യു.കെ.വാര്‍ത്തകള്‍

വിമാനത്താവളത്തില്‍ വെള്ളംകയറി; യാത്രക്കാര്‍ ടെര്‍മിനലിലെത്തിത് ട്രാക്ടറില്‍

ബെംഗളൂരു: കനത്ത മഴയില്‍ ബെംഗളൂരു വിമാനത്താവളത്തിലും വെള്ളം കയറിയതോടെ ടെര്‍മിനലില്‍ എത്താന്‍ ട്രാക്ടറുകളെ ആശ്രയിച്ച് യാത്രക്കാര്‍. കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലില്‍ വെള്ളം കയറിയതോടെയാണ് യാത്രക്കാര്‍ ട്രാക്ടറുകളില്‍ ഇവിടേക്ക് എത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. കാറുകള്‍ക്ക് വിമാനത്താവളത്തിലേക്ക് എത്താന്‍ കഴിയാതെ വന്നതോടെയാണ് യാത്രക്കാര്‍ ട്രാക്ടറുകളെ ആശ്രയിച്ചത്.

എയര്‍പോട്ടിലേക്കുള്ള മിക്ക റോഡുകളിലും ജലനിരപ്പ് ഉയര്‍ന്നിരുന്നു. ടെര്‍മിനലിലെ പിക് അപ്പ്, ഡ്രോപ്പ് ഇന്‍ പോയിന്റുകളില്‍ വെള്ളം കയറി. കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ബംഗളൂരുവില്‍ നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങള്‍ വൈകിയിരുന്നു.

ഹൈദരാബാദ്, മംഗളൂരു, ചെന്നൈ, പുണെ, കൊച്ചി, മുംബൈ, പനജി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്. 11 വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡിഡിങ്, ഡിപാര്‍ച്ചര്‍ പ്രതിസന്ധി നേരിട്ടത്.

 • യുകെയില്‍ ജീവിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം സ്വിന്‍ഡണ്‍
 • തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പ്രതിദിനം 12.50 പൗണ്ട് ചാര്‍ജ്; ലക്ഷക്കണക്കിന് മോട്ടോറിസ്റ്റുകള്‍ക്ക് തിരിച്ചടി
 • ലോക്ക്ഡൗണിനെ കുറിച്ച് ഇനി ചിന്തിക്കില്ല; ബൂസ്റ്റര്‍ വാക്‌സിനില്‍ പ്രതീക്ഷയര്‍പ്പിച്ചു ചാന്‍സലറും
 • യുകെയില്‍ കുടുംബ ബജറ്റ് താളം തെറ്റിച്ചു അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് കണക്കെ കുതിക്കുന്നു
 • എലിസബത്ത് രാജ്ഞി ചികിത്സയില്‍; നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സന്ദര്‍ശനം റദ്ദാക്കി
 • അരലക്ഷം കടന്ന് യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍; അഞ്ചില്‍ നാല് മേഖലകളിലും ഇന്‍ഫെക്ഷന്‍ ഉയരുന്നു
 • മെച്ചപ്പെട്ട ശമ്പളം തേടി കെയര്‍ ഹോം ജീവനക്കാര്‍ രാജിവെച്ച് ഷോപ്പുകളിലേക്ക്
 • വിന്റര്‍ വെല്ലുവിളി: ബൂസ്റ്റര്‍ വാക്‌സിനുള്ള ആറുമാസ സമയ പരിധി കുറയ്ക്കാന്‍ ബോറിസിന്റെ സമ്മര്‍ദ്ദം
 • യുകെയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് പുതിയവയേക്കാള്‍ വില; ഒരു വര്‍ഷത്തിനിടെ കൂടിയത് 24%
 • പ്ലാസ്റ്റിക് ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗമുള്ള എല്ലാ വസ്തുക്കള്‍ക്കും ചാര്‍ജ് ഈടാക്കാന്‍ യുകെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway