വിദേശം

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം നിലച്ചു; ക്ഷമാപണവുമായി സുക്കര്‍ബര്‍ഗ്‌


വാഷിങ്ടണ്‍ : ലോകമൊട്ടുക്കും ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ മണിക്കൂറുകളോളം തടസപ്പെട്ടതില്‍ ഉപയോക്താക്കളോട് മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഏറെ നേരം വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കാതിരുന്ന എല്ലാവരോടുപം മാപ്പ് ചോദിക്കുന്നതായി വാട്‌സ്ആപ്പും അറിയിച്ചു. മണിക്കൂറുകളോളം ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ തടസം നേരിട്ടതില്‍ ഖേദിക്കുന്നു. പ്രീയപ്പെട്ടവരോട് നിരന്തരം ബന്ധം പുലര്‍ത്താന്‍ സാധിക്കാതെ വന്നതില്‍ ദുഃഖമുണ്ട്. പ്രീയപ്പെട്ടവരുമായി ആശയ വിനിമയം നടത്താന്‍ ഞങ്ങളുടെ സേവനങ്ങളെ നിങ്ങള്‍ എത്രത്തോളം ആശ്രയിക്കുന്നെന്ന കാര്യം അറിയാവുന്നതാണ്. പ്രവര്‍ത്തനം തടസപ്പെട്ടതിന് മാപ്പെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുക്കര്‍ബര്‍ഗ് അറിയിച്ചു.

തിങ്കളാഴ്ച ഇന്ത്യന്‍ സമയം 9.15 മുതലാണ് സോഷ്യല്‍ മീഡിയകളായ ഇന്‍സ്റ്റഗ്രാമും, വാട്‌സ്ആപ്പും ഫേസ്ബുക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന് പത്തുമണിയോടെ മൂന്നുസ്ഥാപനങ്ങളും അവരവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ക്ഷമാപണം നടത്തുകയും കേടുപാട് തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അറിയിച്ചു. പ്രവര്‍ത്തിക്കാതിരുന്നതിന് പിന്നാലെ അര്‍ധരാത്രിയോടെ ഫേയ്സ്ബുക്കിന്റെ ഓഹരിമൂല്യം 5.5-ലേറെ ഇടിയുകയും ചെയ്തു. ഏഴു മണിക്കൂറോളം തടസം നേരിട്ടു. ഇന്ത്യയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ സര്‍വീസ് മുടങ്ങി. പുതിയ സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിലും സന്ദേശങ്ങള്‍ പുറത്തേക്ക് അയയ്ക്കുന്നതിലും തടസമുണ്ടായി. ഫേസ്ബുക്ക് രാത്രിവൈകി ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ 'സോറി സംതിങ് വെന്റ് റോങ്' എന്ന സന്ദേശമാണ് എഴുതിക്കാണിച്ചിരുന്നത്. ആദ്യമായാണ് ഈ മൂന്ന് സാമൂഹിക മാധ്യമങ്ങളും ഒരേസമയം ഇത്രയേറെ നേരം പ്രവര്‍ത്തനം മുടങ്ങുന്നത്. ഫേസ്ബുക്കിന്റെ സുരക്ഷാവീഴ്ചകള്‍ വെളിപ്പെടുത്തി വിസില്‍ ബ്ലോവര്‍ പദവിയില്‍ മുമ്പ് ജോലിചെയ്തിരുന്ന ഫ്രാന്‍സെസ് ഹോജന്‍ അമേരിക്കന്‍ ചാനലായ സിബിഎസിന് അഭിമുഖം നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഈ സര്‍വീസ് തടസ്സപ്പെടല്‍. അതിനിടെ തകരാര്‍ കൂടുതല്‍ മേഖലകളിലേക്ക് ബാധിച്ചു. ഗൂഗിളും ആമസോണും അടക്കമുള്ളവയെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുണ്ട്.

 • ചൈനയില്‍ കോവിഡ് പിടിമുറുക്കുന്നു; നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
 • ബില്‍ഗേറ്റ്‌സിന്റെ മകള്‍ ഇസ്ലാം മതം സ്വീകരിച്ച് വീണ്ടും വിവാഹിതയായി
 • കാബൂള്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ സ്‌ഫോടനം; 100 പേര്‍ മരിച്ചു
 • മൂന്ന് ലക്ഷത്തിലധികം കുട്ടികളെ പുരോഹിതന്മാര്‍ പീഡിപ്പിച്ച സംഭവത്തില്‍ ദുഃഖവും വേദനയും പ്രകടിപ്പിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ
 • താന്‍ കോവിഡിനെ അതിജീവിച്ചത് ഇന്ത്യയുടെ കോവിഷീല്‍ഡിലൂടെയെന്ന് യുഎന്‍ പ്രസിഡന്റ്
 • രോഗപ്രതിരോധത്തിനെത്തി ലോകാരോഗ്യ സംഘടനാ പ്രവര്‍ത്തകരുടെ ലൈംഗിക അതിക്രമം
 • ജര്‍മനിയില്‍ കരുത്തു കാട്ടി ഇടതുപക്ഷം; 70 വര്‍ഷത്തിനിടയിലെ മോശം പ്രകടനവുമായി മെര്‍ക്കലിന്റെ പാര്‍ട്ടി
 • ഓസ്‌ട്രേലിയയില്‍ ഭൂചലനം; പലയിടങ്ങളിലും നാശനഷ്ടങ്ങള്‍, പരിഭ്രാന്തരായി മലയാളി സമൂഹം
 • കാനഡയില്‍ മൂന്നാമതും ജസ്റ്റിന്‍ ട്രൂഡോ; കേവല ഭൂരിപക്ഷമില്ല
 • യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്: 8 പേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway