യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഇപ്പോള്‍ പ്രതിസന്ധി തൊഴിലില്ലായ്മ്മയല്ല, തൊഴില്‍ ധാരാളിത്തം! ജോലിക്കാരെ കിട്ടാതെ സ്ഥാപനങ്ങളും വ്യക്തികളും


ലണ്ടന്‍ : രാജ്യത്തെ ഇതുവരെയുള്ള വലിയ പ്രതിസന്ധി തൊഴിലില്ലായ്മ്മ ആയിരുന്നെങ്കില്‍ ബ്രക്‌സിറ്റും കോവിഡും ചേര്‍ന്ന് ഇപ്പോള്‍ തൊഴില്‍ ധാരാളിത്തം ആണ് സൃഷ്ടിച്ചിരിക്കുന്നത്. ജോലിക്കാരെ കിട്ടാതെ സ്ഥാപനങ്ങളും വ്യക്തികളും വലിയ പ്രതിസന്ധിയിലാണ്. ഇത് ഭക്ഷ്യ, ഇന്ധന, പല ചരക്കു മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം ജോലി ഒഴിവുകള്‍ 11 ലക്ഷത്തില്‍ എത്തിയതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നു. ഇരുപതു വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു അവസ്ഥ വന്നിരിക്കുന്നത്.

ചില്ലറവ്യാപാര മേഖലയിലും വാഹന അറ്റകുറ്റപ്പണി മേഖലയിലുമാണ് കൂടുതല്‍ ഒഴിവുകള്‍. കോവിഡ് പ്രത്യാഘാതങ്ങളില്‍ നിന്ന് തൊഴില്‍ മേഖല ശക്തിപ്പെട്ടു വരേണ്ട സമയമാണ്. ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ എണ്ണം സെപ്റ്റംബറില്‍ ഉയര്‍ന്നിട്ടുണ്ട്. എല്ലാ തൊഴില്‍ മേഖലയിലും കോവിഡിന് മുമ്പുള്ളത്രയും ഒഴിവ് ഇപ്പോഴുമുള്ളതായി ഒഎന്‍എസ് വ്യക്തമാക്കി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രോത്സാഹജനകമാണെന്ന് ചാന്‍സലര്‍ റിഷി സുനക് പറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് എട്ടു മാസം തുടര്‍ച്ചയായി കുറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും വര്‍ദ്ധിച്ചുവരുന്ന ഒഴിവുകള്‍ രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പിനെ തടസ്സപ്പെടുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിദഗ്ദ്ധരായ ജീവനക്കാരെ കണ്ടെത്താന്‍ തൊഴിലുടമകള്‍ ബുദ്ധിമുട്ടുന്നതിനാല്‍ പല മേഖലയിലും ഒഴിവുകള്‍ വര്‍ദ്ധിക്കുകയാണ്. ജീവനക്കാരെ നിലനിര്‍ത്തുന്നത് ഒരു പ്രശ്നമാണെന്നും വ്യവസായത്തിന് മേല്‍ സമ്മര്‍ദ്ദം ഏറുകയാണെന്നും തൊഴിലുടമകള്‍ വ്യക്തമാക്കി.
ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്കു കിഴക്കന്‍ പ്രദേശങ്ങളിലും പെട്രോള്‍പമ്പുകളില്‍ ഇന്ധന ടാങ്കുകള്‍ 20 ശതമാനത്തോളം ഇപ്പോഴും കാലിയാണെന്ന് റിട്ടെയില്‍ വിതരണക്കാര്‍ വ്യക്തമാക്കി :

ലോറി ഡ്രൈവര്‍മാരുടെ കുറവ്, കോവിഡ്, ബ്രക്സിറ്റ്, നികുതി മാറ്റങ്ങള്‍ എന്നിവയോടൊപ്പം കഴിഞ്ഞ ആഴ്ച ഇന്ധന വിതരണത്തിലുണ്ടായ തടസ്സവും ഭക്ഷ്യ വിതരണ ശൃംഖലയെ മോശമായി ബാധിച്ചു. തൊഴില്‍ ക്ഷാമം സമ്പദ് വ്യവസ്ഥയെ മുഴുവന്‍ ബാധിക്കുന്നുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്മെന്റ് സ്റ്റഡീസ് അറിയിച്ചു. കോവിഡ് സമയത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ പിന്തുണ പദ്ധതിയായ ഫര്‍ലോ സ്കീം കഴിഞ്ഞ മാസമാണ് അവസാനിച്ചത്. സ്കീമിനെ ആശ്രയിച്ചാണ് പത്തു ലക്ഷത്തോളം ജോലികള്‍ നിലനിന്നിരുന്നത്. എന്നാല്‍ അതിനുശേഷം ജോലി വെട്ടിക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

തോട്ടങ്ങളിലും വിതരണ മേഖലകളിലും ആളെ കിട്ടാത്തത് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു വെല്ലുവിളിയാണ്. ഇന്ധന വിതരണവും സ്തംഭിച്ചിരിക്കുകയാണ്. തുറമുഖങ്ങളില്‍ ചരക്കുകള്‍ കെട്ടിക്കിടക്കുന്നു. ഡ്രൈവര്‍മാരുടെ കുറവ് മൂലമുള്ള ആഘാതം സര്‍വ മേഖലകളെയും ബാധിച്ചിരിക്കുന്നു.

 • യുകെയില്‍ ജീവിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം സ്വിന്‍ഡണ്‍
 • തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പ്രതിദിനം 12.50 പൗണ്ട് ചാര്‍ജ്; ലക്ഷക്കണക്കിന് മോട്ടോറിസ്റ്റുകള്‍ക്ക് തിരിച്ചടി
 • ലോക്ക്ഡൗണിനെ കുറിച്ച് ഇനി ചിന്തിക്കില്ല; ബൂസ്റ്റര്‍ വാക്‌സിനില്‍ പ്രതീക്ഷയര്‍പ്പിച്ചു ചാന്‍സലറും
 • യുകെയില്‍ കുടുംബ ബജറ്റ് താളം തെറ്റിച്ചു അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് കണക്കെ കുതിക്കുന്നു
 • എലിസബത്ത് രാജ്ഞി ചികിത്സയില്‍; നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സന്ദര്‍ശനം റദ്ദാക്കി
 • അരലക്ഷം കടന്ന് യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍; അഞ്ചില്‍ നാല് മേഖലകളിലും ഇന്‍ഫെക്ഷന്‍ ഉയരുന്നു
 • മെച്ചപ്പെട്ട ശമ്പളം തേടി കെയര്‍ ഹോം ജീവനക്കാര്‍ രാജിവെച്ച് ഷോപ്പുകളിലേക്ക്
 • വിന്റര്‍ വെല്ലുവിളി: ബൂസ്റ്റര്‍ വാക്‌സിനുള്ള ആറുമാസ സമയ പരിധി കുറയ്ക്കാന്‍ ബോറിസിന്റെ സമ്മര്‍ദ്ദം
 • യുകെയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് പുതിയവയേക്കാള്‍ വില; ഒരു വര്‍ഷത്തിനിടെ കൂടിയത് 24%
 • പ്ലാസ്റ്റിക് ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗമുള്ള എല്ലാ വസ്തുക്കള്‍ക്കും ചാര്‍ജ് ഈടാക്കാന്‍ യുകെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway