സിനിമ

വിജയ്ക്ക് ജാതിയും മതവുമില്ല'; സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ തമിഴനെന്ന് പിതാവ്

തമിഴ് നടന്‍ വിജയ്‌യുടെ മതത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ മറുപടിയുമായി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍. വിജയ്ക്ക് ജാതിയോ മതമോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് അദ്ദേഹം പ്രതികരിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എങ്ങനെ ജാതി പ്രചരിപ്പിക്കുന്നു എന്നത് ചര്‍ച്ച ചെയ്യുന്ന സിനിമയാണ് സായം. വിജയ്‌യെ സ്കൂളില്‍ ചേര്‍ക്കുന്ന സമയത്ത് ജാതി എഴുതിയിരുന്നില്ല. പകരം തമിഴന്‍ എന്നാണ് എഴുതിയത്. സ്‌കൂള്‍ അധികൃതര്‍ ആദ്യം സമ്മതിച്ചിരുന്നില്ലെന്നും സമരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ സമ്മതിക്കുകയായിരുന്നെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. എന്നെപ്പോലെ നിങ്ങളും മനസുവച്ചാല്‍ 20 വര്‍ഷത്തിനുള്ളില്‍ ജാതി ഇല്ലാതാക്കാമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

എസ് എ ചന്ദ്രശേഖരന്റെ വാക്കുകള്‍: 'സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ചാണ് സായം ചര്‍ച്ച ചെയ്യുന്നത്. ജാതി ഒഴിവാക്കാന്‍ പ്രായോഗികമായി നമ്മള്‍ എന്നാണ് ചെയ്യാറുള്ളത്? ജാതിക്ക് വളരെ പ്രാധാന്യം നല്‍കുന്നവരാണ് നമ്മള്‍. എന്റെ മകന്‍ വിജയ്‌യെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ജാതിയോ മതയോ ചേര്‍ത്തിരുന്നില്ല. പകരം ആ കോളത്തില്‍ തമിഴന്‍ എന്നാണ് ചേര്‍ത്തത്. ആദ്യം സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചിരുന്നില്ല. പിന്നീട് സ്‌കൂളിന് മുന്നില്‍ സമരം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് അവര്‍ സമ്മതിച്ചത്. അന്നു മുതലുള്ള വിജയിയുടെ എല്ലാ സര്‍ട്ടിഫിക്കറ്റിലും ജാതിയുടെ സ്ഥാനത്ത് തമിഴന്‍ എന്നാണ്. എന്നെപ്പോലെ നിങ്ങളും മനസ് വച്ചാല്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി പരാമര്‍ശിക്കുന്നത് ഒഴിവാക്കാം. അങ്ങനെ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ജാതി ഇല്ലാതാക്കാം'.

തന്റെ സിനിമയില്‍ അഭിനയിച്ച അബി ശരവണന്‍ ഇപ്പോള്‍ പേര് മാറ്റി വിജയ് വിശ്വ ആയിരിക്കുന്നു. അമിതാഭ് ബച്ചന്‍ അഭിനയിച്ച സിനിമയിലടക്കം ബോളിവുഡ് തിരക്കഥാകൃത്തുക്കളായ സലിമും ജാവേദും അവരുടെ നായകന്മാരുടെ പേര് വിജയ് എന്ന് ഉപയോഗിച്ചിട്ടുണ്ട്. തന്റെ സിനിമകളിലും വിജയ് എന്ന പേരില്‍ കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് മകന് വിജയ് എന്ന പേരിട്ടതെന്നും എസ് എ ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. ജാതി മതത്തിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നടന്‍ വിജയ്ക്ക് എതിരെ ഉണ്ടായിട്ടുണ്ട്. മെര്‍സല്‍ എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ വിജയിക്കെതിരെ സംഘപരിവാര്‍ മതം ചൂണ്ടിക്കാട്ടി ജോസഫ് വിജയ് പ്രചാരണം നടത്തിയിരുന്നു.

 • തെലുങ്കില്‍ സായി പല്ലവി - നാഗ ചൈതന്യ ചിത്രം തിയറ്ററില്‍ സൂപ്പര്‍ ഹിറ്റ്
 • റിയാലിറ്റി ഷോ വേദിയില്‍ മത്സരാര്‍ഥികളുടെ കവിളില്‍ കടി; നടി ഷംന കാസിമിന് വിമര്‍ശനം
 • ജെയിംസ് ബോണ്ട് ഇനി ബ്രിട്ടീഷ് നേവിയില്‍ കമാന്‍ഡര്‍
 • ഏറ്റവും പ്രിയപ്പെട്ടവള്‍; നസ്രിയയുടെ റീല്‍സ് ഷെയര്‍ ചെയ്ത് സിദ്ധാര്‍ഥ്
 • സ്വീഡന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് നേടി മലയാളത്തിന്റെ ജോജി
 • രാത്രി മുംബൈയിലെ ചുവന്ന തെരുവില്‍ ചെന്നു ലൈംഗികത്തൊഴിലാളികളെ നിരീക്ഷിച്ചതായി കരീന
 • യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി നടി ആശ ശരത്തും
 • ശരണ്യക്ക് താങ്ങും തണലുമായി നിന്ന സീമ ജി നായര്‍ക്ക് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിച്ചു ഗവര്‍ണര്‍
 • കേരളത്തില്‍ തിയേറ്റല്‍ തുറക്കാന്‍ അനുകൂല സാഹചര്യം; ഉടന്‍ തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍
 • ബോക്‌സിങ് റിങ്ങില്‍ കഠിന പരിശീലനവുമായി മോഹന്‍ലാല്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway