യു.കെ.വാര്‍ത്തകള്‍

66 ഫീമെയില്‍ സോമര്‍സെറ്റ്: മുന്‍ ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ചു കൊലപ്പെടുത്തി

സൂം മീറ്റിങ്ങിലെ വഴക്കിനു ശേഷം 66-കാരി മുന്‍ ഭര്‍ത്താവിന്റെ ലിംഗം ഛേദിക്കാന്‍ ശ്രമിച്ചു കൊലപ്പെടുത്തി. പെനെലോപ് ജാക്‌സണാണ് മുന്‍ ലെഫ്റ്റനന്റ് കേണലായ ഡേവിഡിനെ കൊലപ്പെടുത്തിയത്. ഈ വര്‍ഷം ഫെബ്രുവരി 13ന് സോമര്‍സെറ്റ് ബെറോവിലെ ബംഗ്ലാവില്‍ വെച്ച് കറിക്കത്തി ഉപയോഗിച്ചാണ് അക്രമകാരിയായ ഭര്‍ത്താവിനെ പെനെലോപ് കൊന്നത്. ലിംഗം ഛേദിക്കുമെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് ഇവര്‍ ഇയാളെ ആക്രമിച്ചത് . പോലീസ് എത്താനായി കാത്തിരിക്കവെ കുറ്റസമ്മതവും എഴുതിവെച്ചതായി കോടതിയില്‍ വ്യക്തമായി.

ബോധം നഷ്ടപ്പെടുന്നതിന് മുന്‍പ് ഡേവിഡ് എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിച്ചെങ്കിലും പെനെലോപ് ഫോണ്‍ പിടിച്ച് വാങ്ങുകയും, ഓപ്പറേറ്ററുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ നടന്ന ജാക്‌സന്റെ കൊലപാതക വിചാരണയില്‍ 78-കാരനായ ഇര പെനലോപിന്റെ നാലാം ഭര്‍ത്താവും, ഇവര്‍ ജാക്‌സന്റെ മൂന്നാം ഭാര്യയുമാണെന്ന് വ്യക്തമായി.

വര്‍ഷങ്ങള്‍ നീണ്ട ചൂഷണത്തിന് അവസാനമായി. ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണ്- എന്നായിരുന്നു കുറ്റസമ്മത മൊഴിയില്‍ പറഞ്ഞത്. പോലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചപ്പോള്‍ 'വധശ്രമം അല്ലല്ലോ, നല്ലത്' എന്നായിരുന്നു ഇവരുടെ മറുപടി. ഭര്‍ത്താവിന്റെ നെഞ്ചിലാണ് കത്തി കുത്തിയിറക്കാന്‍ ശ്രമിച്ചതെന്നും, എന്നാല്‍ അങ്ങിനെയൊരു സാധനം അങ്ങേര്‍ക്കില്ലെന്നും ഇവര്‍ പരിഹസിച്ചു.

 • യുകെയില്‍ ജീവിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം സ്വിന്‍ഡണ്‍
 • തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പ്രതിദിനം 12.50 പൗണ്ട് ചാര്‍ജ്; ലക്ഷക്കണക്കിന് മോട്ടോറിസ്റ്റുകള്‍ക്ക് തിരിച്ചടി
 • ലോക്ക്ഡൗണിനെ കുറിച്ച് ഇനി ചിന്തിക്കില്ല; ബൂസ്റ്റര്‍ വാക്‌സിനില്‍ പ്രതീക്ഷയര്‍പ്പിച്ചു ചാന്‍സലറും
 • യുകെയില്‍ കുടുംബ ബജറ്റ് താളം തെറ്റിച്ചു അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് കണക്കെ കുതിക്കുന്നു
 • എലിസബത്ത് രാജ്ഞി ചികിത്സയില്‍; നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സന്ദര്‍ശനം റദ്ദാക്കി
 • അരലക്ഷം കടന്ന് യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍; അഞ്ചില്‍ നാല് മേഖലകളിലും ഇന്‍ഫെക്ഷന്‍ ഉയരുന്നു
 • മെച്ചപ്പെട്ട ശമ്പളം തേടി കെയര്‍ ഹോം ജീവനക്കാര്‍ രാജിവെച്ച് ഷോപ്പുകളിലേക്ക്
 • വിന്റര്‍ വെല്ലുവിളി: ബൂസ്റ്റര്‍ വാക്‌സിനുള്ള ആറുമാസ സമയ പരിധി കുറയ്ക്കാന്‍ ബോറിസിന്റെ സമ്മര്‍ദ്ദം
 • യുകെയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് പുതിയവയേക്കാള്‍ വില; ഒരു വര്‍ഷത്തിനിടെ കൂടിയത് 24%
 • പ്ലാസ്റ്റിക് ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗമുള്ള എല്ലാ വസ്തുക്കള്‍ക്കും ചാര്‍ജ് ഈടാക്കാന്‍ യുകെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway