നാട്ടുവാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ട് അനില്‍ കുമാര്‍; 'സുധാകരന്‍ കെപിസിസി പിടിച്ചെടുത്തത് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെ'

തിരുവനന്തപുരം :കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ രാജി പ്രഖ്യാപനം നടത്തിയത്. ഏകാധിപത്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ചക്കാരന്റെ റോളിലാണ്. നീതി നിഷേധത്തിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നെന്നും അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞു.

'ദീര്‍ഘനാളായി ഞാന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളാണ് ഞാന്‍. അഞ്ചു വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ എനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്താത്തപ്പോഴും 2016ല്‍ സീറ്റ് നിഷേധിച്ചപ്പോഴും പരാതി പറഞ്ഞില്ല. എവിടെയും പോയി പരാതി പറഞ്ഞിട്ടില്ല. സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിയെ തള്ളി പറഞ്ഞിട്ടില്ല. നൂറും ശതമാനം പാര്‍ട്ടിക്ക് വേണ്ടിയാണ് ഇത്രയും നാളും പ്രവര്‍ത്തിച്ചത്. പലതും സഹിച്ച് പൊതുപ്രവര്‍ത്തനം നടത്തിയയാളാണ് ഞാന്‍. കോണ്‍ഗ്രസില്‍ നീതി ലഭിക്കില്ലെന്ന ഉത്തമബോധ്യമുണ്ട്. പുതിയ കെപിസിസി നേതൃത്വം ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ നീതിയാണ് ഈ പാര്‍ട്ടിയില്‍. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്. ഇവര്‍ക്കെതിരെ നടപടി എടുത്തോ. കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ്. പാര്‍ട്ടിയ്ക്ക് അകത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്റെ വിയര്‍പ്പും രക്തവും സംഭാവന ചെയ്ത പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. രാജിക്കത്ത് സോണിയ ഗാന്ധിയ്ക്കും സുധാകരനും കൈമാറി. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തത്.
ദേശീയ തലത്തില്‍ ഒരു പ്രതീക്ഷയുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് കെപി അനില്‍കുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനദ്രോഹ നയങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയല്ലാതെ ക്രിയാത്മകമായി എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്നും എപി അനില്‍കുമാര്‍ ചോദിച്ചു.

തനിക്കെതിരെ കെപിസിസി നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനില്‍കുമാര്‍ രാജിവച്ചത്. പാര്‍ട്ടി വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സസ്‌പെന്‍ഷന് പിന്നാലെ അനില്‍കുമാര്‍ നല്‍കിയ വിശദീകരണം. ഡിസിസി പുനഃസംഘടനയെ വിമര്‍ശിച്ച് മാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും അനില്‍കുമാറിനൊപ്പം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
യോഗ്യതയില്ലാത്ത പലരും ഡിസിസി അധ്യക്ഷ സ്ഥാനത്തെത്തിയതായാണ് അനില്‍കുമാര്‍ ആരോപിച്ചത്. സസ്‌പെന്‍ഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡിസിസി ഓഫീസില്‍ കയറാന്‍ ആളുകള്‍ ഇനി ഭയക്കുമെന്നും അനില്‍ കുമാര്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ പുറത്താക്കുകയും കൂട്ടിക്കൊടുക്കുന്നവനെയും ഇഷ്ടക്കാരനെയും പാര്‍ട്ടിക്കകത്ത് വെച്ചുചേര്‍ക്കുകയുമാണ് ചെയ്യുന്നത്. പകുതിയിലേറെ പേരും അങ്ങനെ വന്നതാണെന്നും അനില്‍ കുമാര്‍ പ്രതികരിച്ചിരുന്നു.

 • ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കണമെന്ന വ്യവസ്ഥയില്‍ പീഡനക്കേസ് പ്രതിക്ക് ജാമ്യം!
 • കോവിഷീല്‍ഡ്‌: യുകെയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജനനതീയതിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും
 • പ്രധാനമന്ത്രിക്ക് ജുഡീഷ്യറിയില്‍ എന്ത് കാര്യം; സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി
 • പുന:സംഘടന; രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നു സുധീരന്‍ രാജിവച്ചു
 • നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദം: പാല ബിഷപ്പ്‌ പറഞ്ഞത് സഭയുടെ ആശങ്ക; ഉറച്ച പിന്തുണയുമായി രൂപതകള്‍
 • പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ കഴുത്തറത്തു യുവാവ്; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ആശുപത്രിയില്‍
 • ഡല്‍ഹി കോടതിയില്‍ ഗുണ്ടാസംഘങ്ങളുടെ വെടിവെപ്പ്; ഗുണ്ടാത്തലവനടക്കം 4 മരണം
 • വിവാഹം മുടക്കാന്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍
 • അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ; കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്
 • എന്ത് വില കൊടുത്തും സിദ്ദു മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത് തടയുമെന്ന് അമരീന്ദര്‍ സിംഗ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway