സിനിമ

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ് ഫാന്‍സ് അസോസിയേഷന് 109 സീറ്റില്‍ വിജയം

രാഷ്ട്രീയത്തിലേക്കില്ലെന്നു വിജയ് പാറയുമ്പോഴും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ചിരിക്കുകയാണ് താരം. സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് വിജയ് ഫാന്‍സ് അസോസിയേഷന്റെ മക്കള്‍ ഇയക്കം. ഒന്‍പത് ജില്ലകളിലായി 59 ഇടത്താണ് ദളപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ വിജയിച്ചിരിക്കുന്നത്.

169 ഇടങ്ങളില്‍ മത്സരിച്ച സംഘടനയുടെ 109 സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഇതില്‍ 13 പേര്‍ എതിരാളികള്‍ ഇല്ലാതെയാണ് വിജയിച്ചത് എന്നാണ് ദളപതി വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ അറിയിക്കുന്നത്. എന്നാല്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിജയ്‌യുടെ പേരില്‍ അച്ഛന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടി ആരംഭിക്കാന്‍ ശ്രമിച്ചിരുന്നു. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ വിജയ് മക്കള്‍ ഇയക്കത്തിനെതിരെ വിജയ് തന്നെ രംഗത്ത് എത്തിയിരുന്നു. ഇതോടെ ഇരുവരും ഇപ്പോഴും അകല്‍ച്ചയിലാണ്.

തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളില്‍നിന്നും മാതാപിതാക്കള്‍ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

 • 17 ദിവസം കൊണ്ട് മോഹന്‍ലാല്‍- ഷാജി കൈലാസ് സിനിമ 'എലോണ്‍' പാക്കപ്പായി
 • തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്; 'ദി ക്രിമിനല്‍ ലോയര്‍', ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
 • ഋഷിരാജ് സിംഗ് സംവിധാനം പഠിക്കുന്നു; സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി
 • പുതിയ ഐപിഎല്‍ ടീമിനായി ഒരു കൈനോക്കാന്‍ രണ്‍വീറും ദീപികയും
 • ചര്‍ച്ച വിജയം; സംസ്ഥാനത്ത് തീയേറ്ററുകള്‍ 25ന് തന്നെ തുറക്കും
 • 'ഗായത്രി ഉണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ് അവരുടെ ന്യായീകരണം': നടന്‍ മനോജ് കുമാര്‍
 • കാത്തിരുന്നു മടുത്തു, മരക്കാര്‍ ഒ.ടി.ടി റിലീസിന്?; ആമസോണ്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്
 • ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഒടുവില്‍ ജയിലിലെത്തി
 • ഒന്നിനും ഉത്തരം കിട്ടാതെ വന്നപ്പോഴാണ് ജീസസ് വരുന്നത്, വേര്‍പിരിയാന്‍ ഇരുന്ന ഞങ്ങള്‍ വീണ്ടും വിവാഹിതരായി: മോഹിനി
 • ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസുമായി ശില്‍പ ഷെട്ടി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway