ചരമം

മൊബൈലില്‍ ഗെയിം കളി; വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു, പിന്നാലെ അമ്മയും മരിച്ചു

കരുനാഗപ്പള്ളി: പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്റെ ആത്മഹത്യയില്‍ ദുഖം താങ്ങാനാകാതെ മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയും മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ വീട്ടില്‍ മധുവിന്റെ മകന്‍ ആദിത്യനും (15) മധുവിന്റെ ഭാര്യ സന്ധ്യ(38)യുമാണ് ഒരേദിവസം മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ആദിത്യനെ വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കുലശേഖരപുരം ഗവ. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. അമിതമായി മൊബൈലില്‍ ഗെയിം കളിച്ചതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യനെ മരിച്ച നിലയില്‍ കണ്ടത്. വൈകീട്ട് ആറുമണിയോടെ സന്ധ്യ കുഴഞ്ഞുവീഴുകയായിരുന്നു. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. ഇരുവരുടെയും മൃതദേഹം ബുധനാഴ്ച ഒരുമിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ആദിത്യന്റ സഹോദരന്‍: അനന്തു.

 • ഒരു കുടുംബത്തിലെ 4 പേരെ കൊന്ന കേസിലെ പ്രതി മരിച്ച നിലയില്‍
 • സണ്ണി ജോസഫിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ മലയാളി സമൂഹം; ഇന്ന് അന്ത്യയാത്ര
 • മംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
 • ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി
 • ഓസ്ട്രേലിയയില്‍ കാറപകടത്തില്‍പ്പെട്ട മലയാളി യുവതി മരണമടഞ്ഞു
 • കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍
 • ജനംനോക്കി നിന്നു; ഏറ്റുമാനൂരില്‍ ഓട്ടോ മറിഞ്ഞ് പരിക്കേറ്റയാള്‍ക്ക് റോഡരുകില്‍ ദാരുണാന്ത്യം
 • നാദാപുരത്ത് യുവതി മക്കളേയും കൊണ്ട് കിണറ്റില്‍ ചാടി ; രണ്ടു കുഞ്ഞുങ്ങളും മരിച്ചു
 • കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
 • 9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; ഭാര്യ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway