Don't Miss

ലോക്‌സഭാ എം പിക്കെതിരെ ബലാത്സംഗത്തിന് കേസ് എടുത്ത് ഡല്‍ഹി പൊലീസ്

ലോക് ജനശക്തി പാര്‍ട്ടി ലോക്‌സഭാ എം.പിയും ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസ് എടുത്ത് ഡല്‍ഹിപൊലീസ്. മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കോന്നൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ മൂന്നുമാസം മുമ്പ് പെണ്‍കുട്ടി നല്‍കിയ പരാതിയിന്മേലാണ് നടപടി. പൊലീസ് കേസ് എടുക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നു.

പ്രിന്‍സ് രാജ് പാസ്വാന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയിട്ടും കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ ഒമ്പതിന് പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ ഉന്നയിക്കുന്നത്. വിഷയം ചിരാഗ് പാസ്വാനെ അറിയിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.

'മെയ് മാസത്തില്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയ ഞങ്ങള്‍ നടപടിയുണ്ടാകാതയപ്പോള്‍ ജൂലൈയില്‍ ഡല്‍ഹി കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷയില്‍ പ്രിന്‍സ് രാജ് എംപി, ചിരാഗ് പാസ്വാന്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി.'-പരാതിക്കാരിയുടെ അഭിഭാഷക പ്രതികരിച്ചു. സംഭവത്തെ കുറിച്ച് പരാതിക്കാരി പറയുന്നത് ഇപ്രകാരമാണ്: ഒരു വര്‍ഷം മുമ്പാണ് ആദ്യമായി പാര്‍ട്ടി ഓഫീസില്‍ വെച്ച് എംപിയെ കാണുന്നത്. പിന്നീട് പല തവണ ഓഫീസില്‍ വെച്ച് ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു. അത്തരമൊരു ദിവസം, ദാഹിച്ചപ്പോള്‍ വെള്ളത്തിനായി ഞാന്‍ മേശയില്‍ നിന്ന് ഒരു കുപ്പി എടുത്തു, പക്ഷേ ആ വെള്ളം കുടിക്കുന്നത് തടഞ്ഞ എംപി അകത്തു നിന്ന് മറ്റൊരു കുപ്പി തരാമെന്ന് പറഞ്ഞു. ആ വെള്ളം കുടിച്ചതോടെ ഞാന്‍ അബോധാവസ്ഥയിലാകുകയായിരുന്നു.

എന്നാല്‍ പെണ്‍കുട്ടിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്ക് താന്‍ നേരത്തെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് പ്രിന്‍സ് പാസ്വാന്റെ പ്രതികരണം. പെണ്‍കുട്ടി തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നേരത്തെ നടത്തിയിരുന്നുവെന്നും ഇതിന് പെണ്‍കുട്ടിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പ്രിന്‍സ് പ്രതികരിച്ചു.

  • മണിയംകുന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മാതൃക- പി ബി നൂഹ്; സ്കൂള്‍ റേഡിയോ 'ബെല്‍ മൗണ്ട്' ലോഞ്ച് ചെയ്തു
  • തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വര്‍ഷം കഠിനതടവ്
  • ആരാണ് ഇയാളെയൊക്കെ ജയിപ്പിച്ചത്? യോഗിക്കെതിരെ യുഎഇ രാജകുമാരി
  • ബിജെപി വിട്ടെത്തിയ സിദ്ദുവിന്റെ 'അപ്പര്‍കട്ട്' ; പഞ്ചാബിലും കോണ്‍ഗ്രസിന്റെ വെടി തീര്‍ന്നു
  • കോഴിക്കോട്ട് മുലപ്പാല്‍ ബാങ്ക് തുടങ്ങി; കേരളത്തിലെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇതാദ്യം
  • ലോക പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു
  • കള്ളപ്പണ വിവാദം: കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുന്നില്‍
  • മണിയംകുന്നിന്റെ 'ബെല്‍ മൗണ്ട്' റേഡിയോ ലോഞ്ചിങും കൊണ്‍വെക്കേഷനും പി.ബി. നൂഹ് ഐഎഎസ് നിര്‍വഹിക്കും
  • അനില്‍കുമാറുമാര്‍ സിപിഎമ്മിലെത്തുമ്പോള്‍ കമ്യൂണിസ്റ്റ് തീപ്പൊരി കോണ്‍ഗ്രസിലേക്ക്
  • ഇന്ത്യന്‍ ടീമില്‍ 'തല' മാറ്റം: കോലിയ്ക്ക് പകരം രോഹിത് എത്തുമ്പോള്‍...
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway