നാട്ടുവാര്‍ത്തകള്‍

ബ്രിട്ടനില്‍ 4 എനര്‍ജി കമ്പനികള്‍ കൂടി തകര്‍ച്ചയിലേക്ക്; എനര്‍ജി ബില്ലുകള്‍ കുതിയ്ക്കും

ഗ്യാസ്, എനര്‍ജി ഹോള്‍സെയില്‍ വിലകള്‍ കുതിച്ചുയര്‍ന്നതോടെ എനര്‍ജി കമ്പനികള്‍ തകര്‍ച്ചയിലേക്ക്.ചില കമ്പനികള്‍ ഇതിനകം തന്നെ തകര്‍ന്ന് ബിസിനസ് അവസാനിപ്പിച്ചു, മറ്റു ചില കമ്പനികള്‍ ഉടന്‍ ഈ ഗതികേട് നേരിടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന മുന്നറിയിപ്പ്. ഹോള്‍സെയില്‍ എനര്‍ജി വിലകള്‍ കുതിക്കുന്ന സാഹതര്യത്തില്‍ ഈയാഴ്ച നാല് എനര്‍ജി കമ്പനികള്‍ കൂടി തകരുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെയൊക്കെ ഫലം ആയിരക്കണക്കിന് കുടുംബാങ്ങളെ കാത്തിരിക്കുന്നത് കുതിച്ചുയര്‍ന്ന ബില്ലുകളാണ്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഓഫ്‌ജെം നടത്തുമെന്നാണ് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട്. കൂടുതല്‍ കമ്പനികള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് വാച്ച്‌ഡോഗ് കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

വിലകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ നിരവധി ബ്രിട്ടീഷ് സപ്ലൈയേഴ്‌സാണ് വ്യാപാരം അവസാനിപ്പിച്ചത്. വിലകള്‍ വര്‍ദ്ധിക്കുമ്പോള്‍ താരിഫ് ക്യാപ് നിലനില്‍ക്കുന്നത് ചെറുകിട സ്ഥാപനങ്ങളെയാണ് സാരമായി ബാധിച്ചത്. സപ്ലൈയര്‍ ഓഫ് ലാസ്റ്റ് റിസോര്‍ട്ട് സിസ്റ്റത്തില്‍ പ്രവേശിക്കാന്‍ ഓഫ്‌ജെമുമായി നാല് സപ്ലൈയേഴ്‌സാണ് ചര്‍ച്ച നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

പരാജയപ്പെടുന്ന എനര്‍ജി കമ്പനികളുടെ കസ്റ്റമേഴ്‌സിനെ എതിര്‍കമ്പനികളിലേക്ക് മാറ്റിനല്‍കാനാണ് ഈ സിസ്റ്റം ഉപയോഗിക്കുന്നത്. കോവിഡ്-19 ലോക്ക്ഡൗണുകള്‍ കടന്ന് ലോകത്തെ സമ്പദ് വ്യവസ്ഥകള്‍ തുറന്നതോടെയാണ് ഹോള്‍സെയില്‍ ഗ്യാസ് വിലകള്‍ കഴിഞ്ഞ മാസങ്ങളില്‍ കുതിച്ചുയര്‍ന്നത്. ഏഷ്യയില്‍ ലിക്വുഫൈഡ് നാച്വറല്‍ ഗ്യാസിനുള്ള ആവശ്യം കുതിച്ചുയര്‍ന്നത് ഏഷ്യയിലേക്കുള്ള സപ്ലൈയെ ബാധിച്ചിരുന്നു.

ഈ വര്‍ഷം 12 ബ്രിട്ടീഷ് എനര്‍ജി സപ്ലൈയേഴ്‌സാണ് തകര്‍ന്നത്. 2 മില്ല്യണോളം കസ്റ്റമേഴ്‌സിനെ പ്രശ്‌നം ബാധിച്ചിട്ടുണ്ട്. റെക്കോര്‍ഡ് ഗ്യാസ് വിലകളുമായി പോരാടിയതോടെ പല എനര്‍ജി കമ്പനികള്‍ക്കും പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതമായി.

 • നിലവിലെ പങ്കാളികളെ ഒഴിവാക്കി വിവാഹം കഴിക്കാന്‍ സ്വപ്‌നയും സരിത്തും പദ്ധതിയിട്ടു; ശിവശങ്കറുമായി അസ്വാഭാവിക ബന്ധം
 • കേരളത്തില്‍ ആദ്യ ഓണ്‍ലൈന്‍ വിവാഹം; വരന്‍ ഉക്രൈനില്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ വധുവിന്
 • എന്റെ കുഞ്ഞെവിടെ, ആര്‍ക്കാണ് വിറ്റത്; സെക്രട്ടറിയേറ്റ് പടിക്കല്‍ അനുപമയുടെ നിരാഹാരം
 • തോമസ് മാര്‍ അത്തനാസിയോസിന്റെ മരണം; കാതോലിക്കാബാവ അടക്കം 3 പേര്‍ക്കെതിരെ അന്വേഷണം
 • വിമാനത്താവളങ്ങളില്‍ കൃത്രിമകാല്‍ ഊരി പരിശോധന; സുധ ചന്ദ്രനോട് മാപ്പുപറഞ്ഞ് സി.ഐ.എസ്.എഫ്
 • എരുമേലിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കൊക്കയാര്‍ ദുരന്തത്തില്‍പ്പെട്ടതെന്നു സൂചന
 • സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിട്ടും ശിവശങ്കരന്‍ മനപ്പൂര്‍വ്വം ഒളിച്ചുവെച്ചു; കസ്റ്റംസ് കുറ്റപത്രം കോടതിയില്‍, 29പേര്‍ പ്രതികള്‍
 • ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ല്; കുത്തേറ്റയാള്‍ മരിച്ചു
 • മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ; സെലിബ്രിറ്റികളും വിവിഐപികളും ട്രാപ്പില്‍!
 • അധികാര ഇടനാഴികളിലെ പുതിയ അവതാരങ്ങള്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway