ചരമം

മംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

മംഗളൂരു: മംഗളൂരുവിലെ കോളേജില്‍ പഠിക്കുന്ന മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കല്‍ അരിമ്പയിലെ തൂമ്പുങ്കല്‍ ജാന്‍സി-സതീഷ് ദമ്പതിമാരുടെ മകള്‍ നിന സതീഷ് (19) ആണ് മരിച്ചത്. മംഗളൂരു കൊളാസോ സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ ഒന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയാണ്.

ചൊവ്വാഴ്ച രാവിലെയാണ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയുടെ വെന്റിലേറ്ററില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ ഒരുമിച്ച് താമസിക്കുന്ന മറ്റു വിദ്യാര്‍ഥികള്‍ വിവരം ഹോസ്റ്റല്‍ അധികൃതരെ അറിയിക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനി ബുധനാഴ്ച രാവിലെ മരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഫീസ് അടയ്ക്കാന്‍ പറ്റാത്തതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസും കോളേജ് അധികൃതരും പറയുന്നത്.

ഫീസ് അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ കോളേജ് അധികൃതരും കോളേജിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഒരുക്കിനല്‍കുന്ന മലയാളിയായ അഡ്മിഷന്‍ ഏജന്റും നിനയെ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. നിനയുടെ പിതാവ് സതീഷ് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ്. അമ്മ ജാന്‍സി ചെറുപുഴയിലെ കടയില്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നതും മകളെ പഠിപ്പിക്കുന്നതും. സഹോദരങ്ങള്‍: അലീന, ആല്‍ഫ്രഡ്. മൃതദേഹം ബുധനാഴ്ച പയ്യന്നൂര്‍ സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച ആയന്നൂര്‍ സെയ്ന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.

  • ഒരു കുടുംബത്തിലെ 4 പേരെ കൊന്ന കേസിലെ പ്രതി മരിച്ച നിലയില്‍
  • സണ്ണി ജോസഫിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ മലയാളി സമൂഹം; ഇന്ന് അന്ത്യയാത്ര
  • മൊബൈലില്‍ ഗെയിം കളി; വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു, പിന്നാലെ അമ്മയും മരിച്ചു
  • ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി
  • ഓസ്ട്രേലിയയില്‍ കാറപകടത്തില്‍പ്പെട്ട മലയാളി യുവതി മരണമടഞ്ഞു
  • കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍
  • ജനംനോക്കി നിന്നു; ഏറ്റുമാനൂരില്‍ ഓട്ടോ മറിഞ്ഞ് പരിക്കേറ്റയാള്‍ക്ക് റോഡരുകില്‍ ദാരുണാന്ത്യം
  • നാദാപുരത്ത് യുവതി മക്കളേയും കൊണ്ട് കിണറ്റില്‍ ചാടി ; രണ്ടു കുഞ്ഞുങ്ങളും മരിച്ചു
  • കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • 9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; ഭാര്യ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway