നാട്ടുവാര്‍ത്തകള്‍

മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ; സെലിബ്രിറ്റികളും വിവിഐപികളും ട്രാപ്പില്‍!

കൊച്ചി: പുരാവസ്തുതട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ തന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നു വെളിപ്പെടുത്തല്‍. നടിമാരും സെലിബ്രിറ്റികളും മറ്റു വിവിഐപികളും വന്നു പോയിരുന്ന തിരുമ്മല്‍ കേന്ദ്രത്തില്‍ മോന്‍സന്റെ 'ഒളിക്യാമറ ഓപ്പറേഷന്‍' ബ്ളാക്ക് മെയിലിങ് ലക്ഷ്യമിട്ടാണെന്നാണ് സൂചന. മോന്‍സനെതിരെ പീഡന പരാതി കൊടുത്ത പെണ്‍കുട്ടി ആണ് തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെന്ന കാര്യം വെളിപ്പെടുത്തിയത്. തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകളുണ്ട്. ഇതിലൂടെ ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം പലര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ മോന്‍സന്റെ ഭീഷണി ഭയന്നാണ് പലരും പോലീസില്‍ പരാതിപ്പെടാത്തതെന്നും തന്റെ ദൃശ്യങ്ങളും മോന്‍സന്‍ പകര്‍ത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.

തന്റെ വീടിന്റ രണ്ടാം നിലയിലാണ് മോന്‍സന്‍ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്. നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ ദൃശ്യങ്ങള്‍ മോന്‍സന്‍ പകര്‍ത്തിയിരുന്നുവെന്ന സംശയം നേരത്തെ തന്നെ അന്വേഷണസംഘത്തിനുണ്ടായിരുന്നു. ചികിത്സ തേടി പല പ്രമുഖരും എത്തിയിരുന്നെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ് ഇങ്ങനെയൊരു സംശയമുണ്ടാകാന്‍ കാരണം. പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വരും ദിവസങ്ങളില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിക്കുന്നത്.

കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ ക്രൈംബ്രാഞ്ച് സംഘം മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെത്തിച്ച് വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. അറസ്റ്റ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ മോന്‍സന്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പതിനേഴ് വയസുമുതല്‍ തന്നെ മോന്‍സന്‍ പീഡിപ്പിച്ചിരുന്നെന്നാണ് മൊഴി. മോന്‍സന്‍ അറസ്റ്റിലാകുന്നതുവരെ മൂന്നുവര്‍ഷത്തോളം പീഡനം തുടര്‍ന്നിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. വിശദമായ അന്വേഷണമാണ് സംഭവത്തില്‍ നടക്കുന്നത്. പെണ്‍കുട്ടി മോന്‍സന്റെ വീട്ടില്‍ താമസിച്ചിരുന്നുവെന്നതിന്റെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലും ഗസ്റ്റ് ഹൗസിലും ശാസ്ത്രീയ പരിശോധനയടക്കം വേണ്ടി വരുമെന്ന് അന്വേഷണസംഘം അറിയിച്ചു.

മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി നല്‍കിയിരിക്കുന്നത്. കലൂരിലെ രണ്ട് വീട്ടില്‍ വെച്ച് നിരവധി തവണ മോന്‍സന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നതാണ് ആരോപണം. നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കും.

പോലീസിലേയും രാഷ്ട്രീയത്തിലെയും സിനിമയിലെയും പ്രമുഖര്‍ മോന്‍സന്റെ സുഹൃദ് വലയത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ പലരും വീട്ടിലും തിരുമ്മു കേന്ദ്രത്തിലും എത്തിയിട്ടുള്ളതായാണ് വിവരം. അതുകൊണ്ടുതന്നെ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് എത്ര കണ്ടു അന്വേഷണം മുന്നോട്ടു പോകുമെന്ന് കണ്ടറിയണം.

 • രാജിവച്ച രാജ്യസഭ എംപി സ്ഥാനത്തേയ്ക്ക് വീണ്ടും ജോസ് കെ മാണി
 • 'ചിലര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല'; ആറ് വനിത് എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് ശശി തരൂര്‍
 • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
 • ഇന്ത്യയുടെ ഹൈ റിസ്‌ക് പട്ടികയില്‍ ബ്രിട്ടനടക്കം 12 രാജ്യങ്ങള്‍, കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
 • മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാം; ഉത്തരവിറക്കി
 • കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി ബിഷപ്പിനെ തള്ളി കര്‍ദിനാള്‍
 • 10 മാസം മുന്‍പ് വിവാഹിതയായ 19കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹത
 • നാലരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 43 വര്‍ഷം തടവ്
 • അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലാന്റ് അടക്കം 14 രാജ്യങ്ങളിലേക്കു നിയന്ത്രണം തുടരും
 • മോഫിയയുടെ ആത്മഹത്യക്കേസില്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway