നാട്ടുവാര്‍ത്തകള്‍

എരുമേലിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കൊക്കയാര്‍ ദുരന്തത്തില്‍പ്പെട്ടതെന്നു സൂചന

എരുമേലി: മണിമലയാറ്റില്‍ പ്ലാക്കയത്തിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട്‌ എട്ടു മണിയോടെയാണ്‌ 45 വയസു തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്‌. ശനിയാഴ്‌ച കൊക്കയാര്‍ മാക്കൊച്ചിയിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ കാണാതായ കൊക്കയാര്‍ ചേപ്ലാംകുന്നേല്‍ സാബുവിന്റെ ഭാര്യ ആന്‍സി (45)യുടെ മൃതദേഹമാണിതെന്നാണു പ്രാഥമിക നിഗമനം.
മൃതദേഹത്തിന്‌ അഞ്ച്‌ ദിവസത്തെ പഴക്കം കണക്കാക്കുന്നതായി പോലീസ്‌ പറയുന്നു. തിരിച്ചറിയാനാകാത്ത നിലയിലാണു മൃതദേഹം. അഗ്‌നിശമന സേനയെത്തി കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചു.

മാക്കൊച്ചിയിലുണ്ടായ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ മാതാപിതാക്കളെയും ആന്‍സിയെയും മകന്‍ എബിനെയും ഓട്ടോറിക്ഷയില്‍ കയറ്റി രക്ഷപ്പെടുത്താനായിരുന്നു സാബുവിന്റെ തീരുമാനം. എന്നാല്‍, വീട്ടിനുള്ളില്‍നിന്ന്‌ എന്തോ എടുക്കാന്‍ ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ ആന്‍സി ഒഴുക്കില്‍പ്പെടുകയായിരുന്നു. മാക്കൊച്ചിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏഴു പേരാണു മരിച്ചത്‌.

 • രാജിവച്ച രാജ്യസഭ എംപി സ്ഥാനത്തേയ്ക്ക് വീണ്ടും ജോസ് കെ മാണി
 • 'ചിലര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല'; ആറ് വനിത് എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് ശശി തരൂര്‍
 • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
 • ഇന്ത്യയുടെ ഹൈ റിസ്‌ക് പട്ടികയില്‍ ബ്രിട്ടനടക്കം 12 രാജ്യങ്ങള്‍, കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
 • മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാം; ഉത്തരവിറക്കി
 • കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി ബിഷപ്പിനെ തള്ളി കര്‍ദിനാള്‍
 • 10 മാസം മുന്‍പ് വിവാഹിതയായ 19കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹത
 • നാലരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 43 വര്‍ഷം തടവ്
 • അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലാന്റ് അടക്കം 14 രാജ്യങ്ങളിലേക്കു നിയന്ത്രണം തുടരും
 • മോഫിയയുടെ ആത്മഹത്യക്കേസില്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway