വിദേശം

മൂന്ന് ലക്ഷത്തിലധികം കുട്ടികളെ പുരോഹിതന്മാര്‍ പീഡിപ്പിച്ച സംഭവത്തില്‍ ദുഃഖവും വേദനയും പ്രകടിപ്പിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പവത്തിക്കാന്‍: ഫ്രാന്‍സിലെ കത്തോലിക്കാ പുരോഹിതര്‍ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സംഭവം നിര്‍ഭാഗ്യകരമാണെന്നും ഇരകള്‍ അനുഭവിച്ച ആഘാതത്തില്‍ തനിക്ക് അതിയായ ദുഃഖവും വേദനയും ഉണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. സംഭവം തനിയ്ക്കും സഭയ്ക്കും നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. പുരോഹിതന്മാരുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി നാണക്കേടുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

പള്ളികള്‍ എല്ലാവര്‍ക്കും സുരക്ഷിതമായ ഇടമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്താന്‍
എല്ലാ മെത്രാന്മാരോടും മത മേലധികാരികളോടും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയില്‍ ഫ്രാന്‍സിലെ കത്തോലിക്ക സഭയില്‍ ഏകദേശം 3,30,000 കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കിരയായതായാണ് റിപ്പോര്‍ട്ടുകള്‍.

അന്വേഷണം നടത്തിയ കമ്മീഷന്റെ ചെയര്‍മാനായ ഴീന്‍-മാര്‍ക്ക് സൗവേയുടെ അഭിപ്രായത്തില്‍, ശാസ്ത്രീയ ഗവേഷണം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പില്‍, സഭയിലെ നേരിട്ടുള്ള പുരോഹിതന്മാരും, മറ്റ് ആത്മീയ നേതാക്കളും, സഭയുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റ് ആളുകളും കുറ്റം ചെയ്തതായി കണ്ടെത്തി. ഇരകളില്‍ 80 ശതമാനവും ആണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'ലൈംഗിക ചൂഷണങ്ങള്‍ക്കിരയായ 60 ശതമാനത്തോളം സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ വൈകാരിക ജീവിതത്തിലും ലൈംഗിക ജീവിതത്തിലും പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാണ് ' സൗവേ പറയുന്നു.

ഒരു സ്വതന്ത്ര കമ്മീഷനാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. 2,500 പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പുരോഹിതന്മാരും മറ്റ് മത നേതാക്കളും ചേര്‍ന്ന് ഏകദേശം 2,16,000ത്തോളം കുട്ടികളെയാണ് ചൂഷണത്തിനിരയാക്കിയതെന്ന് സൗവേ പറയുന്നു.

 • ചൈനയില്‍ കോവിഡ് പിടിമുറുക്കുന്നു; നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
 • ബില്‍ഗേറ്റ്‌സിന്റെ മകള്‍ ഇസ്ലാം മതം സ്വീകരിച്ച് വീണ്ടും വിവാഹിതയായി
 • കാബൂള്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ സ്‌ഫോടനം; 100 പേര്‍ മരിച്ചു
 • ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം നിലച്ചു; ക്ഷമാപണവുമായി സുക്കര്‍ബര്‍ഗ്‌
 • താന്‍ കോവിഡിനെ അതിജീവിച്ചത് ഇന്ത്യയുടെ കോവിഷീല്‍ഡിലൂടെയെന്ന് യുഎന്‍ പ്രസിഡന്റ്
 • രോഗപ്രതിരോധത്തിനെത്തി ലോകാരോഗ്യ സംഘടനാ പ്രവര്‍ത്തകരുടെ ലൈംഗിക അതിക്രമം
 • ജര്‍മനിയില്‍ കരുത്തു കാട്ടി ഇടതുപക്ഷം; 70 വര്‍ഷത്തിനിടയിലെ മോശം പ്രകടനവുമായി മെര്‍ക്കലിന്റെ പാര്‍ട്ടി
 • ഓസ്‌ട്രേലിയയില്‍ ഭൂചലനം; പലയിടങ്ങളിലും നാശനഷ്ടങ്ങള്‍, പരിഭ്രാന്തരായി മലയാളി സമൂഹം
 • കാനഡയില്‍ മൂന്നാമതും ജസ്റ്റിന്‍ ട്രൂഡോ; കേവല ഭൂരിപക്ഷമില്ല
 • യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്: 8 പേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway