യു.കെ.വാര്‍ത്തകള്‍

പിരിച്ചുവിടലിനെതിരെ തൊഴിലാളികള്‍ക്ക് സംരക്ഷണം; 10 പൗണ്ട് മിനിമം വേതനം- വാഗ്ദാനങ്ങളുമായി കീര്‍ സ്റ്റാര്‍മര്‍

ലണ്ടന്‍: അധികാരത്തില്‍ എത്തിയാല്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മര്‍. ടി‌യു‌സി കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തില്‍, ലേബര്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ 10 പൗണ്ട് മിനിമം വേതനം ഉറപ്പു നല്‍കിയ ലേബര്‍ നേതാവ് അധികാരത്തിലെത്തി ആദ്യ ദിവസം തന്നെ എല്ലാ തൊഴിലാളികള്‍ക്കും അന്യായമായ പിരിച്ചുവിടലിനെതിരെ സംരക്ഷണം നല്‍കുമെന്നും ഉറപ്പു പറഞ്ഞു.

ദേശീയ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കാനുള്ള ടോറി പദ്ധതിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. നിലവിലെ സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തുടനീളമുള്ള തൊഴിലാളി കുടുംബങ്ങള്‍ക്ക് ശമ്പള വര്‍ദ്ധനവ് ലഭിക്കില്ല, പക്ഷേ നികുതി വര്‍ദ്ധനവ് ലഭിക്കുമെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ആഞ്ഞടിച്ചു.

തന്റെ ഡെപ്യൂട്ടി ആഞ്ചല റെയ്‌നര്‍ ആസൂത്രണം ചെയ്ത പദ്ധതികളാണ് കോണ്‍ഫറന്‍സില്‍ സ്റ്റാര്‍മര്‍ വിവരിച്ചത്. ജെറമി കോര്‍ബിന്റെ കാലഘട്ടത്തിലെ പ്രധാന വാഗ്ദാനങ്ങള്‍ ഉള്‍പ്പെടെയാണ് തൊഴിലാളികള്‍ക്ക് മുന്നില്‍ സ്റ്റാമര്‍ അവതരിപ്പിച്ചത്.

മിനിമം വേതന പ്രശ്നത്തില്‍ ലേബര്‍ വാഗ്ദാനം ചെയ്ത വര്‍ദ്ധനവ് പ്രകാരം ഒരു തൊഴിലാളിക്ക് പ്രതിവര്‍ഷം 2500 പൗണ്ട് ശമ്പള വര്‍ദ്ധനവ് ലഭിക്കും. എന്നാല്‍ അടുത്ത മാസം മുതല്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ വരുന്ന കുറവ് ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രതിവര്‍ഷ വരുമാനത്തില്‍ 1,040 പൗണ്ട് കുറവുണ്ടാക്കുമെന്നും സ്റ്റാമര്‍ സൂചിപ്പിച്ചു. സര്‍ക്കാരിന്റെ ജനദ്രോഹപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും സ്റ്റാമര്‍ പ്രസംഗത്തില്‍ ആവശ്യപ്പട്ടു.

ദേശീയ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കാനുള്ള ടോറി പദ്ധതിക്കെതിരെ ജനരോഷം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ ആഴ്ച പുറത്തു വന്ന സര്‍വേയില്‍ ഭരണകക്ഷി ലേബറിനെക്കാള്‍ അഞ്ചു പോയിന്റ് പിന്നിലാണ്. ഇത് ലേബറിന് ആവേശം പകരുന്നതാണ്.

 • യുകെയില്‍ പാമ്പുകള്‍ കാലിയായി; പെട്രോളിനും ഡീസലിനുമായി നെട്ടോട്ടം
 • ഭക്ഷ്യ, ഇന്ധന വിതരണം താറുമാറായി; 5000 വിദേശ ഡ്രൈവര്‍മാരെ ഇറക്കാന്‍ ബോറിസ്
 • സബീനക്കു കണ്ണീരോടെ യാത്രാമൊഴി; മറ്റൊരു നിരപരാധിയെ കൂടി നഷ്ടമായെന്ന് കെയ്റ്റ്
 • ബ്രിട്ടനില്‍ കെയര്‍ , ഷെഫ്, സെയില്‍സ് അസിസ്റ്റന്റ്, ഡ്രൈവര്‍ ജോലിക്കായി പതിനായിരക്കണക്കിന് ഒഴിവുകള്‍
 • എന്‍എച്ച്എസില്‍ കോവിഡ് അഡ്മിഷനുകള്‍ കുറഞ്ഞെങ്കിലും രോഗികളും മരണവും കൂടി
 • ലണ്ടനില്‍ യുവ അധ്യാപിക സബീനയുടെ കൊല; 38 കാരന്‍ അറസ്റ്റില്‍
 • ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തരമായി ബ്രിട്ടന്‍ വിസ മാറ്റങ്ങള്‍ പരിഗണിക്കുന്നു; മലയാളി കര്‍ഷകര്‍ക്കും സുവര്‍ണ്ണാവസരം
 • യുകെയില്‍ ലോറി ഡ്രൈവര്‍ ക്ഷാമം രൂക്ഷം: ബിപി പെട്രോള്‍ സ്റ്റേഷനുകള്‍ അടയ്ക്കുന്നു
 • യുകെയിലെ കോവിഡ് കേസുകള്‍ 7.5 മില്ല്യണ്‍ പിന്നിട്ടു; പുതുതായി 34,460 കേസുകളും 166 മരണങ്ങളും
 • കോവിഡ് വൈറസ് ദുര്‍ബലമായി; ഇനി ജലദോഷം പോലെ വന്നുപോകുമെന്ന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway