ചരമം

സണ്ണി ജോസഫിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ മലയാളി സമൂഹം; ഇന്ന് അന്ത്യയാത്ര

നാട്ടില്‍ ചികിത്സയ്ക്ക് പോയ എഡ്മണ്ടന്‍ മലയാളിയും പാലാ സ്വദേശിയുമായ സണ്ണി ജോസഫിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ മലയാളി സമൂഹം. ഏറെ കാലമായി കരള്‍ രോഗ ചികിത്സയിലായിരുന്ന സണ്ണി ജോസഫാണ് ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കേരളത്തില്‍ മികച്ച ചികിത്സ തേടിയാണ് അദ്ദേഹം പോയത്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശാരീരിക അസ്വസ്ഥതയുണ്ടാകുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു.

സണ്ണിയും ഏവര്‍ക്കും പ്രിയങ്കരനായിരുന്നു . സണ്ണിയുടെ വിയോഗത്തില്‍ തകര്‍ന്നിരുന്ന കുടുംബത്തിന് പിന്തുണയുമായി സുഹൃത്തുകള്‍ ഉണ്ട് . മെഡിസിന്‍ വിദ്യാര്‍ത്ഥിയായ മകന്‍ അലന്റെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകള്‍ നയനയേയും ആശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു ഏവരും.

ഭാര്യ റീനയും മക്കളും നാട്ടിലെത്തി . ഇന്ന് പാലായില്‍ മെരിലാന്‍ഡ് പള്ളിയില്‍ ആണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക. കഴിഞ്ഞ ഒരു മാസമായി നാട്ടിലായിരുന്ന സണ്ണി ചികിത്സയെ തുടര്‍ന്ന് അവശതയിലായിരുന്നു. കുടുംബത്തെ വീണ്ടും കാണാമെന്ന സണ്ണിയുടെ പ്രതീക്ഷയാണ് ഇല്ലാതായത്.

ഒന്നര പതിറ്റാണ്ടായി എഡ്മണ്ട് മലയാളികള്‍ക്കൊപ്പം തന്നെയുള്ള വ്യക്തിയാണ് സണ്ണി ജോസഫും കുടുംബവും. എ ലെവല്‍ പരീക്ഷയില്‍ മികച്ച വിജയം നേടി മകന്‍ മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയതില്‍ ഏറെ സന്തോഷവാനായിരുന്നു സണ്ണി. നോര്‍ത്ത് മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സാണ് റീന.

 • ഒരു കുടുംബത്തിലെ 4 പേരെ കൊന്ന കേസിലെ പ്രതി മരിച്ച നിലയില്‍
 • മൊബൈലില്‍ ഗെയിം കളി; വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു, പിന്നാലെ അമ്മയും മരിച്ചു
 • മംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
 • ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി
 • ഓസ്ട്രേലിയയില്‍ കാറപകടത്തില്‍പ്പെട്ട മലയാളി യുവതി മരണമടഞ്ഞു
 • കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍
 • ജനംനോക്കി നിന്നു; ഏറ്റുമാനൂരില്‍ ഓട്ടോ മറിഞ്ഞ് പരിക്കേറ്റയാള്‍ക്ക് റോഡരുകില്‍ ദാരുണാന്ത്യം
 • നാദാപുരത്ത് യുവതി മക്കളേയും കൊണ്ട് കിണറ്റില്‍ ചാടി ; രണ്ടു കുഞ്ഞുങ്ങളും മരിച്ചു
 • കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
 • 9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; ഭാര്യ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway