യു.കെ.വാര്‍ത്തകള്‍

രോഗികള്‍ക്ക് ജിപിമാമാരുമായി മുഖാമുഖം കാണാന്‍ വഴിയൊരുങ്ങുന്നു

കോവിഡ് നിയമങ്ങള്‍ ഒഴിവാക്കി കൂടുതല്‍ രോഗികളെ നേരില്‍ കാണാന്‍ ജിപിമാര്‍ക്ക് നിര്‍ദ്ദേശം. ജിപിമാരെ കാണാന്‍ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടി പരിഗണിച്ചാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് തയ്യാറാക്കുന്ന പാക്കേജിന്റെ ഭാഗമായി ഈ നീക്കം. ഡോക്ടര്‍മാര്‍ക്ക് രോഗികളെ കൂടുതല്‍ സമയം മുഖാമുഖം കാണാനുള്ള വഴിയൊരുക്കുന്ന പദ്ധതി ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. ജിപി സര്‍ജറികള്‍ക്ക് പുതിയ കോവിഡ് ഗൈഡന്‍സ് ഇതിനായി നല്‍കും. മറ്റിടങ്ങളില്‍ മാസങ്ങള്‍ മുന്‍പ് അവസാനിച്ച 2 മീറ്റര്‍ സാമൂഹിക അകല നിയമം ഉള്‍പ്പെടെയുള്ളവ സര്‍ജറികള്‍ക്ക് അവസാനിപ്പിക്കാനും സാധിക്കും.

കൂടാതെ മേന്മയേറിയ ശുദ്ധീകരണ പ്രക്രിയകളും ഈ നീക്കങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തും. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 60 ശതമാനത്തില്‍ താഴെ ജിപി കണ്‍സള്‍ട്ടേഷനുകളാണ് നേരിട്ട് നടക്കുന്നത്. മഹാമാരിക്ക് മുന്‍പ് ഇത് 80 ശതമാനമായിരുന്നു.

ഔദ്യോഗിക കണക്കുകളില്‍ ടെലിഫോണ്‍ കണ്‍സള്‍ട്ടേഷനും നേരിട്ടുള്ളതായി തെറ്റായി രേഖപ്പെടുത്തിയെന്ന് ഇന്നലെ വ്യക്തമായതോടെ യഥാര്‍ത്ഥ ചിത്രം ഇതിലും ഭീകരമാണെന്നാണ് കരുതുന്നത്. വിജയകരമായ വാക്‌സിനേഷന്‍ പദ്ധതി ജിപി സര്‍ജറികളിലെ സാമൂഹിക അകലം തുടരുന്നത് അപ്രസക്തമാക്കുന്നുവെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വിശ്വാസം.

ആശുപത്രികളില്‍ കഴിഞ്ഞ മാസം മുതല്‍ 1 മീറ്റര്‍ നിയമത്തിലേക്ക് ചുവടുമാറിയിരുന്നു. ആശുപത്രികള്‍ കൂടുതല്‍ പ്രിസ്‌ക്രിപ്ഷന്‍ എഴുതിയും, ജോലിക്കാര്‍ക്ക് സിക്ക്‌നെസ് നോട്ടുകളും നല്‍കി ജിപിമാരുടെ ഭാരം കുറയ്ക്കാനും ശ്രമിക്കും.

 • യുകെയില്‍ ജീവിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം സ്വിന്‍ഡണ്‍
 • തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പ്രതിദിനം 12.50 പൗണ്ട് ചാര്‍ജ്; ലക്ഷക്കണക്കിന് മോട്ടോറിസ്റ്റുകള്‍ക്ക് തിരിച്ചടി
 • ലോക്ക്ഡൗണിനെ കുറിച്ച് ഇനി ചിന്തിക്കില്ല; ബൂസ്റ്റര്‍ വാക്‌സിനില്‍ പ്രതീക്ഷയര്‍പ്പിച്ചു ചാന്‍സലറും
 • യുകെയില്‍ കുടുംബ ബജറ്റ് താളം തെറ്റിച്ചു അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് കണക്കെ കുതിക്കുന്നു
 • എലിസബത്ത് രാജ്ഞി ചികിത്സയില്‍; നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സന്ദര്‍ശനം റദ്ദാക്കി
 • അരലക്ഷം കടന്ന് യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍; അഞ്ചില്‍ നാല് മേഖലകളിലും ഇന്‍ഫെക്ഷന്‍ ഉയരുന്നു
 • മെച്ചപ്പെട്ട ശമ്പളം തേടി കെയര്‍ ഹോം ജീവനക്കാര്‍ രാജിവെച്ച് ഷോപ്പുകളിലേക്ക്
 • വിന്റര്‍ വെല്ലുവിളി: ബൂസ്റ്റര്‍ വാക്‌സിനുള്ള ആറുമാസ സമയ പരിധി കുറയ്ക്കാന്‍ ബോറിസിന്റെ സമ്മര്‍ദ്ദം
 • യുകെയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് പുതിയവയേക്കാള്‍ വില; ഒരു വര്‍ഷത്തിനിടെ കൂടിയത് 24%
 • പ്ലാസ്റ്റിക് ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗമുള്ള എല്ലാ വസ്തുക്കള്‍ക്കും ചാര്‍ജ് ഈടാക്കാന്‍ യുകെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway