സിനിമ

അയാള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് പറക്കാന്‍ മാത്രം വിഡ്ഢിയായിരുന്നു ഞാന്‍- വെളിപ്പെടുത്തലുമായി ആര്യ

31-ാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. പ്രണയത്തകര്‍ച്ചയും തുടര്‍ന്ന് താന്‍ അനുഭവിച്ച വിഷാദവുമാണ് ആര്യ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥി ആയി എത്തിയപ്പോള്‍ ആര്യ തന്റെ പ്രണയത്തെക്കുറിച്ച് പങ്കുവച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം അവസാനിക്കുകയായിരുന്നു. അതുമായി പൊരുത്തപ്പെടാന്‍ പ്രയാസമായിരുന്നെന്ന് ആര്യ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇതെ കുറിച്ച് താരം വിശദീകരിച്ചിട്ടുണ്ട്.

ആര്യയുടെ കുറിപ്പ്
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം എന്റെ ജീവിതത്തിലെ വളരെ മോശം ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. വിഷാദം എന്നെ ഇത്രയധികം ഉലയ്ക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഞാന്‍ അനുഭവിച്ച വികാരങ്ങള്‍ വിശദീകരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. യുഎഇയില്‍ തനിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റില്‍, ആ ദിവസത്തെ അതിജീവിക്കാന്‍ എനിക്ക് മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല, ഒരു കുപ്പി വൈനും, ബാക്കിയുണ്ടായിരുന്ന കുറച്ച് ഭക്ഷണവും മാത്രം. അതേ ഞാന്‍ വല്ലാതെ തകര്‍ന്നുപോയി, എന്റെ അവസ്ഥ വളരെ മോശമായിരുന്നു, ഞാന്‍ എന്തെങ്കിലും കടുംകൈ ചെയ്യുമായിരുന്നു. പക്ഷെ എങ്ങനെയോ ഞാന്‍ അത് കടന്നുപോന്നു. എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കി വൈകുന്നേരത്തോടെ എന്റെ അടുക്കല്‍ വരാന്‍ തീരുമാനിച്ച ആ വ്യക്തിക്ക് നന്ദി.

ഇതായിരുന്നു എന്റെ കഴിഞ്ഞ ജന്മദിനം, എനിക്ക് 30 വയസ്സ് തികഞ്ഞ ദിവസം !!! പക്ഷെ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ശരിയായ തീരുമാനം എടുത്തിരുന്നെങ്കില്‍ എല്ലാം മാറ്റൊന്നാകുമായിരുന്നു. എനിക്ക് എന്റെ സുന്ദരിയായ മകള്‍ക്കും എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിയുകയും സന്തോഷകരമായ ജന്മദിനം ആഘോഷിക്കാമായിരുന്നു... പക്ഷെ എന്നെ വേണ്ടാത്ത ഒരാള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാനായി യുഎഇയിലേക്ക് യാത്രചെയ്യാന്‍ മാത്രം വിഡ്ഢിയായിരുന്നു ഞാന്‍. തെറ്റായ തീരുമാനം എന്റേതായിരുന്നു. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല...

ഇന്ന് എന്നെ നോക്കൂ. എനിക്ക് ഇന്ന് 31 വയസ്സ് തികഞ്ഞു, എന്റെ മുഖത്ത് ഏറ്റവും അത്ഭുതകരമായ പുഞ്ചിരിയുണ്ട്, എന്റെ ഹൃദയം സ്‌നേഹവും സമാധാനവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ജീവിതത്തില്‍ ടോക്‌സിക് ആയ ആളുകള്‍ ഉണ്ടാകുന്നതില്‍ കുഴപ്പമില്ല, കാരണം അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ വ്യക്തികള്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകൂ. ഞാന്‍ ഉദ്ദേശിക്കുന്നത് നിങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍, നിങ്ങളെ കുറിച്ചോര്‍ക്കും എന്നാണു. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് ഇത്രമാത്രം, ചോയിസ് നിങ്ങളുടേതാണ്, സന്തോഷിക്കണോ അതോ നിങ്ങളുടെ ഹൃദയം തകര്‍ക്കണോ എന്ന്. എപ്പോഴും ഓര്‍ക്കുക നിങ്ങളുടെ സന്തോഷം നിങ്ങളുടെ കൈകളിലാണ് എപ്പോഴും വിവേകപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ സ്വയം ഓര്‍മ്മിപ്പിക്കുക. നിങ്ങളെ നിരുപാധികമായി സ്‌നേഹിക്കുന്ന, എപ്പോഴും നിങ്ങളോടൊപ്പമുള്ള ആളുകളെ തിരഞ്ഞെടുക്കുക. ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ് എന്റെ 31 ആം ജന്മദിനം എനിക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ചതായിരുന്നു. എനിക്ക് വേണ്ടപ്പെട്ടവരില്‍ ചിലരെ മിസ് ചെയ്യുന്നു എങ്കിലും, എനിക്ക് സന്തോഷവും ഏറ്റവും പ്രധാനമായി സമാധാനവുമുണ്ട് എന്റെ പ്രിയപ്പെട്ട കുടുംബത്തിന് ഒരു വലിയ നന്ദിയും സ്‌നേഹവും കുടുംബത്തെപ്പോലുള്ള സുഹൃത്തുക്കള്‍ എപ്പോഴും എപ്പോഴും ഉണ്ടായിരുന്നതിനും എന്റെ സന്തോഷത്തിന് കാരണമായതിനും നന്ദി.

 • തെലുങ്കില്‍ സായി പല്ലവി - നാഗ ചൈതന്യ ചിത്രം തിയറ്ററില്‍ സൂപ്പര്‍ ഹിറ്റ്
 • റിയാലിറ്റി ഷോ വേദിയില്‍ മത്സരാര്‍ഥികളുടെ കവിളില്‍ കടി; നടി ഷംന കാസിമിന് വിമര്‍ശനം
 • ജെയിംസ് ബോണ്ട് ഇനി ബ്രിട്ടീഷ് നേവിയില്‍ കമാന്‍ഡര്‍
 • ഏറ്റവും പ്രിയപ്പെട്ടവള്‍; നസ്രിയയുടെ റീല്‍സ് ഷെയര്‍ ചെയ്ത് സിദ്ധാര്‍ഥ്
 • സ്വീഡന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് നേടി മലയാളത്തിന്റെ ജോജി
 • രാത്രി മുംബൈയിലെ ചുവന്ന തെരുവില്‍ ചെന്നു ലൈംഗികത്തൊഴിലാളികളെ നിരീക്ഷിച്ചതായി കരീന
 • യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി നടി ആശ ശരത്തും
 • ശരണ്യക്ക് താങ്ങും തണലുമായി നിന്ന സീമ ജി നായര്‍ക്ക് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിച്ചു ഗവര്‍ണര്‍
 • കേരളത്തില്‍ തിയേറ്റല്‍ തുറക്കാന്‍ അനുകൂല സാഹചര്യം; ഉടന്‍ തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍
 • ബോക്‌സിങ് റിങ്ങില്‍ കഠിന പരിശീലനവുമായി മോഹന്‍ലാല്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway