Don't Miss

കേരളത്തെ നടുക്കി പ്രണയ പ്രതികാര അരും കൊലകള്‍ തുടരുന്നു

പ്രണയം നിരസിച്ചതിന്റെ പേരില്‍ ജീവന്‍ പൊലിയുന്ന അനേകം പെണ്‍കുട്ടികളില്‍ ഏറ്റവും പുതിയ പേരാണ് നിഥിന മോള്‍. പ്രണയാഭ്യര്‍ഥന നിരസിക്കുമ്പോഴും പ്രണയം തകരുമ്പോഴും ഒരാള്‍ മറ്റൊരാളുടെ ജീവിതം തകര്‍ത്തുകളയുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് ആദ്യമല്ല. കൊല്ലപ്പെടുന്നതെപ്പോഴും പെണ്‍കുട്ടികളാണ്.

കോതമംഗലത്ത് ഡന്റല്‍ വിദ്യാര്‍ഥിനിയെ കണ്ണൂര്‍ സ്വദേശിയായ മാനസ(24) ദാരുണമായി കൊല്ലപ്പെട്ടത് രണ്ടു മാസം മുമ്പാണ്. മാനസയെ കോളേജ് ഹോസ്റ്റലില്‍ കടന്നു ഇവരുടെ സുഹൃത്തായിരുന്ന രാഗിന്‍ വെടിവെച്ചു കൊന്ന് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു .

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയാണ് മാനസ. പെണ്‍കുട്ടി പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്തെത്തിയ രാഗിന്‍ മുറിയില്‍ കടന്നു കയറി മാനസയെ വെടിവെച്ച് വീഴ്ത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

ഇതിനു ഒന്നരമാസം മുമ്പ് ഈ വര്‍ഷം ജൂണിലാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ എളാട് കൂഴംതുറ ചെമ്മാട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)യെ കൊലപ്പെടുത്തിയത് വിനീഷ് വിനോദ് (21) എന്ന യുവാവ് ആണ് വീട്ടില്‍ക്കയറി കുത്തിയത് .

2017 ഫെബ്രുവരിയില്‍ കോളജ് വിദ്യാര്‍ഥിനിയും ഹരിപ്പാട് സ്വദേശിനിയുമായ ലക്ഷ്മിയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് എസ്എംഇയിലെ പൂര്‍വ വിദ്യാര്‍ഥി ആദര്‍ശ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പിന്നാലെ ആദര്‍ശും ജീവനൊടുക്കി.

2019 ലെ മറ്റൊരു പ്രണയ പ്രതികാരവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചു. 2019 മാര്‍ച്ച് 12നായിരുന്നു സംഭവം. തിരുവല്ല അയിരൂര്‍ സ്വദേശി കവിത വിജയകുമാറിനെ പ്രണയം നിഷേധിച്ചതിന്റെ പേരില്‍ അജിന്‍ റെജി മാത്യൂസ് (18) എന്ന യുവാവ് പൊതുവഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. റേഡിയോളജി കോഴ്‌സ് പഠിക്കുന്ന കവിത കോളേജിലേയ്ക്ക് പോകുന്ന വഴിയ്ക്കായിരുന്നു കൊലപാതകം. കവിത, പ്രണയം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

അതേവര്‍ഷം ഏപ്രില്‍ നാലാം തിയതിയാണ് തൃശൂര്‍ ചീയാരത്ത് എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാര്‍ഥിനിയായ നീതു(22) പ്രണയാഗ്‌നിയില്‍ കൊല്ലപ്പെട്ടത്. വടക്കേകാട് സ്വദേശി നിതീഷ് വീട്ടിലെത്തി പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു.

ആലപ്പുഴ വള്ളിക്കുന്നത്ത് 2019 ജൂണിലായിരുന്നു വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്പാകരനെ ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസ് വഴിയിലിട്ടു കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിനുശേഷം പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു. തൃശൂര്‍ പോലീസ് ട്രെയിനിങ് കോളേജില്‍ വെച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത്.

2019 ജൂലൈ പതിനാലാം തിയതി കേരളം കേട്ടത് മറ്റൊരു പ്രണയ കൊലപാതകമായിരുന്നു. അന്ന് കൊല്ലപ്പെട്ടത് പത്തനംതിട്ട കടമനിട്ട സ്വദേശിനി 17കാരി ശാരിക. പെണ്‍കുട്ടിയുടെ അകന്നബന്ധു കൂടിയായ സജില്‍(20) വീട്ടില്‍ എത്തി പെണ്‍കുട്ടിയെ വിളിച്ച് ഇറക്കിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

2019 ഒക്ടോബര്‍ പത്താം തിയതി കൊച്ചി കാക്കനാട് പ്ലസ് ടു വിദ്യാര്‍ഥിനി ദേവികയുടെ മരണവും മറ്റൊരു പ്രണയ പ്രതികാര കഥ. പറവൂര്‍ സ്വദേശിയായ മിഥുന്‍, രാത്രി ദേവികയുടെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒപ്പം മിഥുന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.

പ്രണയബന്ധത്തില്‍നിന്നു പിന്‍മാറിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ തൃശൂരിലെ അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയില്‍ കാറില്‍ എത്തിച്ച് കുത്തിക്കൊലപ്പെടുത്തിയതും നാടിനെ ഞെട്ടിച്ചു. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. കൊച്ചിയിലെ കാര്‍ സര്‍വീസ് കമ്പനി ജീവനക്കാരനായിരുന്ന സഫര്‍ ഷായാണു സര്‍വീസിനെത്തിച്ച കാറുമായി അതിരപ്പിള്ളി വഴി പെണ്‍കുട്ടിയുമായി മലക്കപ്പാറയ്ക്കു പോയത്. സ്‌കൂള്‍ യൂണിഫോമിലായിരുന്നു പെണ്‍കുട്ടി.

കാസര്‍കോട് സുള്യയിലെ അക്ഷത, പുന്നപ്രയിലെ അനിത, ആറ്റിങ്ങലിലെ സൂര്യ എസ്. നായര്‍, കടമ്മനിട്ടയിലെ സരിക.... പട്ടിക നീളുകയാണ്.

 • അനുപമയുടെ കുഞ്ഞെവിടെ? ഒളിച്ചുകളിക്കു പിന്നില്‍...
 • മനുഷ്യശരീരത്തില്‍ പന്നിയുടെ വൃക്ക മാറ്റിവെച്ചു; അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് നിര്‍ണായക ചുവടുവയ്പ്പ്
 • ഓസ്ട്രിയന്‍ ചാന്‍സലറുടെ മീഡിയ പൊളിറ്റിക്സ് തലവനായി മലയാളി യുവാവ്
 • ട്രെയിനില്‍ കൊള്ള നടത്തിയ കവര്‍ച്ചാസംഘം യാത്രക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു
 • ടാങ്കര്‍ ലോറിയുമായി 300 കിലോമീറ്റര്‍ പായുന്ന തൃശൂരിലെ ഡെലീഷ്യയ്ക്ക് ദുബായിലെ ട്രെയിലര്‍
 • ബുദ്ധിശക്തിയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് മലയാളിയായ മൂന്നര വയസുകാരന്‍
 • മലയാളി ബൈക്ക് റേസിങ് താരത്തിന്റെ മരണം ആസൂത്രിത കൊല; പിന്നില്‍ ഭാര്യയും ഫ്രണ്ട്സും
 • മോന്‍സന് കുടപിടിക്കാന്‍ വിവിഐപികളുടെ നിര
 • മണിയംകുന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മാതൃക- പി ബി നൂഹ്; സ്കൂള്‍ റേഡിയോ 'ബെല്‍ മൗണ്ട്' ലോഞ്ച് ചെയ്തു
 • തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വര്‍ഷം കഠിനതടവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway