • യുകെയില്‍ പാമ്പുകള്‍ കാലിയായി; പെട്രോളിനും ഡീസലിനുമായി നെട്ടോട്ടം
 • ഭക്ഷ്യ, ഇന്ധന വിതരണം താറുമാറായി; 5000 വിദേശ ഡ്രൈവര്‍മാരെ ഇറക്കാന്‍ ബോറിസ്
 • സബീനക്കു കണ്ണീരോടെ യാത്രാമൊഴി; മറ്റൊരു നിരപരാധിയെ കൂടി നഷ്ടമായെന്ന് കെയ്റ്റ്
 • ബ്രിട്ടനില്‍ കെയര്‍ , ഷെഫ്, സെയില്‍സ് അസിസ്റ്റന്റ്, ഡ്രൈവര്‍ ജോലിക്കായി പതിനായിരക്കണക്കിന് ഒഴിവുകള്‍
 • എന്‍എച്ച്എസില്‍ കോവിഡ് അഡ്മിഷനുകള്‍ കുറഞ്ഞെങ്കിലും രോഗികളും മരണവും കൂടി
 • ലണ്ടനില്‍ യുവ അധ്യാപിക സബീനയുടെ കൊല; 38 കാരന്‍ അറസ്റ്റില്‍
 • ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തരമായി ബ്രിട്ടന്‍ വിസ മാറ്റങ്ങള്‍ പരിഗണിക്കുന്നു; മലയാളി കര്‍ഷകര്‍ക്കും സുവര്‍ണ്ണാവസരം
 • യുകെയില്‍ ലോറി ഡ്രൈവര്‍ ക്ഷാമം രൂക്ഷം: ബിപി പെട്രോള്‍ സ്റ്റേഷനുകള്‍ അടയ്ക്കുന്നു
 • യുകെയിലെ കോവിഡ് കേസുകള്‍ 7.5 മില്ല്യണ്‍ പിന്നിട്ടു; പുതുതായി 34,460 കേസുകളും 166 മരണങ്ങളും
 • കോവിഡ് വൈറസ് ദുര്‍ബലമായി; ഇനി ജലദോഷം പോലെ വന്നുപോകുമെന്ന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway