ചരമം

നാദാപുരത്ത് യുവതി മക്കളേയും കൊണ്ട് കിണറ്റില്‍ ചാടി ; രണ്ടു കുഞ്ഞുങ്ങളും മരിച്ചു

നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റില്‍ ചാടി. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റില്‍ ചാടിയത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിന്‍, ഫാത്തിമ റഫ്വ എന്നിവര്‍ മരിച്ചു. അതേസമയം നാട്ടുകാര്‍ രക്ഷപ്പെടുത്തിയ സുബിനയെ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം പേരോട് മഞ്ഞാമ്പ്രത്ത് റഫീഖിന്റെ ഭാര്യയാണ് സുവീന

ഇന്നലെ രാത്രി ആണ് സംഭവം. കിണറ്റിനകത്തെ മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പില്‍ പിടിച്ചിരുന്ന സുബീനാ മുംതാസിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. മക്കളെ കൊലപ്പെടുത്തിയ ശേഷം താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് സുബീനാ വീട്ടില്‍ ഫോണ്‍ വിളിച്ചു പറയുകയായിരുന്നു.
സുബിനയുടെ വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് ഭര്‍തൃവീട്ടുകാര്‍ എത്തിയപ്പോള്‍ സുവിന കിണറിന്റെ പടവില്‍ കയറി ഇരിക്കുന്നതാണ് കണ്ടത്. പിന്നീട് ഫയര്‍ഫോഴ്‌സും നാട്ടുകാരുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനും കാരണം വ്യക്തമായിട്ടില്ല. സുബിന ഇപ്പോള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. സുബിന കിണറ്റില്‍ ചാടും മുമ്പ് വാണിമേല്‍ ഉള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചിരുന്നു. .
ആശുപത്രിയിലെത്തിച്ച യുവതിയെ നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആരോഗ്യാവസ്ഥ അനുകൂലമാകുന്നതോടെ ചോദ്യം ചെയ്യാനാണ് തീരുമാനം. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നത് അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്

 • കോഴിക്കോട് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
 • കാന്‍സര്‍ വില്ലനായി; യുകെയില്‍നിന്നും ന്യൂസിലാന്റിലെത്തിയ എലീസ യാത്രയായി
 • കുടിയേറ്റ കര്‍ഷകന്‍ പുതുക്കുളത്തില്‍ എസ്തപ്പാന്‍ നിര്യാതനായി
 • ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
 • ലീഡ്സില്‍ മരിച്ച ചാലക്കുടി സ്വദേശി സിജോയ്ക്ക് വിട നല്‍കാന്‍ മലയാളികള്‍
 • കോഴിക്കോട് 2 വയസുകാരന്റെ മരണം; വെള്ളത്തില്‍ കോളറ ബാക്ടീരിയ സാന്നിധ്യം
 • ലീഡ്സില്‍ ചികിത്സയിലിരുന്ന ചാലക്കുടി സ്വദേശിയുടെ മരണം; വേദനയോടെ യുകെ മലയാളി സമൂഹം
 • കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ച് യുവതി ജീവനൊടുക്കി
 • ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
 • കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway