യു.കെ.വാര്‍ത്തകള്‍

കോവിഡ് ബാധിച്ച ഇന്ത്യന്‍ വംശജന്റെ മരണ കാരണം വെന്റിലേറ്ററില്‍ തെറ്റായ ഫില്‍റ്റര്‍ ഉപയോഗിച്ചത്!

ലണ്ടന്‍: കോവിഡ് ഒന്നാം തരംഗത്തില്‍ ഒഴിവാക്കാമായിരുന്ന ആയിരക്കണക്കിന് മരണങ്ങള്‍ സംഭവിച്ചിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് എന്‍എച്ച്എസിന് ആഘാതമാകാതിരിക്കാന്‍ വേണ്ടി നൈറ്റിംഗേല്‍ ആശുപത്രികള്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവിടെ ജോലി ചെയ്യാന്‍ യോഗ്യരായ ജീവനക്കാരെ ലഭിക്കാന്‍ ബുദ്ധിമുട്ടിയതിന് പുറമെ, സേവനത്തിന് എത്തിയവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കാന്‍ പോലും സാധിച്ചതുമില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ പല കോവിഡ് രോഗികളുടെയും ജീവനെടുത്തു.

ലണ്ടന്‍ നൈറ്റിംഗേല്‍ ആശുപത്രിയില്‍ ഇന്ത്യന്‍ വംശജനായ കോവിഡ് രോഗിയുടെ മരണകാരണമായത് വെന്റിലേറ്ററില്‍ ഘടിപ്പിച്ച തെറ്റായ ഫില്‍റ്ററാണെന്നാണ് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. ലണ്ടനില്‍ ബസ് ഡ്രൈവറായിരുന്ന 58-കാരന്‍ കിഷോര്‍കുമാര്‍ പട്ടേലാണ് നൈറ്റിംഗേല്‍ ആശുപത്രിയിലേക്ക് എത്തിക്കപ്പെട്ട ആദ്യ രോഗികളില്‍ ഒരാള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 7ന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും, ചുമയും, ക്ഷീണവുമായാണ് ഇദ്ദേഹത്തെ ഇവിടെ എത്തിക്കുന്നത്.

ഇവിടെ എത്തിക്കുന്നതിന് മുന്‍പ് വരെ സ്ഥിരതയോടെ ഇരുന്ന, യാതൊരുവിധ മറ്റ് രോഗങ്ങളും ഇല്ലാതിരുന്ന ആറ് മക്കളുടെ പിതാവ് നൈറ്റിംഗേലില്‍ 19-ാം ദിവസം മരണത്തിന് കീഴടങ്ങി. ഈസ്റ്റ് ലണ്ടന്‍ ന്യൂഹാമിലെ എക്‌സല്‍ സെന്ററില്‍ മരിച്ച മൂന്ന് രോഗികളില്‍ ഒരാളാണ് പട്ടേല്‍. വെന്റിലേറ്ററുകളില്‍ ഹ്യുമിഡിറ്റി & മോയ്‌സ്ചര്‍ എക്‌സ്‌ചേഞ്ച് ഫില്‍റ്ററുകള്‍ക്ക് പകരം ആന്റി ബാക്ടീരിയല്‍ എച്ച്ഇപിഎ ഫില്‍റ്റര്‍ ഉപയോഗിച്ചതാണ് മരണത്തിന് ഇടയാക്കിയത്.

പത്ത് രോഗികളുടെ വെന്റിലേറ്ററുകളില്‍ ഈ പിഴവ് കണ്ടെത്തിയിരുന്നു. ഇതാണ് പട്ടേലിന്റെ ബ്രീത്തിംഗ് ട്യൂബില്‍ മ്യൂക്കസ് നിറയാന്‍ ഇടയാക്കിയതെന്ന് ഈസ്റ്റ് ലണ്ടന്‍ കൊറോണറുടെ കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. കൊറോണാവൈറസ് രോഗബാധിതനായ പട്ടേലിന്റെ വിവിധ അവയവങ്ങള്‍ തകരാറിലായാണ് മരണപ്പെടുന്നത്. വെന്റിലേറ്ററില്‍ തെറ്റായ ഫില്‍റ്റര്‍ ഘടിപ്പിച്ചതോടെ ഇദ്ദേഹത്തിന് കാര്‍ഡിയാക് അറസ്റ്റ് നേരിട്ടതായും സീനിയര്‍ കൊറോണര്‍ വ്യക്തമാക്കി.

രണ്ട് ഫില്‍റ്ററുകളും സമാനമായ നിറങ്ങളിലെത്തുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നത്. ഈ വിഷയം സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെയും ബാധിച്ചിരിക്കാമെന്ന് കൊറോണര്‍ ചൂണ്ടിക്കാണിച്ചു. ജീവനക്കാര്‍ക്ക് വേണ്ടത്ര പരിശീലനമോ വിദഗ്ധരുടെ മേല്‍നോട്ടമോ ലഭിക്കാത്തതാണ് ഇത്തരം പിഴവുകള്‍ക്ക് വഴിവച്ചത്. ചികിത്സ ലഭിക്കാതെ മരിച്ചവര്‍ മാത്രമല്ല ഇത്തരം പിഴവുകളിലൂടെ ജീവന്‍ നഷ്ടപ്പെട്ടവരും ഇരകളിലുണ്ട്.

 • യുകെയില്‍ ജീവിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം സ്വിന്‍ഡണ്‍
 • തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പ്രതിദിനം 12.50 പൗണ്ട് ചാര്‍ജ്; ലക്ഷക്കണക്കിന് മോട്ടോറിസ്റ്റുകള്‍ക്ക് തിരിച്ചടി
 • ലോക്ക്ഡൗണിനെ കുറിച്ച് ഇനി ചിന്തിക്കില്ല; ബൂസ്റ്റര്‍ വാക്‌സിനില്‍ പ്രതീക്ഷയര്‍പ്പിച്ചു ചാന്‍സലറും
 • യുകെയില്‍ കുടുംബ ബജറ്റ് താളം തെറ്റിച്ചു അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് കണക്കെ കുതിക്കുന്നു
 • എലിസബത്ത് രാജ്ഞി ചികിത്സയില്‍; നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സന്ദര്‍ശനം റദ്ദാക്കി
 • അരലക്ഷം കടന്ന് യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍; അഞ്ചില്‍ നാല് മേഖലകളിലും ഇന്‍ഫെക്ഷന്‍ ഉയരുന്നു
 • മെച്ചപ്പെട്ട ശമ്പളം തേടി കെയര്‍ ഹോം ജീവനക്കാര്‍ രാജിവെച്ച് ഷോപ്പുകളിലേക്ക്
 • വിന്റര്‍ വെല്ലുവിളി: ബൂസ്റ്റര്‍ വാക്‌സിനുള്ള ആറുമാസ സമയ പരിധി കുറയ്ക്കാന്‍ ബോറിസിന്റെ സമ്മര്‍ദ്ദം
 • യുകെയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് പുതിയവയേക്കാള്‍ വില; ഒരു വര്‍ഷത്തിനിടെ കൂടിയത് 24%
 • പ്ലാസ്റ്റിക് ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗമുള്ള എല്ലാ വസ്തുക്കള്‍ക്കും ചാര്‍ജ് ഈടാക്കാന്‍ യുകെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway