നാട്ടുവാര്‍ത്തകള്‍

അധികാര ഇടനാഴികളിലെ പുതിയ അവതാരങ്ങള്‍

തന്റെ ആദ്യ മന്ത്രിസഭ അധികാരമേറ്റയുടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പ്രധാന ഉപദേശവും മുന്നറിയിപ്പുമായിരുന്നു അവതാരങ്ങളെ കരുതിയിരിക്കണമെന്ന്. എന്നാല്‍ അതൊന്നും നടപ്പായില്ലെന്നു മാത്രമല്ല അവതാരങ്ങള്‍ നിയന്ത്രിക്കുന്ന സര്‍ക്കാരായി അത് മാറി. സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തും കമ്മീഷനടിയും ഉന്നത ബന്ധങ്ങളുമായി അത് മാറി. ഇപ്പോഴിതാ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു വിവാദങ്ങള്‍ക്കൊപ്പം കേട്ട പേരാണ് പ്രവാസി മലയാളി അനിതാ പുല്ലയിലിന്റേത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ സുഹൃത്തും ഇടനിലക്കാരിയായും അനിത വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമായി. തന്നെ അനിത പറ്റിച്ചെന്നാണ് വെട്ടിപ്പിന്റെ ആശാനായ മോന്‍സന്‍ ഇപ്പോള്‍ പറയുന്നത്.

അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയത് തന്റെ പണം ഉപയോഗിച്ചാണെന്നും സ്വര്‍ണവും വസ്ത്രങ്ങളും വാങ്ങാനായി 18 ലക്ഷം രൂപ അനിതയ്ക്ക് നല്‍കിയിട്ടുണ്ടെന്നും മോന്‍സന്‍ പറഞ്ഞു. കടം വാങ്ങിയ പണം തിരികെ ചോദിച്ചതാണ് അനിതയ്ക്ക് തന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്നും മോന്‍സന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന മോന്‍സന്റെ ശബ്ദരേഖ പുറത്തു വന്നു.

കടം വാങ്ങിയ 18 ലക്ഷം രൂപ ഒരു മാസത്തിനുള്ളില്‍ യൂറോ ആയി തിരികെ നല്‍കാം എന്നാണ് അനിത പറഞ്ഞിരുന്നത്. പണം പെട്ടെന്ന് തിരികെ ചോദിച്ചതിനാലാണ് അനിതയുടെ വൈരാഗ്യത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ 10 ലക്ഷം രൂപ അനിതയോട് തിരികെ ചോദിച്ചും ഇതാണ് അകലാന്‍ കാരണമെന്ന് മോന്‍സണ്‍ പറയുന്ന ശബ്ദ സന്ദേശം ഇതിനോടകം പുറത്തുവന്നു. പരാതിക്കാരനുമായുള്ള മോന്‍സന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. 'അനിതയുടെ സഹോദരിയുടെ വിവാഹം തന്റെ ആളുകള്‍ അതിമനോഹരമായി നടത്തി. അനൂപ് എന്നയാളുടെ സഹോദരന്റെ വിവാഹവും അന്നേ ദിവസമായിരുന്നുവെന്നും അതിന്‍റെ ചിലവും താനാണ് വഹിച്ചത്', എന്നും മോന്‍സണ്‍ ശബ്ദരേഖയില്‍ പറയുന്നുണ്ട്. അനിതയുടെ കൈയില്‍ പണമുണ്ടായിരുന്നത് കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ പണം തിരികെ ചോദിച്ചത്.

18 ലക്ഷത്തില്‍ 10 ലക്ഷം മാത്രമാണ് തിരികെ ചോദിച്ചത്. എന്നാല്‍ പണം ചോദിച്ചപ്പോള്‍ 114- 115 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയ പണം തിരികെ ചോദിക്കാതെ തനിക്ക് തന്ന പണം മാത്രമെന്തിനാണ് തിരികെ ചോദിക്കുന്നത് എന്നായിരുന്നു അവര്‍ പറഞ്ഞത്. അതിന് അനാഥാലയങ്ങളിലെ പെണ്‍കുട്ടികളുടെ കല്യാണം നടത്തിയ പണം എങ്ങനെയാണ് തിരികെ ചോദിക്കുകയെന്ന് താന്‍ തിരികെ ചോദിച്ചതെന്നും അയാള്‍ ശബ്ദരേഖയില്‍ പറഞ്ഞു.

മോന്‍സന്റെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് അനിത പുല്ലയിലിന്റെ മോഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇതിനെ പ്രാഥമിക മൊഴിയായി കണ്ട് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. മോന്‍സന്‍ അറസ്റ്റിലായത് ലക്ഷ്മണയെ അറിയിച്ചത് അനിതയാണ് എന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനിതയുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മോന്‍സനെക്കുറിച്ച് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ സംശയം പ്രകടിപ്പിച്ചിരുന്നതായും ഇരുവരുടെ വാട്‌സ്ആപ്പ് സന്ദേശത്തില്‍ നിന്നും വ്യക്കമാക്കിയിരുന്നു.

ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുളളവരെ താനാണ് മോന്‍സന് പരിചയപ്പെടുത്തി കൊടുത്തതെന്ന് അനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ടുളള പരിചയം മാത്രമാണ് തനിക്ക് മോന്‍സനുമായുളളതെന്നും മോന്‍സനുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നുമായിരുന്നു അനിതയുടെ വാദം. ഡിഐജി സുരേന്ദ്രനെ മോന്‍സന്റെ വീട്ടില്‍ വച്ചാണ് പരിചയപ്പെട്ടത്. ആളുകളുമായി പെട്ടന്ന് സൗഹൃദം സ്ഥാപിച്ചെടുക്കാനുളള കഴിവ് മോന്‍സനുണ്ടെന്നും അയാള്‍ വലിയ തട്ടിപ്പുകാരനാണെന്നും അനിത പറഞ്ഞിരുന്നു.

സാധാരണ സ്ത്രീയായ തന്നെ എല്ലാവരും കൂടി നെഗറ്റീവ് സ്റ്റാറാക്കി മാറ്റിയെന്നാണ് അനിതയുടെ വാദം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ സഹായിക്കുന്ന സാധാരണ സ്ത്രീയായാണ് തന്നെ എല്ലാവരും കണ്ടിരുന്നത്. മോന്‍സനുമായുള്ള ഇടപാടിന്റെ പേരില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനു വിധേയമാക്കിയതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇറ്റലിയിലുള്ള അവര്‍.
തന്റെ കൂടി ഇടപെടല്‍ ഉണ്ടായിരുന്നതു കൊണ്ടാണ് പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സംരക്ഷണയില്‍ ഉണ്ടായിരുന്ന മോന്‍സന്‍ പൊലീസ് പിടിയിലായത്. മോന്‍സന്‍ വിഷയത്തില്‍ ഉദ്യോഗസ്ഥരോടു പരാതിയുമായി പോയവര്‍ക്ക് അനുകൂലമായ ഒരു മറുപടിയും ലഭിച്ചിരുന്നില്ല. പരാതി കൊടുത്തിട്ടും ഒരു കാര്യവും ഇല്ല എന്നാണ് പല ഓഫിസര്‍മാരും പറഞ്ഞത്. ഇവരുടെ എല്ലാം പേരുകള്‍ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ല എന്നതിനാല്‍ എല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്നും അനിത പറയുന്നു.

മോന്‍സനുമായി തനിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടില്ല. ഇക്കാര്യം ഉദ്യോഗസ്ഥര്‍ക്കും അറിവുള്ളതാണ്. ഇയാള്‍ തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞ ശേഷം നടത്തിയ ഇടപാടുകള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഉത്തരവാദിത്തം വരികയുള്ളൂ. അറിഞ്ഞു കഴിഞ്ഞ് സംരക്ഷിച്ചാല്‍ മാത്രമാണ് തെറ്റാകുക. തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍ യാതൊരു ഇടപാടിനും നില്‍ക്കില്ലായിരുന്നു. വേര്‍പിരിഞ്ഞ ശേഷമാണ് ഇയാളുടെ തട്ടിപ്പുകള്‍ അറിഞ്ഞത്. ഇക്കാര്യം ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ടെന്നും അനിത പറയുന്നു.

 • രാജിവച്ച രാജ്യസഭ എംപി സ്ഥാനത്തേയ്ക്ക് വീണ്ടും ജോസ് കെ മാണി
 • 'ചിലര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല'; ആറ് വനിത് എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് ശശി തരൂര്‍
 • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
 • ഇന്ത്യയുടെ ഹൈ റിസ്‌ക് പട്ടികയില്‍ ബ്രിട്ടനടക്കം 12 രാജ്യങ്ങള്‍, കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
 • മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാം; ഉത്തരവിറക്കി
 • കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി ബിഷപ്പിനെ തള്ളി കര്‍ദിനാള്‍
 • 10 മാസം മുന്‍പ് വിവാഹിതയായ 19കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹത
 • നാലരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 43 വര്‍ഷം തടവ്
 • അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലാന്റ് അടക്കം 14 രാജ്യങ്ങളിലേക്കു നിയന്ത്രണം തുടരും
 • മോഫിയയുടെ ആത്മഹത്യക്കേസില്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway