Don't Miss

ആരാണ് ഇയാളെയൊക്കെ ജയിപ്പിച്ചത്? യോഗിക്കെതിരെ യുഎഇ രാജകുമാരി

ഷാര്‍ജ: ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ യു.എ.ഇ രാജകുമാരി ഷെയ്ഖ ഹെന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. യോഗി ആദിത്യനാഥിന്റെ പഴയ സ്ത്രീവിരുദ്ധ ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു രാജകുമാരിയുടെ പ്രതികരണം.

'ആരാണിയാള്‍? എങ്ങനെയാണിയാള്‍ക്കിത് പറയാന്‍ പറ്റുന്നത്. ആരാണിയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്,' രാജകുമാരി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍ എന്ന പേരില്‍ തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യോഗി എഴുതിയ ലേഖനമാണ് രാജകുമാരിയെ ചൊടിപ്പിച്ചത്. സ്ത്രീകള്‍ സ്വാതന്ത്രത്തിന് അര്‍ഹരല്ലെന്നും അവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

യുഎഇ രാജകുമാരിയുടെ പരാമര്‍ശം വൈറലായിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ പിടിച്ചു നിൽക്കാനുള്ള തത്രപ്പാടിലാണ് യോഗി സര്‍ക്കാര്‍.

യു.എ.ഇ രാജകുടുംബാംഗമായ ഖാസിമി ഷാര്‍ജയിലാണ് ജനിച്ച് വളര്‍ന്നത്. പിതാവ് ഡോക്ടറാണ്. മാതാവ് യു.എ.ഇയിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലും.

ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഖാസിമി, യു.എ.ഇയിലെ വ്യവസായ പ്രമുഖരിലൊരാളാണ്.
അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തക കൂടിയായ ഇവര്‍ യു.എ.ഇയിലെ പ്രശസ്ത ഫാഷന്‍-ലൈഫ് സ്‌റ്റൈല്‍ മാഗസിനായ 'വെല്‍വെറ്റ്' ചീഫ് എഡിറ്ററാണ്. ദുബായ് ഫാഷന്‍ വീക്കിന്റെ അമരക്കാരിലൊരാള്‍ കൂടിയായ ഖാസിമി 'The Black Book of Arabia' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

നേരത്തെ യുഎഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഖാസിമി രംഗത്തു വന്നിരുന്നു. ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഇന്ത്യന്‍ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്ക് വെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലെ നിരവധി പ്രമുഖര്‍ ഒരു ക്യാമ്പയിന്‍ പോലെ ഇത് ഏറ്റെടുക്കുകയും മുസ്ലിം വിരുദ്ധ ട്വീറ്റുകളിട്ട നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.

 • അനുപമയുടെ കുഞ്ഞെവിടെ? ഒളിച്ചുകളിക്കു പിന്നില്‍...
 • മനുഷ്യശരീരത്തില്‍ പന്നിയുടെ വൃക്ക മാറ്റിവെച്ചു; അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് നിര്‍ണായക ചുവടുവയ്പ്പ്
 • ഓസ്ട്രിയന്‍ ചാന്‍സലറുടെ മീഡിയ പൊളിറ്റിക്സ് തലവനായി മലയാളി യുവാവ്
 • ട്രെയിനില്‍ കൊള്ള നടത്തിയ കവര്‍ച്ചാസംഘം യാത്രക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു
 • ടാങ്കര്‍ ലോറിയുമായി 300 കിലോമീറ്റര്‍ പായുന്ന തൃശൂരിലെ ഡെലീഷ്യയ്ക്ക് ദുബായിലെ ട്രെയിലര്‍
 • ബുദ്ധിശക്തിയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് മലയാളിയായ മൂന്നര വയസുകാരന്‍
 • കേരളത്തെ നടുക്കി പ്രണയ പ്രതികാര അരും കൊലകള്‍ തുടരുന്നു
 • മലയാളി ബൈക്ക് റേസിങ് താരത്തിന്റെ മരണം ആസൂത്രിത കൊല; പിന്നില്‍ ഭാര്യയും ഫ്രണ്ട്സും
 • മോന്‍സന് കുടപിടിക്കാന്‍ വിവിഐപികളുടെ നിര
 • മണിയംകുന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മാതൃക- പി ബി നൂഹ്; സ്കൂള്‍ റേഡിയോ 'ബെല്‍ മൗണ്ട്' ലോഞ്ച് ചെയ്തു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway