നാട്ടുവാര്‍ത്തകള്‍

അഭിമുഖത്തിനിടെ ലൈംഗിക അതിക്രമം പുറത്തായി; മണിയന്‍പിള്ള കുടുങ്ങി

യുട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ അബദ്ധത്തില്‍ പഴയ ലൈംഗിക അതിക്രമം
പുറത്തായി ! 'തസ്‌ക്കരന്‍- മണിയന്‍ള്ളയുടെ ആത്മകഥ' എന്ന പേരില്‍ പുസ്തകമെഴുതി ശ്രദ്ധ നേടിയ മണിയന്‍ പിള്ളയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാന്‍ വനിത കമ്മീഷന്‍ തീരുമാനിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. മോഷണശ്രമത്തിനിടെ യുവതിയെ കത്തികാട്ടി ലൈംഗിക അതിക്രമം നടത്തിയെന്ന് അഭിമുഖത്തിനിടെ ഇയാള്‍ പറയുകയായിരുന്നു.

മണിയന്‍ പിള്ളയുടെ അഭിമുഖത്തിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നതോടെ യുട്യൂബ് ചാനലില്‍നിന്ന്‌ വീഡിയോ പിന്‍വലിച്ചു. നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അഭിമുഖത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വീടുകളില്‍ മോഷണത്തിന് കയറുമ്പോള്‍ സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ ആകര്‍ഷണം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി മുമ്പ് നടന്ന സംഭവം ഇയാള്‍ വ്യക്തമാക്കുകയായിരുന്നു.

കഴുത്തിന് കത്തി ചേര്‍ത്ത് വെച്ച് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി ആക്രമിച്ചെന്ന് മണിയന്‍ പിള്ള പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു . ഈയൊരു തെറ്റ് മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നും ഇയാള്‍ പറയുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നുമാണ്‌ വനിത കമ്മീഷന്‍ അധ്യക്ഷ സതിദേവി പറയുന്നത്. ഡി.ജി.പിക്ക് കത്തയയ്ക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. പോലീസ് കേസെടുത്തു അന്വേഷണം നടത്താനാണ് ആവശ്യപ്പെടുക.

 • നിലവിലെ പങ്കാളികളെ ഒഴിവാക്കി വിവാഹം കഴിക്കാന്‍ സ്വപ്‌നയും സരിത്തും പദ്ധതിയിട്ടു; ശിവശങ്കറുമായി അസ്വാഭാവിക ബന്ധം
 • കേരളത്തില്‍ ആദ്യ ഓണ്‍ലൈന്‍ വിവാഹം; വരന്‍ ഉക്രൈനില്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ വധുവിന്
 • എന്റെ കുഞ്ഞെവിടെ, ആര്‍ക്കാണ് വിറ്റത്; സെക്രട്ടറിയേറ്റ് പടിക്കല്‍ അനുപമയുടെ നിരാഹാരം
 • തോമസ് മാര്‍ അത്തനാസിയോസിന്റെ മരണം; കാതോലിക്കാബാവ അടക്കം 3 പേര്‍ക്കെതിരെ അന്വേഷണം
 • വിമാനത്താവളങ്ങളില്‍ കൃത്രിമകാല്‍ ഊരി പരിശോധന; സുധ ചന്ദ്രനോട് മാപ്പുപറഞ്ഞ് സി.ഐ.എസ്.എഫ്
 • എരുമേലിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കൊക്കയാര്‍ ദുരന്തത്തില്‍പ്പെട്ടതെന്നു സൂചന
 • സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിട്ടും ശിവശങ്കരന്‍ മനപ്പൂര്‍വ്വം ഒളിച്ചുവെച്ചു; കസ്റ്റംസ് കുറ്റപത്രം കോടതിയില്‍, 29പേര്‍ പ്രതികള്‍
 • ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ല്; കുത്തേറ്റയാള്‍ മരിച്ചു
 • മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ; സെലിബ്രിറ്റികളും വിവിഐപികളും ട്രാപ്പില്‍!
 • അധികാര ഇടനാഴികളിലെ പുതിയ അവതാരങ്ങള്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway