സിനിമ

സിനിമയിലെ തിരിച്ചുവരവില്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നെന്ന് അനന്യ

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തി മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് അനന്യ. ഭ്രമം എന്ന ചിത്രത്തിലെ സ്‌നേഹ എന്ന കഥാപാത്രത്തെ വളരെ കയ്യടക്കത്തോടെയാണ് താരം അവതരിപ്പിരിക്കുന്നത്.

എന്നാല്‍ പഠിക്കുന്ന കാലത്തൊക്കെ അഭിനയിക്കുമെന്നോ നടിയാകുമെന്നോ എന്നൊന്നും താന്‍ കരുതിയിരുന്നില്ലെന്നും അന്നൊക്കെ ഡോക്ടറാവാനായിരുന്നു തന്റെ ആഗ്രഹമെന്നും പറയുകയാണ് അനന്യ. 'ശരിക്കും പറഞ്ഞാല്‍ ഒരു ചൈല്‍ഡിഷ് കാര്യമാണ് അന്ന് വര്‍ക്ക് ഔട്ട് ചെയ്തത്. പത്താം ക്ലാസിലൊക്കെ പഠിക്കുന്ന സമയമാണ്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്ത് എടുക്കണം, ഏത് കോഴ്‌സില്‍ പോകണം എന്നൊക്കെയുള്ള ആലോചനയായി. എന്തായാലും ഡോക്ടര്‍ ആവണമെന്നാണ് ഇഷ്ടം. എം.ബി.ബി.എസ് ചെയ്തിട്ട് അതില്‍ നമുക്ക് എന്തെങ്കിലും കയ്യബദ്ധം പറ്റിയാല്‍ പ്രശ്‌നമാണല്ലോ ആയുര്‍വേദം ആകുമ്പോള്‍ പിന്നെ കുറേ കഷായവും അരിഷ്ടവുമൊക്കെയല്ല, സേഫ് സോണില്‍ നമുക്ക് കളിക്കാം(ചിരി). അതായിരുന്നു യഥാര്‍ത്ഥത്തില്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത്. പിന്നെ എങ്ങനെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് സിനിമയിലെത്തി. ഡോക്ടര്‍ ആവണമെന്ന ആ ചിന്തയൊക്കെ മറന്നേ പോയി. പഠിച്ചതൊക്കെ പെരുമ്പാവൂരിലാണ്. സ്‌കൂളിലായാലും കോളേജിലായാലും വലിയ ബഹളമൊന്നും ഇല്ലാത്ത, അലമ്പൊന്നും അല്ലാത്ത ഒരാളായിരുന്നു എന്നാണ് തോന്നുന്നത്,' അനന്യ പറയുന്നു.

കുറേ കാലത്തിന് ശേഷം ചെയ്യുന്ന മലയാള സിനിമയായിരുന്നു ഭ്രമമെന്നും അതുകൊണ്ട് തന്നെ തനിക്ക് വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും അനന്യ പറയുന്നു.

വളരെ നല്ല റെസ്‌പോണ്‍സ് ആണ് ആളുകളില്‍ നിന്ന് കിട്ടിയത്. എന്റേത് ചെറിയൊരു ക്യാരകട്‌റാണ്. ടിയാന്‍ ഇറങ്ങിയ ശേഷം ഞാന്‍ മലയാള സിനിമ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന ഒരു മലയാള ചിത്രമായതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആളുകള്‍ ഇത് സ്വീകരിക്കുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. പക്ഷേ ആളുകള്‍ സിനിമയേയും എന്റെ കഥാപാത്രത്തേയും സ്വീകരിച്ചു, അനന്യ പറഞ്ഞു.

 • 17 ദിവസം കൊണ്ട് മോഹന്‍ലാല്‍- ഷാജി കൈലാസ് സിനിമ 'എലോണ്‍' പാക്കപ്പായി
 • തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്; 'ദി ക്രിമിനല്‍ ലോയര്‍', ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
 • ഋഷിരാജ് സിംഗ് സംവിധാനം പഠിക്കുന്നു; സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി
 • പുതിയ ഐപിഎല്‍ ടീമിനായി ഒരു കൈനോക്കാന്‍ രണ്‍വീറും ദീപികയും
 • ചര്‍ച്ച വിജയം; സംസ്ഥാനത്ത് തീയേറ്ററുകള്‍ 25ന് തന്നെ തുറക്കും
 • 'ഗായത്രി ഉണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ് അവരുടെ ന്യായീകരണം': നടന്‍ മനോജ് കുമാര്‍
 • കാത്തിരുന്നു മടുത്തു, മരക്കാര്‍ ഒ.ടി.ടി റിലീസിന്?; ആമസോണ്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്
 • ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഒടുവില്‍ ജയിലിലെത്തി
 • ഒന്നിനും ഉത്തരം കിട്ടാതെ വന്നപ്പോഴാണ് ജീസസ് വരുന്നത്, വേര്‍പിരിയാന്‍ ഇരുന്ന ഞങ്ങള്‍ വീണ്ടും വിവാഹിതരായി: മോഹിനി
 • ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസുമായി ശില്‍പ ഷെട്ടി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway