വിദേശം

കാബൂള്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ സ്‌ഫോടനം; 100 പേര്‍ മരിച്ചു

കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനില്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ ഉഗ്രസ്‌ഫോടനം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയില്‍ വെള്ളിയാഴ്ച നടന്ന സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെ ഷിയ പള്ളിയിലാണ് സ്‌ഫോടനം നടന്നത്.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചൂറിലധികം പേരുടെ നില ഗുരുതരമാണെന്ന് ഖുണ്ടൂസ് പ്രവശ്യാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല. എന്നാല്‍, സ്‌ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെ് താലിബാന്‍ ആരോപിച്ചു. അഫ്ഗാന്‍ ജനതയുടെ 20 ശതമാനവും വസിക്കുന്ന പ്രവിശ്യയാണ് ഖുണ്ഡുസ്.

രാജ്യത്തെ ഷിയാമുസ്‌ലിങ്ങള്‍ക്കുനേരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഐ.എസ്., ഷിയാപള്ളികളില്‍ ആക്രമണം നടത്തുന്നത് പതിവാണ്.കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലീം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. ഈദ് ഗാഹ് പള്ളിയുടെ കവാടത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഗുരുദ്വാരയിലും താലിബാന്‍ തീവ്രവാദികള്‍ അക്രമം നടത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചിരുന്നു.

 • ചൈനയില്‍ കോവിഡ് പിടിമുറുക്കുന്നു; നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
 • ബില്‍ഗേറ്റ്‌സിന്റെ മകള്‍ ഇസ്ലാം മതം സ്വീകരിച്ച് വീണ്ടും വിവാഹിതയായി
 • മൂന്ന് ലക്ഷത്തിലധികം കുട്ടികളെ പുരോഹിതന്മാര്‍ പീഡിപ്പിച്ച സംഭവത്തില്‍ ദുഃഖവും വേദനയും പ്രകടിപ്പിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ
 • ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം നിലച്ചു; ക്ഷമാപണവുമായി സുക്കര്‍ബര്‍ഗ്‌
 • താന്‍ കോവിഡിനെ അതിജീവിച്ചത് ഇന്ത്യയുടെ കോവിഷീല്‍ഡിലൂടെയെന്ന് യുഎന്‍ പ്രസിഡന്റ്
 • രോഗപ്രതിരോധത്തിനെത്തി ലോകാരോഗ്യ സംഘടനാ പ്രവര്‍ത്തകരുടെ ലൈംഗിക അതിക്രമം
 • ജര്‍മനിയില്‍ കരുത്തു കാട്ടി ഇടതുപക്ഷം; 70 വര്‍ഷത്തിനിടയിലെ മോശം പ്രകടനവുമായി മെര്‍ക്കലിന്റെ പാര്‍ട്ടി
 • ഓസ്‌ട്രേലിയയില്‍ ഭൂചലനം; പലയിടങ്ങളിലും നാശനഷ്ടങ്ങള്‍, പരിഭ്രാന്തരായി മലയാളി സമൂഹം
 • കാനഡയില്‍ മൂന്നാമതും ജസ്റ്റിന്‍ ട്രൂഡോ; കേവല ഭൂരിപക്ഷമില്ല
 • യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്: 8 പേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway