നാട്ടുവാര്‍ത്തകള്‍

സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിട്ടും ശിവശങ്കരന്‍ മനപ്പൂര്‍വ്വം ഒളിച്ചുവെച്ചു; കസ്റ്റംസ് കുറ്റപത്രം കോടതിയില്‍, 29പേര്‍ പ്രതികള്‍


കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി സാമ്പത്തിക കുറ്റകൃത്യകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സരിത്താണ് ഒന്നാം പ്രതി. സ്വപ്ന സുരേഷും സന്ദീപും കേസില്‍ രണ്ടും മൂന്നും പ്രതികളാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ കേസില്‍ 29ാം പ്രതിയാണ്. കേസില്‍ 29 പേരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. റമീസാണ് സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസുത്രകന്‍. 21 തവണയാണ് റമീസ് വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയിരിക്കുന്നത്.

ഒരുവര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് കസ്റ്റംസ് ഇപ്പോള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മൂവായിരം പേജുള്ള കുറ്റപത്രമാണ് കസ്റ്റംസ് സമര്‍പ്പിച്ചിരിക്കുന്നത്. എമിറേറ്റ്സ് കാര്‍ഗോ,​ കസ്റ്റംസ് ബ്രോക്കര്‍ എന്നിവയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും.യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴിയാണ് പ്രതികള്‍ സ്വര്‍ണം കടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസും എന്‍ഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

2020 ജൂലൈ അഞ്ചിനാണ് കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുക്കുന്നത്. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് അറിഞ്ഞിട്ട് സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥ പദവിയിലിരുന്നിട്ടും ഇക്കാര്യം മനപ്പൂര്‍വ്വം മറച്ചുവെച്ചുവെന്നതാണ് ശിവശങ്കറിനെതിരായ ആരോപണം. സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരില്‍ നിന്നും സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് വിവരങ്ങള്‍ അറിഞ്ഞിരുന്നതാണെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്.

 • രാജിവച്ച രാജ്യസഭ എംപി സ്ഥാനത്തേയ്ക്ക് വീണ്ടും ജോസ് കെ മാണി
 • 'ചിലര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല'; ആറ് വനിത് എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് ശശി തരൂര്‍
 • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
 • ഇന്ത്യയുടെ ഹൈ റിസ്‌ക് പട്ടികയില്‍ ബ്രിട്ടനടക്കം 12 രാജ്യങ്ങള്‍, കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
 • മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാം; ഉത്തരവിറക്കി
 • കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി ബിഷപ്പിനെ തള്ളി കര്‍ദിനാള്‍
 • 10 മാസം മുന്‍പ് വിവാഹിതയായ 19കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹത
 • നാലരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 43 വര്‍ഷം തടവ്
 • അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലാന്റ് അടക്കം 14 രാജ്യങ്ങളിലേക്കു നിയന്ത്രണം തുടരും
 • മോഫിയയുടെ ആത്മഹത്യക്കേസില്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway