നാട്ടുവാര്‍ത്തകള്‍

തോമസ് മാര്‍ അത്തനാസിയോസിന്റെ മരണം; കാതോലിക്കാബാവ അടക്കം 3 പേര്‍ക്കെതിരെ അന്വേഷണം

കൊച്ചി: ഓര്‍ത്തഡോക്സ് സഭാ മുന്‍ മുംബൈ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാബാവ അടക്കം മൂന്ന് പേര്‍ക്കെതിരെ അന്വേഷണം. തോമസ് മാര്‍ അത്തനാസിയോസിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് പുത്തന്‍കുരിശ് സ്വദേശി തോമസ് ടി. പീറ്റര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.

സംഭവത്തില്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശ പ്രകാരം നോര്‍ത്ത് പൊലീസ് കേസെടുത്തു.

കൊലപാതകം ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ആണ് കേസ്. കാതോലിക ബാവയ്ക്ക് പുറമെ , ഗീവര്‍ഗീസ് മാര്‍ യൂലിയോ മെത്രാപോലീത്ത, ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കേസ്.

2018 ആഗസ്റ്റ് 24 ന് പുലര്‍ച്ചെയാണ് എറണാകുളം പുല്ലേപ്പടിക്ക് അടുത്ത് തോമസ് മാര്‍ അത്തനാസിയോസ് മെത്രാപൊലീത്തയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗുജറാത്തില്‍ തന്റെറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ സന്ദര്‍ശിച്ച് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ നേരത്തെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തിയെങ്കിലും കൊലപാതകമാണെന്നതിന് തെളിവുകള്‍ ലഭിച്ചിരുന്നില്ല.

 • രാജിവച്ച രാജ്യസഭ എംപി സ്ഥാനത്തേയ്ക്ക് വീണ്ടും ജോസ് കെ മാണി
 • 'ചിലര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല'; ആറ് വനിത് എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് ശശി തരൂര്‍
 • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
 • ഇന്ത്യയുടെ ഹൈ റിസ്‌ക് പട്ടികയില്‍ ബ്രിട്ടനടക്കം 12 രാജ്യങ്ങള്‍, കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
 • മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാം; ഉത്തരവിറക്കി
 • കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി ബിഷപ്പിനെ തള്ളി കര്‍ദിനാള്‍
 • 10 മാസം മുന്‍പ് വിവാഹിതയായ 19കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹത
 • നാലരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 43 വര്‍ഷം തടവ്
 • അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലാന്റ് അടക്കം 14 രാജ്യങ്ങളിലേക്കു നിയന്ത്രണം തുടരും
 • മോഫിയയുടെ ആത്മഹത്യക്കേസില്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway