വിദേശം

താന്‍ കോവിഡിനെ അതിജീവിച്ചത് ഇന്ത്യയുടെ കോവിഷീല്‍ഡിലൂടെയെന്ന് യുഎന്‍ പ്രസിഡന്റ്

ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകാരത്തില്‍ ബ്രിട്ടനടക്കം പുറംതിരിഞ്ഞു നില്‍ക്കുമ്പോള്‍ കോവിഷീല്‍ഡിനെ പിന്തുണച്ച് യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് അബ്ദുല്ല ഷാഹിദ്. കോവിഷീല്‍ഡ് വാക്‌സിനാണ് താന്‍ സ്വീകരിച്ചതെന്നും എത്ര രാജ്യങ്ങള്‍ ആ വാക്‌സിന്‍ അംഗീകരിച്ചുവെന്ന് അറിയില്ലെങ്കിലും ഭൂരിപക്ഷം രാജ്യങ്ങള്‍ക്കും ലഭിച്ചത് അതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യ പത്രസമ്മേളനത്തില്‍ വാക്‌സിന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആദ്ദേഹം.

'ഞാന്‍ ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസാണ് സ്വീകരിച്ചത്. ലോകത്തെ മറ്റ് പല രാജ്യങ്ങളും ഇതേ വാക്‌സിനാണ് ഉപയോഗിക്കുന്നത്. വാക്‌സിനെക്കുറിച്ച് നിരവധി സാങ്കേതിക ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് എന്നോട് ചോദിക്കാനുണ്ടാവും. കോവിഷീല്‍ഡ് സ്വീകാര്യമാണോ അല്ലയോ എന്ന് എത്ര രാജ്യങ്ങള്‍ പറയുമെന്ന് എനിക്കറിയില്ല. പക്ഷേ രാജ്യങ്ങളുടെ വലിയൊരു ഭാഗത്തും കോവിഷീല്‍ഡ് ലഭിച്ചു. ആ വാക്‌സിന്‍ എടുത്തതിലൂടെ ഞാന്‍ അതിജീവിക്കുകയും ചെയ്തു'-ഷാഹിദ് പറഞ്ഞു. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ് അംഗീകരിക്കാന്‍ യുകെ ആദ്യം വിസമ്മതിച്ചിരുന്നു. ഈ തീരുമാനത്തെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചതിനെത്തുടര്‍ന്ന് യുകെ സെപ്റ്റംബര്‍ 22 ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് വാക്‌സിന്‍ അംഗീകൃത പട്ടിയില്‍ ഉള്‍പ്പെടുത്തി. കോവിഷീല്‍ഡ് വാക്‌സിന്‍ കാര്യത്തിലല്ല, ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയിലാണ് പ്രശ്‌നങ്ങളെന്നാണ് ബ്രിട്ടന്‍ അപ്പോള്‍ പറഞ്ഞത്. എന്നിരുന്നാലും, ഈ നടപടി കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് കുത്തിവച്ച ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ നിയമങ്ങളില്‍ ആശ്വാസം നല്‍കിയിട്ടില്ല.

അസ്ട്രസെനക്ക വികസിപ്പിച്ച വാക്‌സിന്‍ കോവിഷീല്‍ഡ് എന്ന പേരിലാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. 66 മില്യണ്‍ ഡോസ് വാക്‌സിന്‍ ഇതുവരെ 100 ഓളം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് അബ്ദുല്ല ഷാഹിദിന്റെ സ്വദേശമായ മാലിദ്വീപിലേക്ക് 3.12 ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്. മറ്റുരാജ്യങ്ങളിലേയ്ക്ക് ഈ മാസം വീണ്ടും കയറ്റുമതി തുടങ്ങാനിരിക്കുന്നു. ലോകത്തു ഏറ്റവും കൂടുതല്‍ പേര് സ്വീകരിക്കുന്ന വാക്സിനുകളില്‍ ഒന്നായിട്ടുപോലും കോവിഷീല്‍ഡ് പുറത്തു നിര്‍ത്തിയിരിക്കുന്ന സമയത്താണ് അബ്ദുല്ല ഷാഹിദിന്റെ അഭിപ്രായം പുറത്തു വന്നിരിക്കുന്നത്.

ഏതായാലും ഓസ്‌ട്രേലിയ കോവിഷീല്‍ഡിനെ അംഗീകരിച്ചു രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്ക് ക്വറന്റൈൻ ഒഴിവാക്കാൻ തീരുമാനിച്ചു കഴിഞ്ഞു. യുകെയും ഈ നിലപാടിലേക്ക് വൈകാതെ എത്തുമെന്നാണ് പ്രതീക്ഷ.

 • ചൈനയില്‍ കോവിഡ് പിടിമുറുക്കുന്നു; നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
 • ബില്‍ഗേറ്റ്‌സിന്റെ മകള്‍ ഇസ്ലാം മതം സ്വീകരിച്ച് വീണ്ടും വിവാഹിതയായി
 • കാബൂള്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ സ്‌ഫോടനം; 100 പേര്‍ മരിച്ചു
 • മൂന്ന് ലക്ഷത്തിലധികം കുട്ടികളെ പുരോഹിതന്മാര്‍ പീഡിപ്പിച്ച സംഭവത്തില്‍ ദുഃഖവും വേദനയും പ്രകടിപ്പിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ
 • ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം നിലച്ചു; ക്ഷമാപണവുമായി സുക്കര്‍ബര്‍ഗ്‌
 • രോഗപ്രതിരോധത്തിനെത്തി ലോകാരോഗ്യ സംഘടനാ പ്രവര്‍ത്തകരുടെ ലൈംഗിക അതിക്രമം
 • ജര്‍മനിയില്‍ കരുത്തു കാട്ടി ഇടതുപക്ഷം; 70 വര്‍ഷത്തിനിടയിലെ മോശം പ്രകടനവുമായി മെര്‍ക്കലിന്റെ പാര്‍ട്ടി
 • ഓസ്‌ട്രേലിയയില്‍ ഭൂചലനം; പലയിടങ്ങളിലും നാശനഷ്ടങ്ങള്‍, പരിഭ്രാന്തരായി മലയാളി സമൂഹം
 • കാനഡയില്‍ മൂന്നാമതും ജസ്റ്റിന്‍ ട്രൂഡോ; കേവല ഭൂരിപക്ഷമില്ല
 • യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്: 8 പേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway