യു.കെ.വാര്‍ത്തകള്‍

തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പ്രതിദിനം 12.50 പൗണ്ട് ചാര്‍ജ്; ലക്ഷക്കണക്കിന് മോട്ടോറിസ്റ്റുകള്‍ക്ക് തിരിച്ചടി

ലണ്ടനിലെ നോര്‍ത്ത്, സൗത്ത് സര്‍ക്കുലാര്‍ റോഡുകള്‍ ഉപയോഗിക്കുന്ന 300,000 മോട്ടോറിസ്റ്റുകള്‍ തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പ്രതിദിനം 12.50 പൗണ്ട് വീതം നല്‍കേണ്ടിവരും. ലണ്ടനിലെ അള്‍ട്രാ-ലോ എമിഷന്‍ സോണ്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണ് കാരണം. തലസ്ഥാനത്ത് 18 മൈലില്‍ ഏറെ നീണ്ടുനില്‍ക്കുന്ന അള്‍ട്രാ ലോ എമിഷന്‍ സോണ്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതി നീട്ടിവെയ്ക്കാന്‍ ഗ്രേറ്റര്‍ ലണ്ടന്‍ അസംബ്ലിയിലെ കണ്‍സര്‍വേറ്റീവുകള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പുതിയ അള്‍ട്രാ-ലോ എമിഷന്‍ സോണുകള്‍ വ്യാപിപ്പിക്കുന്നതിനെ ന്യായീകരിച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ രംഗത്തുവന്നു. സ്‌കീം ജീവന്‍മരണ വിഷയമാണെന്ന് ന്യായീകരിച്ചാണ് ഖാന്റെ വാദങ്ങള്‍. ഇനിയും കാത്തിരിക്കുന്നത് താങ്ങാനാവില്ലെന്നു അദ്ദേഹം പറഞ്ഞു.

2019 ഫെബ്രുവരിയില്‍ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് മലിനീകരണം കുറഞ്ഞ വാഹനങ്ങളിലേക്ക് ചുവടുമാറാനുള്ള 61 മില്ല്യണ്‍ പൗണ്ടിന്റെ സ്‌ക്രാപ്പേജ് സ്‌കീം പണം തീര്‍ന്ന് അവതാളത്തിലായെന്നാണ് റിപ്പോര്‍ട്ട്. കേവലം 6700 ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് സ്‌കീമിന്റെ ഗുണം ലഭിച്ചതെന്നാണ് വ്യക്തമാകുന്നത്. 1500 അപേക്ഷകര്‍ക്ക് കൂടി പിന്തുണ നല്‍കാനുള്ള ഫണ്ട് മാത്രമാണുള്ളതെന്ന് ടിഎഫ്എല്‍ പറഞ്ഞു.

ഈ ഘട്ടത്തിലാണ് ഉലെസ് പദ്ധതി വികസിപ്പിക്കുന്നത്. യൂണിവേഴ്‌സല്‍ ക്രെഡിറ്റ്, ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ്, പെന്‍ഷന്‍ ക്രെഡിറ്റ്, വര്‍ക്കിംഗ് ടാക്‌സ് ക്രെഡിറ്റ് എന്നിവയുടെ ഗുണങ്ങള്‍ നേടിയവര്‍ക്ക് മാത്രമാണ് ഉലെസ് സ്‌ക്രാപ്പേജ് സ്‌കീം ലഭ്യമാക്കുന്നത്.

 • ഒമിക്രോണിനെ നേരിടാന്‍ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം ബൂസ്റ്റര്‍ വാക്‌സിനേഷന്‍ ഉറപ്പക്കാന്‍ യുകെ
 • ബ്രിട്ടനില്‍ മൂന്നാമത്തെ ഒമിക്രോണ്‍ കേസും സ്ഥിരീകരിച്ചു; യാത്രാ നിയമങ്ങളും, പിസിആര്‍ ടെസ്റ്റും കര്‍ശനമാക്കി
 • ആര്‍വെന്‍ കൊടുങ്കാറ്റ്; യുകെയില്‍ മരണം മൂന്നായി; താപനില മൈനസിലേക്ക്
 • യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും അരലക്ഷം കടന്നു
 • ലണ്ടനില്‍ സിഖുകാരനായ 16 കാരന്‍ ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് മരിച്ചു
 • ആര്‍വെന്‍ കൊടുങ്കാറ്റ്; ഒരാള്‍ മരിച്ചു; വിവിധ ഭാഗങ്ങളില്‍ 'റെഡ് അലേര്‍ട്ട്'
 • 'ഒമിക്രോണ്‍' ഭീതി; യുകെയിലും ക്രിസ്മസ് മുള്‍മുനയിലാകും; ഹോളിഡേ പ്ലാനുകള്‍ തകിടം മറിയും
 • തിരിച്ചടികളുടെ കാലത്ത് ഓഫറുകളുടെ അവസരമായി ബ്ലാക്ക് ഫ്രൈഡെ
 • കൊട്ടാരത്തില്‍ എല്ലാവരേയും ഒരുമിച്ച് കൂട്ടി ക്രിസ്മസ് വിരുന്ന് ഒരുക്കാന്‍ രാജ്ഞി
 • രോഗികളെ മുഖാമുഖം കാണല്‍: പണിമുടക്കിനെ പിന്തുണച്ച് വോട്ട് ചെയ്ത് ജിപിമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway