ചരമം

ജനംനോക്കി നിന്നു; ഏറ്റുമാനൂരില്‍ ഓട്ടോ മറിഞ്ഞ് പരിക്കേറ്റയാള്‍ക്ക് റോഡരുകില്‍ ദാരുണാന്ത്യം


കോട്ടയം: ആശുപത്രികള്‍ വളരെ അടുത്തുള്ള ഏറ്റുമാനൂരില്‍ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് റോഡില്‍ മണിക്കൂറുകള്‍ കിടന്നയാള്‍ക്ക് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബിനുവും ബന്ധുവും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്. അമിതവേഗത്തിലായിരുന്ന ഓട്ടോറിക്ഷ വളവിലെത്തിയപ്പോള്‍ മറിയുകയായിരുന്നു. അപകടം കണ്ടവര്‍ ഓട്ടോറിക്ഷ ഉയര്‍ത്തിവെച്ച് പരിക്കേറ്റവരെ സമീപത്തെ കടയുടെ മുന്നിലിരുത്തി. ഇവിടെ വച്ച് നിരവധി തവണ ബിനുവിന് അപസ്മാരം ഉണ്ടായി. എന്നാല്‍ ആരും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല.

ഓട്ടോ ഡ്രൈവറും ബിനുവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. ബിനുവിന് നേരത്തെ അപസ്മാരത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ബന്ധുക്കളുടെ മൊഴിയുണ്ട്. ഇതാണോ മരണകാരണം എന്ന് വ്യക്തമല്ല. എന്നിരുന്നാലും അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് പോലീസ് പറയുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചെ ഫയര്‍ഫോഴ്സെത്തിയാണ് ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

 • കോഴിക്കോട് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
 • കാന്‍സര്‍ വില്ലനായി; യുകെയില്‍നിന്നും ന്യൂസിലാന്റിലെത്തിയ എലീസ യാത്രയായി
 • കുടിയേറ്റ കര്‍ഷകന്‍ പുതുക്കുളത്തില്‍ എസ്തപ്പാന്‍ നിര്യാതനായി
 • ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
 • ലീഡ്സില്‍ മരിച്ച ചാലക്കുടി സ്വദേശി സിജോയ്ക്ക് വിട നല്‍കാന്‍ മലയാളികള്‍
 • കോഴിക്കോട് 2 വയസുകാരന്റെ മരണം; വെള്ളത്തില്‍ കോളറ ബാക്ടീരിയ സാന്നിധ്യം
 • ലീഡ്സില്‍ ചികിത്സയിലിരുന്ന ചാലക്കുടി സ്വദേശിയുടെ മരണം; വേദനയോടെ യുകെ മലയാളി സമൂഹം
 • കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ച് യുവതി ജീവനൊടുക്കി
 • ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
 • കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway