ചരമം

കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍

കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍. ആംബുലന്‍സ് ജീവനക്കാരനായ കിളിമാനൂര്‍ സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. ജിഷ്ണു പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ആത്മഹത്യാ പ്രേരണയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ ഷാജഹാന്‍- സബീന ദമ്പതികളുടെ മകളാണ് ആല്‍ഫിയയാണ് മരിച്ചത്.

എലി വിഷം കഴിച്ചെന്ന് മരണത്തിനു മുമ്പ് അല്‍ഫിയ ജിഷ്ണുവിനെ അറിയിച്ചിരുന്നു. എന്നാല്‍ അത് അറിഞ്ഞിട്ടും പ്രതികരിക്കാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. വിഷം കഴിച്ച് നാല് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. അവശനിലയിലായ അല്‍ഫിയയെ ആശുപത്രിയിലെത്തിച്ചതിന് ശേഷം വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ പരിശോധിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി വിഷം കഴിച്ച വിവരം അറിയുന്നത്. താന്‍ വിഷം കഴിച്ച വിവരം പെണ്‍കുട്ടി വാട്‌സ് ആപ്പിലൂടെ ജിഷ്ണുവിനെ അറിയിച്ചെങ്കിലും അത് അയാള്‍ ഗൗരവത്തോടെ എടുത്തിരുന്നില്ല. വിവരം മാതാപിതാക്കളെ അറിയിക്കാന്‍ പോലും ജിഷ്ണു തയ്യാറായില്ല. വിഷം കഴിച്ച ശേഷമുള്ള നാല് ദിവസത്തിനിടെ പെണ്‍കുട്ടി സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോയിരുന്നു. ബുധനാഴ്ച്ചയാണ് അല്‍ഫിയ അവശ നിലയിലയിലായതും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അല്‍ഫിയ മരിച്ചത്.

  • കോഴിക്കോട് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
  • കാന്‍സര്‍ വില്ലനായി; യുകെയില്‍നിന്നും ന്യൂസിലാന്റിലെത്തിയ എലീസ യാത്രയായി
  • കുടിയേറ്റ കര്‍ഷകന്‍ പുതുക്കുളത്തില്‍ എസ്തപ്പാന്‍ നിര്യാതനായി
  • ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
  • ലീഡ്സില്‍ മരിച്ച ചാലക്കുടി സ്വദേശി സിജോയ്ക്ക് വിട നല്‍കാന്‍ മലയാളികള്‍
  • കോഴിക്കോട് 2 വയസുകാരന്റെ മരണം; വെള്ളത്തില്‍ കോളറ ബാക്ടീരിയ സാന്നിധ്യം
  • ലീഡ്സില്‍ ചികിത്സയിലിരുന്ന ചാലക്കുടി സ്വദേശിയുടെ മരണം; വേദനയോടെ യുകെ മലയാളി സമൂഹം
  • കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ച് യുവതി ജീവനൊടുക്കി
  • ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
  • കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway