നാട്ടുവാര്‍ത്തകള്‍

ഇന്ത്യ മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യ കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണെന്ന് ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്‍) പഠനം. സിറോ സര്‍വേ പ്രകാരം നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തലെന്ന് പി.ജി.ഐ.എം.ഇ.ആര്‍ ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു. അതേസമയം മുന്നാം തരംഗം കുട്ടികളില്‍ കാര്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

പരിശോധന നടത്തിയ കുട്ടികളില്‍ 71 ശതമാനം കുട്ടികളിലും ആന്റി ബോഡി കണ്ടെത്തി. 2700 കുട്ടികളിലാണ് പി.ജി.ഐ.എം.ഇ.ആര്‍ പഠനം നടത്തിയത്.

നമ്മള്‍ മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണ്. 2700 കുട്ടികളില്‍ പി.ജി.ഐ.എം.ഇ.ആര്‍ നടത്തിയ ഒരു സര്‍വേയില്‍ 71 ശതമാനം കുട്ടികളും ആന്റിബോഡികള്‍ വികസിപ്പിച്ചതായി കാണിക്കുന്നു. മൂന്നാം തരംഗത്തില്‍ കുട്ടികളെ അനുപാതമില്ലാതെ ബാധിക്കില്ലെന്ന് ഇത് കാണിക്കുന്നു. എന്നാണ് ഡയറക്ടര്‍ ഡോ. ജഗത് റാം എ.എന്‍.ഐയോട് പറഞ്ഞത്.

ഏകദേശം 69 ശതമാനം മുതല്‍ 73 ശതമാനം വരെ കുട്ടികള്‍ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശരാശരി 71 ശതമാനം സാമ്പിളുകള്‍ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്‌സിനുകള്‍ ലഭ്യമല്ലെന്ന് നമുക്കറിയാം അതിനാല്‍ കോവിഡ് കാരണം ആന്റിബോഡികള്‍ വികസിച്ചു മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍നിന്നും ഡല്‍ഹിയില്‍ നിന്നും നടത്തിയ സര്‍വേയില്‍ 50-75 ശതമാനം കുട്ടികളും ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം രൂക്ഷമാകുന്നത് വൈകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ആളുകള്‍ കൊവിഡ് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ 27,254 പുതിയ കോവിഡ് കേസുകളാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3,32,64,175 ആയി ഉയര്‍ന്നു, അതേസമയം നിലവിലെ കേസുകളുടെ എണ്ണം 3,74,269 ആയി കുറഞ്ഞു. രോഗം മൂലം മരിച്ചവരുടെ എണ്ണം 4,42,874 ആയി, 219 മരണങ്ങളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

  • ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കണമെന്ന വ്യവസ്ഥയില്‍ പീഡനക്കേസ് പ്രതിക്ക് ജാമ്യം!
  • കോവിഷീല്‍ഡ്‌: യുകെയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജനനതീയതിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും
  • പ്രധാനമന്ത്രിക്ക് ജുഡീഷ്യറിയില്‍ എന്ത് കാര്യം; സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി
  • പുന:സംഘടന; രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നു സുധീരന്‍ രാജിവച്ചു
  • നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദം: പാല ബിഷപ്പ്‌ പറഞ്ഞത് സഭയുടെ ആശങ്ക; ഉറച്ച പിന്തുണയുമായി രൂപതകള്‍
  • പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ കഴുത്തറത്തു യുവാവ്; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ആശുപത്രിയില്‍
  • ഡല്‍ഹി കോടതിയില്‍ ഗുണ്ടാസംഘങ്ങളുടെ വെടിവെപ്പ്; ഗുണ്ടാത്തലവനടക്കം 4 മരണം
  • വിവാഹം മുടക്കാന്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍
  • അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ; കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്
  • എന്ത് വില കൊടുത്തും സിദ്ദു മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത് തടയുമെന്ന് അമരീന്ദര്‍ സിംഗ്
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway