ചരമം

9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; ഭാര്യ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: ശ്രീകണ്ഠപുരം ഏരുവേശ്ശിയില്‍ ഒമ്പത് മാസം പ്രായമുള്ള മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഭാര്യയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരുടെ മകന്‍ ധ്യാന്‍ ദേവാണ് മരിച്ചത്. മുയിപ്ര മാവില വീട്ടില്‍ സതീശനാണ്(31) ഭാര്യയെയും കുഞ്ഞിനേയും വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. കുഞ്ഞിനെയും ഭാര്യയെയും കോടാലി കൊണ്ട് വെട്ടുകയായിരുന്നു ഇയാള്‍. കുട്ടിയുടെ തലയുടെ പിറകിലാണു വെട്ടേറ്റത്. അഞ്ജുവിന് കഴുത്തിലും. വെട്ടേറ്റ പരുക്കുകളോടെയാണ് വെള്ളിയാഴ്ച രാവിലെ അമ്മയെയും കുട്ടിയെയും കണ്ണൂരിലെ ആശുപത്രിയില്‍ കൊണ്ടു വന്നത്. കുട്ടി ആശുപത്രിയിലാണു മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിലുള്ള അഞ്ജു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഗള്‍ഫിലായിരുന്ന സതീശന്‍ നാലു വര്‍ഷം മുന്‍പാണു നാട്ടിലെത്തിയത്. വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. സതീശന്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നാണു പൊലീസിനു കിട്ടിയ വിവരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരുന്ന് കഴിക്കാറുണ്ടാനില്ലെന്നു പറയുന്നു.

വീട്ടില്‍ സതീശനും ഭാര്യയും മകനും അമ്മയുമായിരുന്നു താമസം. സതീശന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

 • കോഴിക്കോട് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
 • കാന്‍സര്‍ വില്ലനായി; യുകെയില്‍നിന്നും ന്യൂസിലാന്റിലെത്തിയ എലീസ യാത്രയായി
 • കുടിയേറ്റ കര്‍ഷകന്‍ പുതുക്കുളത്തില്‍ എസ്തപ്പാന്‍ നിര്യാതനായി
 • ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
 • ലീഡ്സില്‍ മരിച്ച ചാലക്കുടി സ്വദേശി സിജോയ്ക്ക് വിട നല്‍കാന്‍ മലയാളികള്‍
 • കോഴിക്കോട് 2 വയസുകാരന്റെ മരണം; വെള്ളത്തില്‍ കോളറ ബാക്ടീരിയ സാന്നിധ്യം
 • ലീഡ്സില്‍ ചികിത്സയിലിരുന്ന ചാലക്കുടി സ്വദേശിയുടെ മരണം; വേദനയോടെ യുകെ മലയാളി സമൂഹം
 • കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ച് യുവതി ജീവനൊടുക്കി
 • ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
 • കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway